കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും വധഭീഷണി?

Google Oneindia Malayalam News

പട്‌ന: നിതീഷ് കുമാറിന്റെ പാവയാകാന്‍ വിസമ്മതിച്ചത് കൊണ്ടാണ് തനിക്ക് രാജിവെക്കേണ്ടി വന്നത് എന്ന് ജിതന്‍ റാം മഞ്ജി. ഭീഷ്മ പിതാമഹനെപ്പോലെയാണ് നിതീഷ് കുമാര്‍ പെരുമാറുന്നത്. തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴൊന്നും ഒരു വാക്കും പറയാതെ അനുസരിച്ചു. സര്‍ക്കാരിനെയും സ്വന്തം വരുതിയില്‍ നിര്‍ത്താനായിരുന്നു നിതീഷ് കുമാറിന്റെ ശ്രമം - മഞ്ജി കുറ്റപ്പെടുത്തി.

വിശ്വാസവോട്ട് തേടിയിരുന്നെങ്കില്‍ തനിക്ക് 140 എം എല്‍ എമാരുടെ പിന്തുണയെങ്കിലും കിട്ടുമായിരുന്നു. രഹസ്യവോട്ട് വേണമെന്ന തന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. തന്നെയും എം എല്‍ എമാരെയും കൊന്നുകളയും എന്ന് വരെ ഭീഷണിയുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരിക്കേ പോലും എനിക്ക് വധഭീഷണി ഉണ്ടായിരുന്നു. എന്നെ പിന്തുണക്കുന്ന എം എല്‍ എമാര്‍ക്ക് നേരെയും ഭീഷണിയുണ്ടായി.

manjhi-protest

രാജിവെച്ചൊഴിയുന്ന ജിതന്‍ റാം മഞ്ജി ജാതികാര്‍ഡ് കൂടി ഇറക്കിയ ശേഷമാണ് പിന്‍വാങ്ങുന്നത്. ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ നിന്നാണ് താന്‍ വരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി നേതാക്കള്‍ എന്നെ ഒരു രക്തസാക്ഷിയാക്കി. സ്പീക്കര്‍ തന്റെ പദവിക്കൊത്ത വണ്ണം പെരുമാറിയില്ല. സഭയില്‍ എം എല്‍ എ മാരെ ഇരുത്തിയത് പോലും ശരിയായ വിധത്തിലല്ല.

മഞ്ജിയെ പിന്തുണക്കാന്‍ തീരുമാനിച്ച ബി ജെ പിക്കും ആശങ്ക നല്‍കിയിരിക്കുകയാണ് രാജി. എന്നാല്‍ തങ്ങളുടെ പക്ഷം വ്യക്തമാണ് എന്നും മഹാദളിതര്‍ക്കൊപ്പമാമ് തങ്ങള്‍ നില്‍ക്കുന്നതെന്നും ബി ജെ പി നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

English summary
Nitish Kumar tried to control the government but I refused to be his puppet: Jitan Ram Manjhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X