കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ എന്‍ഡിഎ തൂത്തുവാരും; കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം തകരും, സര്‍വ്വെ റിപ്പോര്‍ട്ട്

Google Oneindia Malayalam News

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ എന്‍ഡിഎ സഖ്യം തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വ്വെ. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ദയനീയമായി പരാജയപ്പെടുമെന്ന് സൂചന. എബിപി-സി വോട്ടര്‍ സംയുക്തമായി നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് നടന്ന 2015ല്‍ ഏറ്റവും വലിയ കക്ഷിയായത് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ആയിരുന്നു. എന്നാല്‍ രണ്ടും മൂന്നും സ്ഥാനക്കാരായ ജെഡിയുവും ബിജെപിയും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. കോണ്‍ഗ്രസ് നാലാം സ്ഥാനത്തായിരുന്നു. ഇത്തവണ കാര്യങ്ങള്‍ മാറും. അഭിപ്രായ സര്‍വ്വെയിലെ വിവരങ്ങള്‍ ഇങ്ങനെ...

നിതീഷിന് നാലാമൂഴം

നിതീഷിന് നാലാമൂഴം

മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ ഇത്തവണ ജനവിധി തേടുന്നത്. നിതീഷ് നാലാം തവണയും ബിഹാറില്‍ അധികാരം പിടിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വെ ഫലം ഒരുക്കിയത്.

സര്‍വ്വെ ഇങ്ങനെ

സര്‍വ്വെ ഇങ്ങനെ

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ നിന്ന് വോട്ടെടുപ്പ് ദിവസത്തിലേക്ക് അടുക്കുമ്പോള്‍ ബിഹാറില്‍ മാറ്റം സംഭവിക്കുമോ എന്ന് പറയാന്‍ സാധിക്കില്ല. പലപ്പോഴും അട്ടിമറി നടന്ന സംസ്ഥാനമാണ് ബിഹാര്‍. അതുകൊണ്ടു തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യം മാറുമോ എന്ന് പറയാനാകില്ല. സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് 25789 പേരില്‍ നിന്നായി ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വ്വെ.

മുഖ്യമന്ത്രി ആരാകണം

മുഖ്യമന്ത്രി ആരാകണം

മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് കൂടുതല്‍ പേരും നിതീഷ് കുമാറിന്റെ പേരാണ് നിര്‍ദേശിച്ചത്. 31 ശമതാനം പേര്‍ നിതീഷിനെ പിന്തുണച്ചു. ആര്‍ജെഡിയുടെ മുഖമായ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 15 ശതമാനം അഭിപ്രായപ്പെട്ടു. ലാലു പ്രസാദ് യാദവിനെ എട്ട് ശതമാനം ആളുകളും പിന്തുണച്ചു. അതേസമയം, നിലവിലെ കര്‍ഷക പ്രക്ഷോഭം ബിഹാറിന്റെ രാഷ്ട്രീയ ചിത്രം മാറ്റുമോ എന്ന് കാത്തിരുന്ന് കാണാം.

എന്‍ഡിഎക്ക് ലഭിക്കുന്ന സീറ്റ്

എന്‍ഡിഎക്ക് ലഭിക്കുന്ന സീറ്റ്

മൊത്തം വോട്ടിന്റെ 44 ശതമാനം വോട്ട് എന്‍ഡിഎ നേടുമെന്നാണ് സര്‍വ്വെ. 141 മുതല്‍ 161 വരെ സീറ്റ് എന്‍ഡിഎ സ്വന്തമാക്കും. മൊത്തം 243 മണ്ഡലങ്ങളാണ് ബിഹാറില്‍. പകുതിയിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ഇതോടെ നിലവിലെ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്താന്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകാനാണ് സാധ്യത.

