കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ തുടരാന്‍ പ്രശാന്ത് കിഷോര്‍... മൂന്ന് ചോയ്‌സുകള്‍, 9 ദിവസത്തിനുള്ളില്‍ പ്രഖ്യാപനം!!

Google Oneindia Malayalam News

പട്‌ന: നിതീഷ് കുമാര്‍ ജെഡിയുവില്‍ നിന്ന് പുറത്താക്കിയെങ്കിലും ബീഹാറില്‍ തന്നെ താന്‍ പ്രവര്‍ത്തനം നടത്തുമെന്ന് പ്രശാന്ത് കിഷോര്‍. നിതീഷിനും ബിജെപിക്കുമെതിരെ പടയൊരുക്കം തുടങ്ങാനാണ് പ്രശാന്ത് പദ്ധതിയിടുന്നത്. ഇരുപാര്‍ട്ടികളുടെയും എല്ലാ രഹസ്യങ്ങളും ദൗര്‍ബല്യങ്ങളും പ്രശാന്തിന് നന്നായി അറിയാം. നിതീഷിനെ ഭയപ്പെടുത്തുന്നതാണ് ഈ കാര്യങ്ങള്‍. എന്നാല്‍ നിര്‍ണായക പ്രഖ്യാപനം ഫെബ്രുവരി 11്‌ന അദ്ദേഹം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

ഇതാണ് ബിജെപി അടക്കുള്ളവരുടെ നെഞ്ചിടിപ്പേറ്റുന്നത്. കോണ്‍ഗ്രസും ആര്‍ജെഡിയും പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലെത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇവര്‍ക്കൊപ്പം ചേര്‍ന്നാല്‍ കനത്ത വെല്ലുവിളി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേരിടേണ്ടി വരും. നിതീഷ് കുമാറിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റ് തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ജെഡിയുവില്‍ പ്രശാന്ത് കിഷോറിനും പവന്‍ വര്‍മയ്ക്കും പകരക്കാരെ കണ്ടെത്താനുള്ള ശ്രമവും നിതീഷ് ആരംഭിച്ചിട്ടുണ്ട്.

കിഷോറിന്റെ വെല്ലുവിളി

കിഷോറിന്റെ വെല്ലുവിളി

താന്‍ ബീഹാറില്‍ തന്നെ തുടരുമെന്നാണ് പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 11ന് നിര്‍ണായക പ്രഖ്യാപനം ഒരുങ്ങുന്നുണ്ട്. അതേസമയം ഈ പ്രഖ്യാപനം ജെഡിയുവിനെ തകര്‍ക്കാനുള്ള നീക്കമാണെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പവന്‍ വര്‍മയ്ക്കും ഈ തന്ത്രമൊരുക്കുന്നതില്‍ റോളുണ്ടാവും. ബിജെപിയുമായി ഇടഞ്ഞ് മുന്നോട്ട് പോകാനാണ് കിഷോറിന്റെ തീരുമാനം

മൂന്നാം കക്ഷി ഒരുങ്ങുന്നു

മൂന്നാം കക്ഷി ഒരുങ്ങുന്നു

എന്‍ഡിഎ കക്ഷികളെ ഒഴിവാക്കി മൂന്നാം കക്ഷി രൂപീകരിക്കാനാണ് പ്രശാന്ത് കിഷോറിന്റെ നീക്കം. മുമ്പും ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ അന്ന് ജെഡിയു ബിജെപിക്ക് പുറത്തായിരുന്നു. ഇത്തവണ ചെറുപാര്‍ട്ടികളെയും ഒപ്പം കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും കൂടെ കൂട്ടിയുള്ള രാഷ്ട്രീയ തന്ത്രമാണ് കിഷോര്‍ ഒരുക്കുന്നത്. 2015ല്‍ ഇത്തരമൊരു നീക്കമാണ് നിതീഷിനെ ബീഹാറില്‍ വിജയിപ്പിച്ചത്. ആര്‍ജെഡിയും സഖ്യത്തിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു മൂന്നാം കക്ഷി വന്നാല്‍ നിതീഷിന്റെ രാഷ്ട്രീയ അസ്തമനം കൂടിയാവും അത്.

ദളിത് പരീക്ഷണം

ദളിത് പരീക്ഷണം

ദളിതുകളെയും, മഹാദളിതുകളെയും ഒപ്പം ഒബിസി, കുറുമി വിഭാഗങ്ങളെയും ചേര്‍ത്ത് ജാതിവോട്ടുകളെ സമാഹരിക്കുന്ന സാമൂഹിക പരിഷ്‌കരണ തന്ത്രമാണ് ആവനാഴിയില്‍ ഒരുങ്ങുന്നത്. ബിജെപി ഇവരെ ഒന്നിച്ച് കൊണ്ടുപോയാണ് വിജയിക്കുന്നത്. എന്നാല്‍ 2015ല്‍ ആ നീക്കം പിഴച്ചിരുന്നു. ഇത്തവണ ആര്‍ജെഡിയുടെ ദളിത് വോട്ടുകളും കോണ്‍ഗ്രസിന്റെ മുസ്ലീം വോട്ടുകളും കിഷോറിനെ സഹായിക്കും. അസാദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി കൂടി വന്നാല്‍ ഈ തന്ത്രം പൂര്‍ണമായും വിജയിക്കും.

