• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാറില്‍ നിതീഷിന്റെ ഡബിള്‍ ഗെയിം.... കോണ്‍ഗ്രസുമായി അടുക്കുന്നു, എന്‍ആര്‍സിയില്‍ ലക്ഷ്യം ഇങ്ങനെ

ദില്ലി: ബീഹാറില്‍ എന്‍ആര്‍സിക്കെതിരെ പ്രമേയം പാസാക്കിയത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി പോലും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ തേജസ്വി യാദവ് കൊണ്ടുവന്ന ഈ പ്രമേയത്തെ പിന്തുണയ്ക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കം രാഷ്ട്രീയ ചാഞ്ചാട്ടമായിട്ടാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് സഖ്യം മാറുന്ന ശീലം അദ്ദേഹത്തിനുണ്ട്. എന്നാല്‍ മുമ്പ് ബിജെപിക്കൊപ്പം നിന്നപ്പോഴുള്ള നേട്ടങ്ങള്‍ നിതീഷിനെ പരസ്യമായി ബിജെപിയെ എതിര്‍ക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുകയാണ്.

ബിജെപി സഖ്യത്തില്‍ നിന്ന് സ്വയം വിട്ടുപോകാനുള്ള തന്ത്രങ്ങളാണ് നിതീഷ് ലക്ഷ്യമിടുന്നത്. അതിലൂടെ വന്‍ രാഷ്ട്രീയ ലാഭം നിതീഷിന് ലഭിക്കും. തിരഞ്ഞെടുപ്പ് എട്ട് മാസം ശേഷിക്കെ ബിജെപി സഖ്യം വിട്ടാല്‍, രാഷ്ട്രീയ വഞ്ചനയെന്ന പേരില്‍ പ്രചാരണവും നിതീഷിന് എളുപ്പത്തില്‍ ലഭിക്കും. ഇതിലൂടെ മുസഫര്‍നഗര്‍ ഷെല്‍ട്ടര്‍ ഹോം കേസ, മദ്യനിരോധനം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയും നിതീഷിന് സാധ്യമാകും.

പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തല്‍

പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തല്‍

നിതീഷ് യുപിഎ സര്‍ക്കാര്‍ 2010ല്‍ കൊണ്ടുവന്ന എന്‍പിആറിനെ പിന്തുണയ്ക്കണമെന്ന ആവശ്യപ്പെട്ട് ശരിക്കും ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിയമസഭയില്‍ ഈ പ്രമേയത്തിന് അനുകൂലമായും ബിജെപിയെ കൊണ്ട് അദ്ദേഹം വോട്ടു ചെയ്യിച്ചു. ഇതിലൂടെ പ്രതിപക്ഷത്തിന് അദ്ദേഹത്തോടുള്ള വിരോധം മാറിയിരിക്കുകയാണ്. തേജസ്വി യാദവ് ഇത്രയും കാലം രാഷ്ട്രീയ വഞ്ചകനെന്ന് വിശേഷിപ്പിച്ചിരുന്ന നിതീഷിന് പുതിയൊരു ഇമേജും ഇതിലൂടെ ലഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷമോ അതിന് മുമ്പോ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാവുമെന്ന ഉറപ്പും ജെഡിയു നേതാക്കള്‍ നല്‍കുന്നുണ്ട്.

എന്‍ആര്‍സി നീക്കം

എന്‍ആര്‍സി നീക്കം

ബീഹാറിലെ ഏറ്റവും ശക്തമായ വോട്ടുബാങ്കാണ് പിന്നോക്ക വിഭാഗം. എന്‍ആര്‍സി നടപ്പായാല്‍ ഇവര്‍ക്ക് സമര്‍പ്പിക്കാന്‍ കൃത്യമായി ജനന സര്‍ട്ടിഫിക്കറ്റ് പോലുമില്ല. നിയമസഭാ സെഷനില്‍ ജന്‍മ ദിനം, ജനന സര്‍ട്ടിഫിക്കറ്റ് കോളം എന്നിവ ഒഴിവാക്കാനാണ് നിതീഷിന്റെ നിര്‍ദേശം. എന്‍പിആര്‍ 2020ല്‍ 21 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. ഇത് പിന്നോക്ക വിഭാഗത്തെ ശരിക്കും ബുദ്ധിമുട്ടിക്കും. എന്നാല്‍ 2010ലെ എന്‍പിആറല്‍ വെറും 15 ചോദ്യങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് കാലത്തെ എന്‍പിആറിന് പിന്നോക്ക വിഭാഗത്തിനിടയില്‍ വലിയ സ്വീകാര്യതയുണ്ട്. കുറച്ച് കൂടി ലളിതമാണ് അത്. നിതീഷ് രാഷ്ട്രീയ തന്ത്രത്തില്‍ ഒരുപടി മുന്നിലായത് കൊണ്ടാണ് ഈ നീക്കം ശരിക്കും ഉപയോഗിച്ചത്.