10 ശതമാനം കൂടും

10 ശതമാനം കൂടും

2015നേക്കാള്‍ 10 ശതമനം വോട്ട് കൂടുതല്‍ എന്‍ഡിഎക്ക് ലഭിക്കുമെന്നാണ് സര്‍വെ ഫലം. അതേസമയം, മഹാസഖ്യത്തിന് 33 ശതമാനം വോട്ടാണ് ഇത്തവണ ലഭിക്കുക. മറ്റുള്ളവര്‍ക്ക് 22 ശതമാനം വോട്ടും ലഭിക്കും. മഹാസഖ്യത്തിന് 64 മുതല്‍ 84 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. മറ്റു കക്ഷികള്‍ക്ക് 13നും 23നുമിടയില്‍ സീറ്റുകള്‍ ലഭിച്ചേക്കാം.

അഞ്ച് മേഖലകളിലും

അഞ്ച് മേഖലകളിലും

ബിഹാറിലെ അഞ്ച് മേഖലകളിലും എന്‍ഡിഎ വ്യക്തമായ മുന്നേറ്റം നടത്തുമെന്ന് സര്‍വേ പറയുന്നു. വടക്കന്‍ ബിഹാറില്‍ 73 മണ്ഡലങ്ങളാണുള്ളത്. ഇവിടെ 51 വരെ സീറ്റുകള്‍ എന്‍ഡിഎ നേടും. യുപിഎക്ക് 21 വരെ സീറ്റുകള്‍ ലഭിക്കും. കിഴക്കന്‍ ബിഹാറില്‍ 18 വരെ സീറ്റുകല്‍ എന്‍ഡിഎക്ക് ലഭിച്ചേക്കാം. മഗദ് ബോജ്പൂര്‍ മേഖലയില്‍ 43 വരെ സീറ്റുകള്‍ക്ക് സാധ്യതയുണ്ട്. മഥിലാഞ്ചലില്‍ 21 സീറ്റുകള്‍ കിട്ടാനാണ് സാധ്യത. അതേസമയം സീമാഞ്ചലില്‍ 18 സീറ്റും ലഭിച്ചേക്കാം.

2015ല്‍ സംഭവിച്ചത്

2015ല്‍ സംഭവിച്ചത്

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷി ആര്‍ജെഡി ആയിരുന്നു. 80 സീറ്റാണ് ആര്‍ജെഡിക്ക് ലഭിച്ചത്. ജെഡിയുവിന് 71 സീറ്റ് കിട്ടി. ബിജെപിക്ക് 53 ഉം കോണ്‍ഗ്രസിന് 27 ഉം സീറ്റുകള്‍ ലഭിച്ചു. രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് രണ്ടു സീറ്റും ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടി. മറ്റുള്ളവര്‍ 10 സീറ്റുകളും നേടി.

മഹാസഖ്യത്തിന് തിരിച്ചടി

മഹാസഖ്യത്തിന് തിരിച്ചടി

മഹാസഖ്യത്തിന് തിരിച്ചടിയായി മഞ്ചിയുടെ പാര്‍ട്ടി അടുത്തിടെ മറുകണ്ടം ചാടിയിരുന്നു. ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി മഹാസഖ്യം വിടുമെന്ന സൂചനകള്‍ വന്നു കഴിഞ്ഞു. ഇതോടെ മഹാസഖ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. എന്നാല്‍ എന്‍ഡിഎയില്‍ എല്‍ജെപി മുഖം തിരിഞ്ഞുനില്‍ക്കുന്നത് ജെഡിയു-ബിജെപി സഖ്യത്തിന് തലവേദനയാണ്.

മൂന്ന് ഘട്ട തിരഞ്ഞെടുപ്പ്

മൂന്ന് ഘട്ട തിരഞ്ഞെടുപ്പ്

ഇത്തവണ മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാറില്‍ നിമയസഭാ തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 28നാണ് ആദ്യഘട്ടം. നവംബര്‍ ഏഴിന് അവസാനഘട്ടം. നവംബര്‍ 10 വോട്ടെണ്ണും. നവംബര്‍ 29നകം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ഇരു സഖ്യവും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന തിരക്കിലാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രചാരണത്തിന് കര്‍ശന നിയന്ത്രണമുണ്ട്.

പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡിപ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി

English summary
Nitish-Led NDA Predicted To Sweep Bihar Polls: ABP-CVoter Opinion Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X