കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ വിശ്വാസം നിതീഷ് കുമാറിനൊപ്പം: എന്‍ഡിഎ സഖ്യത്തില്‍ ഗംഭീര തിരിച്ചുവരവ്

131 എംഎല്‍എമാരാണ് ജെഡിയു- എന്‍ഡിഎ സഖ്യത്തെ പിന്തുണച്ച് വോട്ട് ചെയ്തത്

Google Oneindia Malayalam News

പട്ന: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാരിന് ഭൂരിപക്ഷം. 131 എംഎല്‍എമാരാണ് ജെഡിയു- എന്‍ഡിഎ സഖ്യത്തെ പിന്തുണച്ചത്. മൊത്തം 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.

ബീഹാര്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് രാജി വെച്ച് 14 മണിക്കൂറുകള്‍ക്കുള്ളില്‍ നീതീഷ് കുമാര്‍ എന്‍ഡിഎയുടെ പിന്തുണയോടെ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയുടെ പിന്തുണയോടെ വ്യാഴാഴ്ചയാണ് യനിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് നിതീഷ് കുമാറിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

nitishkumar-

മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയ നിതീഷ് കുമാര്‍ ബുധനാഴ്ച വൈകിട്ടാണ് രാജി വെച്ചത്. തുടര്‍ന്ന് ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുള്‍പ്പെട്ട എംഎല്‍എമാരുടെ സംഘമാണ് ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെ നിതീഷ് കുമാറിന്‍റെ വസതിയിലെത്തി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. തുടര്‍ന്നാണ് നിതീഷ് കുമാറിന്‍റെ ജെഡിയു എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായത്.

English summary
Chief Minister Nitish Kumar has sailed through a trust vote in the Bihar Assembly with 131 of the 243 legislators voting for him. The vote and a discussion before it were held amid protests and slogan shouting by Lalu Yadav's RJD, now the chief opposition party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X