മൂന്ന് ഓപ്ഷനുകള്‍

മൂന്ന് ഓപ്ഷനുകള്‍

പ്രശാന്ത് കിഷോര്‍ ഫെബ്രുവരി 11ന് നടത്തുന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനമായിരിക്കുമെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസില്‍ കിഷോര്‍ ചേരുമെന്നാണ് സൂചന. എഎപി, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവരാണ് പിന്നീടുള്ള മൂന്ന് ഓപ്ഷന്‍. നേരത്തെ മഹാസഖ്യം പൊളിച്ചതിന് ആര്‍ജെഡിക്ക് കിഷോറിനോട് നീരസമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ബിജെപിയെ വീഴ്ത്താന്‍ കിഷോര്‍ അത്യാവശ്യമാണെന്ന നിലപാടിലാണ്. ഹൈക്കമാന്‍ഡിന് മുന്നില്‍ ഈ വിഷയം അവതരിപ്പിച്ച് കഴിഞ്ഞു. ദീദി കെ ബോലോ എന്ന ആശയം ബംഗാളില്‍ കിഷോര്‍ നടപ്പാക്കിയതാണ്. അതുകൊണ്ട് വലിയ സാധ്യത തൃണമൂലിലേക്ക് പോകാനാണ്.

ജെഡിയുവിന് പരീക്ഷണം

ജെഡിയുവിന് പരീക്ഷണം

പ്രശാന്ത് കിഷോറിനെതിരെ വമ്പന്‍ ആരോപണങ്ങളാണ് നിതീഷ് ഉന്നയിക്കുന്നത്. പവന്‍ വര്‍മയും നിതീഷ് കുമാറും തമ്മില്‍ വളരെ മുമ്പ് തന്നെ ബന്ധമുണ്ട്. ഭൂട്ടാനിലേക്കുള്ള ഇന്ത്യന്‍ അംബാസിഡറായിരുന്നു പവന്‍ വര്‍മ. അന്ന് മുതല്‍ നിതീഷുമായി ബന്ധമുണ്ട് അദ്ദേഹത്തിന്. എന്നാല്‍ പ്രശാന്ത് കിഷോര്‍ നിതീഷുമായി വളരെ എളുപ്പത്തില്‍ അടുപ്പം സ്ഥാപിക്കുകയും, പിന്നീട് പാര്‍ട്ടിക്കുള്ളില്‍ ഏകാധിപത്യ ശൈലി കൊണ്ടുവരികയും ചെയ്‌തെന്നാണ് ആരോപണം. മുതിര്‍ന്ന നേതാക്കളെ പോലും വിളിച്ച് ഈ രീതിയില്‍ പ്രചാരണം നടത്തണമെന്ന് വരെ നിര്‍ദേശിച്ചിരുന്നു പ്രശാന്ത് കിഷോര്‍. പാര്‍ട്ടി നേതൃത്വം മുഴുവനായിട്ടും കിഷോറിന് എതിരായിരുന്നു. ഇതും കൂടി കണക്കിലെടുത്താന്‍ അദ്ദേഹത്തെ പുറത്താക്കിയത്.

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന് ബീഹാറില്‍ ശക്തനായ നേതാവിനെ ആവശ്യമാണ്. പ്രശാന്ത് കിഷോര്‍ ആ വിടവ് നികത്താന്‍ സാധിക്കുന്ന നേതാവാണ്. ഹിന്ദു വോട്ടുകള്‍ എങ്ങനെ നേടണമെന്ന തന്ത്രവും കിഷോറിനറിയാം. ജെഡിയുവിനെ ഭയപ്പെടുത്തുന്നത് ഇക്കാര്യമാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായും നിതീഷ് കുമാര്‍ രാഷ്ട്രീയ നേതാവുമായും പ്രശാന്ത് കിഷോറിനെ വളര്‍ത്തിയെന്നാണ് ജെഡിയുവിലും ബിജെപിയിലും ഉള്ളവര്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കിഷോറിനെ രംഗത്തിറക്കിയാല്‍ അത് എന്‍ഡിഎയുടെ തകര്‍ച്ച ഉറപ്പാക്കും.

എന്‍ഡിഎയില്‍ വിള്ളല്‍.... ബജറ്റ് പോരെന്ന് ജെഡിയുവും എല്‍ജെപിയും, പ്രശ്‌നങ്ങള്‍ ഇങ്ങനെഎന്‍ഡിഎയില്‍ വിള്ളല്‍.... ബജറ്റ് പോരെന്ന് ജെഡിയുവും എല്‍ജെപിയും, പ്രശ്‌നങ്ങള്‍ ഇങ്ങനെ

English summary
nitish may face wrath of prashant kishor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X