കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സി പ്രമേയത്തെക്കുറിച്ച് അറിഞ്ഞത് തേജസ്വി മാത്രം: ബിജെപിയെ ഞെട്ടിച്ച് നിതീഷിന്റെ നീക്കം!!

Google Oneindia Malayalam News

ബിഹാര്‍: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയത് പ്രതിസന്ധിയിലാക്കിയത് ബിജെപിയെയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2010ലേതിന് സമാനമായി നടപ്പിലാക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയത്. ബിജെപിക്ക് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവില്‍ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടിയാണേല്‍പ്പിച്ചത്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാര്‍ഖണ്ഡിനും ദില്ലിയ്ക്കും ബിജെപി തിരിച്ചടി നേരിടുന്ന സംസ്ഥാനമായി ബിഹാര്‍ മാറാതാരിക്കാന്‍ ബിജെപി ഇത് കണ്ടില്ലെന്ന് ന‍ടിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്നു; ദില്ലി കലാപത്തിന്റെ ഇരകള്‍ കരഞ്ഞു പറയുന്നുഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്നു; ദില്ലി കലാപത്തിന്റെ ഇരകള്‍ കരഞ്ഞു പറയുന്നു

ജെഡിയുവിനെ കൈവിടില്ലെന്ന്

ജെഡിയുവിനെ കൈവിടില്ലെന്ന്

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിനെക്കുടാതെ ബിജെപി ഒറ്റക്ക് മത്സരിക്കില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ജെഡിയു പ്രമേയം പാസാക്കുന്ന കാര്യം നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച ചെയ്തിട്ടില്ല. ബിജെപിയുടെ സംസ്ഥാന- ദേശീയ തലത്തിലുള്ള നേതാക്കളും സാക്ഷ്യപ്പെടുത്തുന്നത് തൊട്ടുമുമ്പത്തെ ദിവസം നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍പ്പോലും ജെഡിയു പ്രമേയത്തെക്കുറിച്ച് സൂചന പോലും നല്‍കിയിട്ടില്ലെന്നാണ് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ പ്രതികരിച്ചത്.

 എന്‍ഡിഎ യോഗത്തില്‍ ചര്‍ച്ചയായില്ല...

എന്‍ഡിഎ യോഗത്തില്‍ ചര്‍ച്ചയായില്ല...

മുതിര്‍ന്ന ബിജെപി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുഷീല്‍ കുമാര്‍ മോദി മാത്രമാണ് നിതീഷ് കുമാറിനെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുള്ളത്. ​എന്നാല്‍ തിങ്കളാഴ്ച നടന്ന എന്‍ഡിഎ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് മോദി വ്യക്തമായിരുന്നു. ഇതിന് ശേഷമാണ് നിതീഷ് കുമാറിന്റെ പ്രതികരണം പുറത്തുവരുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഒരു പാര്‍ട്ടിയുടേയും നയത്തിന്റെയോ മാനിഫെസ്റ്റോയുടേയോ ഭാഗമല്ലെന്നാണ് അതുകൊണ്ട് മാറ്റം വരുത്താനും കഴിയില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

പ്രമേയം പറയുന്നതെന്ത്?

പ്രമേയം പറയുന്നതെന്ത്?


ബിഹാറില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആവശ്യമില്ലെന്നാണ് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്. എന്നാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്നാണ് മനസ്സിലാക്കപ്പെട്ടിട്ടുള്ളതെന്നാണ് സുശീല്‍ കുമാര്‍ മോദി പറയുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്ററര്‍ 2010ല്‍ നടപ്പിലാക്കിയ അതേ രൂപഘടനയിലാണ് നടപ്പിലാക്കുകയെന്നും നിയമസഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നുണ്ട്. ദേശീയ തലത്തില്‍ ബിജെപി നേതാക്കള്‍ ബിഹാര്‍ നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും പ്രമേയം ഞെട്ടലുളവാക്കിയെന്ന് പല ബിജെപി നേതാക്കളും സ്വകാര്യമായി പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഇതൊരു ജെഡിയു സര്‍ക്കാരാണ്. വളരെ ചെറിയൊരു ഭാഗം മാത്രമാണ് ബിജെപിയ്ക്ക് പങ്കാളിത്തമുള്ളത്. മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്.

