കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് മാന്യൻ... ഇന്ന് അമിത് ഷായുടെ അടിമ!! നിതീഷ്കുമാറിനെതിരെ കോൺഗ്രസ്

ജെ‍ഡിയു വിലെ പല നേതാക്കൾക്കും നിതീഷിന്റെ ചുവട് മാറ്റെ ദഹിച്ചിട്ടില്ലയെന്ന് കേൺഗ്രസ് നേതാവ് സന്ദീപ് ദക്ഷീത് പറഞ്ഞു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞാടിച്ച് കോൺഗ്രസ്. അടുത്ത സമയം വരെ ഇന്ത്യയിലെ എണ്ണപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നാൽ ഇപ്പോൾ ബിജെപി ദേശീയ അധൃക്ഷൻ അമിത് ഷായുടെ അടിമയായി മാറിയിരിക്കുകയാണെന്നു കോൺഗ്രസ്.

amith sha

അശ്രദ്ധയും അമിതാവേശവും നഷ്ടമാക്കിയത് ഒരു ജീവന്‍.... മീരക്ക് കണ്ണീരോടെ വിട!!!അശ്രദ്ധയും അമിതാവേശവും നഷ്ടമാക്കിയത് ഒരു ജീവന്‍.... മീരക്ക് കണ്ണീരോടെ വിട!!!

ബീഹാറിലെ മഹസഖ്യത്തിൽ നിന്ന് എൻഡിഎയിലേക്ക് ചുവട് മാറിയതിനു പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിരിക്കുന്നത്.എന്നാൽ ജെ‍ഡിയു വിലെ പല നേതാക്കൾക്കും നിതീഷിന്റെ ചുവട് മാറ്റെ ദഹിച്ചിട്ടില്ലയെന്ന് കേൺഗ്രസ് നേതാവ് സന്ദീപ് ദക്ഷീത് പറഞ്ഞു.

നിതീഷിനെതിരെ കേൺഗ്രസ്

നിതീഷിനെതിരെ കേൺഗ്രസ്

നിതീഷ് കുമാറിന്റെ എൻഡിഎയിലേക്കുള്ള ചൂവട് മാറ്റത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. കൂടെ നിന്നവരുടെ കാലുവാരി സ്വന്തം ധാർമികതയാണ് നിതീഷ് കുമാർ തകർത്തതെന്നു കോൺഗ്രസ് നേതാവ് സന്ദീപ് ദക്ഷിത് പറഞ്ഞു.

 നിതീഷ് അമിത് ഷായുടെ അടിമ

നിതീഷ് അമിത് ഷായുടെ അടിമ

പ്രതിപക്ഷത്തിലായിരുന്നപ്പോൾ വളരെ ശക്തരായ നേതാക്കൻമാരിൽ ഒരാളായിരുന്നു നിതീഷ് . എന്നാൽ ഇപ്പോൾ നിതീഷ് ഷായുടെ അടിമയായി മാറിക്കഴിഞ്ഞുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.

നിതീഷ് കുമാറിന്റെ എൻഡിഎ പ്രവേശനം

നിതീഷ് കുമാറിന്റെ എൻഡിഎ പ്രവേശനം

മഹാസഖ്യത്തിലായിരുന്ന നിതീഷ് കുമാർ സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞതിനു ശേഷമാണ് എൻഡിഎയുമായി സഖ്യം ചേർന്നത്. ആർജെഡി-ജെഡിയു സഖ്യകക്ഷികൾ ഭരിച്ചിരുന്ന ബീഹാർ ഇപ്പോൾ ബിജെപി-ജെഡിയു സഖ്യമാണ് ഭരിക്കുന്നത്.

ജെഡിയു എൻഡിഎയിൽ

ജെഡിയു എൻഡിഎയിൽ

അവസാനം ജെഡിയു എൻഡിഎയിലേക്കു ചേരാനുള്ള പ്രമേയം പാസാക്കി. നിതീഷ് കുമാറിന്റെ വസതിയിൽ ചേർന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

 അംഗീകരിക്കാതെ ശരത് യാദവ്

അംഗീകരിക്കാതെ ശരത് യാദവ്

ആദ്യം മുതലെ ജെഡിയുവിന്റെ എൻഡിഎ പ്രവേശനത്തിന് എതിരായിരുന്നു ജെഡിയു മുതിർന്ന നേതാവ് ശരത് യാദവ്. അദ്ദേഹം ഒളിഞ്ഞു തെളിഞ്ഞു നിതീഷിനെ വിമർശിച്ചിരുന്നു.

ശരത് യാദവ് പടിക്കു പുറത്ത്

ശരത് യാദവ് പടിക്കു പുറത്ത്

ജെഡിയുവിന്റെ എൻഡിഎ സഖ്യത്തിനു ശേഷം പാർട്ടിക്കുള്ളിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. പാർട്ടി ഇരു ചേരികളിലേക്ക് തിരിഞ്ഞു.നിതീഷ് ശരത് യാദവ് ബന്ധം ദിനം പ്രതി വഷളായതിനു പിന്നാലെ ശരത് യാദവിനെ സ്ഥാനത്തു നിന്നും നീക്കി

നിതീഷിനെ ചൊടിപ്പിച്ചത് ശരത് തന്നെ

നിതീഷിനെ ചൊടിപ്പിച്ചത് ശരത് തന്നെ

എൻഡിഎയുമായി യോജിച്ചു പോകാനാവില്ലെന്ന് ശരത് യാദവ് വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്തക്കാനുള്ള തന്ത്രം പയറ്റുകയായിരുന്നു അദ്ദേഹം. അവസാനം വിജയം കണ്ടു. പാര്‍ട്ടിയില്‍ നിന്ന് നിതീഷ് തന്നെ പുറത്താക്കുകയാണെങ്കില്‍ ശരത് യാദവിന്റെ രാജ്യസഭാ സീറ്റിന് ഇളക്കം തട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെങ്കില്‍ എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നിന്ന് നിതീഷ് കുമാറിനെ പരമാവധി പ്രകോപിപ്പിക്കുകയായിരുന്നു ശരത് യാദവ്.

English summary
The Congress on Saturday said that Bihar Chief Minister Nitish Kumar who was once a respected leader is now working as Bharatiya Janata Party (BJP) president Amit Shah’s servant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X