ചര്‍ച്ച ആവശ്യപ്പെട്ടു

ചര്‍ച്ച ആവശ്യപ്പെട്ടു

ബിഹാറിലെ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് പൗരത്വ നിയമഭേദഗതിയെക്കുറിച്ചും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബിഹാര്‍ നിയമസഭയില്‍ ചൊവ്വാഴ്ച പ്രമേയം പാസാക്കുന്നത്. സ്പീക്കര്‍ അനുമതി നല്‍കിയതോടെ മുഖ്യമന്ത്രി സംസാരിക്കാന്‍ ആരംഭിക്കുകയായിരുന്നു. പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, രഘുവംശ് പ്രസാദ് സിംഗ് എന്നിവരുടെ പ്രസ്താവനകള്‍ കടമെടുത്താണ് അദ്ദേഹം സംസാരിച്ചത്.

 പ്രമേയം പാസാക്കിയത് ഏകകണ്ഠേന

പ്രമേയം പാസാക്കിയത് ഏകകണ്ഠേന

നിയമസഭയിലെ ഇടവേളയ്ക്കിടെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി ഏകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കേണ്ടതില്ലാണ് പ്രമേയം ചൂണ്ടിക്കാണിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ രൂപഘടന സ്വീകരിക്കാമെന്നും നിയമസഭയില്‍ ധാരണയായിരുന്നു. പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ബിജെപിക്ക് ഒരു സന്ദേശം പോലും ജെഡിയു നല്‍കിയിരുന്നുമില്ല.

 മോദിയുടെ നിലപാട് വെച്ച് പ്രതിരോധം

മോദിയുടെ നിലപാട് വെച്ച് പ്രതിരോധം

എന്‍ആര്‍സിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിനെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്നാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനതലത്തിലുള്ള നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. ബിഹാര്‍ ബിജെപി പ്രസിഡന്റും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ബിജെപി നേതാവ് സുശീല്‍ മോഡിയില്‍ നിന്ന് മാത്രമാണ് ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ എന്‍ആര്‍സി നടപ്പിലാക്കിലെന്നും എന്‍പിആര്‍ 2010ലെ രൂപഘടനയില്‍ മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നും നിയമസഭ ഏകകണ്ഠേന പ്രമേയം പാസാക്കി. തെളിവിനായി ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ല. പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കും അവസരം ലഭിക്കും. രാഷ്ട്രീയം കലര്‍ത്തുകയും ചെയ്യാം. ഇതായിരുന്നു സുശീല്‍ മോഡിയുടെ പ്രതികരണം.

 ഘടന പഴയതുതന്നെ

ഘടന പഴയതുതന്നെ

എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയുമായി ബന്ധപ്പെട്ട് ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയതോടെ ബിഹാറില്‍ സിഎഎ നടപ്പിലാക്കുമെന്ന പ്രതിരോധമാണ് ഉപമുഖ്യമന്ത്രി സുശീല്‍ മോഡി തീര്‍ത്തത്. പഴയ ഘടനയിലുള്ള എന്‍പിആര്‍ മാത്രമേ നടപ്പിലാക്കാന്‍ അനുവദിക്കുകയുള്ളൂവെന്നാണ് കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പാസ്വാന്‍ പ്രതികരിച്ചത്. ഞങ്ങള്‍ ബിഹാര്‍ നിയമസഭയുടെ പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ചേര്‍ത്തുപിടിച്ച് ബിജെപി

ചേര്‍ത്തുപിടിച്ച് ബിജെപി

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജെഡിയുവിനെത്തന്നെ സഖ്യകക്ഷിയാക്കി നിര്‍ത്താതെ ബിജെപിക്ക് മറ്റുമാര്‍ഗ്ഗങ്ങളില്ല. അതുകൊണ്ട് നിതീഷ് കുമാറിനും ബിജെപിക്കും ഒപ്പം തന്നെ നില്‍ക്കുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ മാസങ്ങള്‍ മാത്രം അവശേഖഷിക്കുമ്പോള്‍ ഒറ്റക്ക് മത്സരിക്കാനുള്ള ബിജെപിയുടെ തീരുമാനം ത്രികോണ മത്സരത്തിന് വഴിവെക്കും. എന്‍ഡിഎ സഖ്യത്തിലുണ്ടാകുന്ന ഏത് തരം പിളര്‍പ്പും ആര്‍ജെഡിക്കും സഹായകമാകും.

English summary
Nitish resolution against NRC, Tejashwi in loop, ally BJP not
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X