ആര്‍ജെഡിയെ ഭയം

ആര്‍ജെഡിയെ ഭയം

എന്‍ആര്‍സി, എന്‍പിആര്‍ വിഷയങ്ങള്‍ ജെഡിയുവിനെ തിരഞ്ഞെടുപ്പില്‍ വീഴ്ത്തുമെന്ന് ഉറപ്പാണ്. പ്രധാന കാരണം ജനന സര്‍ട്ടിഫിക്കറ്റിനും, റെസിഡെന്‍സി, ഭൂസര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭ്യമാക്കാനായി വന്‍ അഴിമതിയാണ് നടക്കുന്നത്. ബിജെപി-ജെഡിയു നേതാക്കള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ബക്‌സറില്‍ ഗ്രാമപഞ്ചായത്ത് തലവന്‍മാര്‍ ജനന സര്‍്ട്ടിഫിക്കറ്റിനായി 5000 രൂപാണ് ഈടാക്കുന്നത്. മാസവരുമാനം 2500 രൂപയുള്ളവരില്‍ നിന്ന് ഇത്രയും വലിയ തുക ഈടാക്കുന്നത്. ആര്‍ജെഡിയുടെ ഏറ്റവും വലിയ പ്രചാരണം ഈ വിഷയമാണ്.

പ്രതിപക്ഷം ഒന്നിക്കുമോ

പ്രതിപക്ഷം ഒന്നിക്കുമോ

ജനന സര്‍ട്ടിഫിക്കറ്റുകള്‍ ആധാരമാക്കണമെന്ന ആവശ്യത്തിലാണ് ബിജെപിയുള്ളത്. എന്നാല്‍ ഇനിയാണ് അടുത്ത ട്വിസ്റ്റ് ഉള്ളത്. നിതീഷ് കുമാറിനോ ലാലു പ്രസാദ് യാദവിനോട് ജനന സര്‍ട്ടിഫിക്കറ്റുകളില്ല. തന്റെ ജന്മദിനം എന്നാണെന്ന് അറിയില്ലെന്നും ജൂണ്‍ 11നാണ് താന്‍ അത് ആഘോഷിക്കുന്നതെന്നും ലാലു മുമ്പ് പറഞ്ഞിരുന്നു. അതും ലാലുവിന്റെ സഹോദരന്‍ കണ്ടെത്തിയ ദിവസമാണ്. ഒരേസമയം ജെഡിയുവിനും ആര്‍ജെഡിക്കും എന്‍ആര്‍സി വൈകാരിക വിഷയമാകുന്നത് ഇതുകൊണ്ടാണ്. ബിജെപി ഇത്തരം പ്രശ്‌നങ്ങളെ ബീഹാറില്‍ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

നിതീഷിന്റെ വോട്ടുബാങ്ക്

നിതീഷിന്റെ വോട്ടുബാങ്ക്

നിതീഷ് കുമാറിന്റെ വോട്ടുബാങ്കാണ് സാമ്പത്തികമായി പിന്നോക്ക നില്‍ക്കുന്ന വിഭാഗവും ദളിതുകളും. ഇവര്‍ ഗ്രാമീണ മേഖലയില്‍ ജനന സര്‍ട്ടിഫിക്കറ്റുകളോ ഭവന സര്‍ട്ടിഫിക്കറ്റുകളോ സൂക്ഷിച്ച് വെക്കാറില്ല. അനധികൃത ഖനനം നിരോധിച്ചതും, മദ്യനിരോധനം കൊണ്ടുവന്നതും ഈ രണ്ട് വിഭാഗങ്ങള്‍ നിതീഷിനെ വില്ലനായി കാണുന്നതിനാണ് വഴിയൊരുക്കിയത്. ഇവരുടെ പ്രധാന വരുമാന സ്രോതസ്സ് ഈ രണ്ട കാര്യങ്ങളായിരുന്നു. എന്‍ആര്‍സി നീക്കത്തെ പിന്തുണച്ചതിലൂടെ ഇവരുടെ രക്ഷനായി നിതീഷ് മാറിയിരിക്കുകയാണ്. നഷ്ടം ബിജെപിക്കുണ്ടായാലും നിതീഷ് ഇത്തവണയും വിജയകരമായി തന്നെ മുന്നോട്ട് പോകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

മുസ്ലീം വോട്ടുകളെ ലക്ഷ്യമിട്ട്....

മുസ്ലീം വോട്ടുകളെ ലക്ഷ്യമിട്ട്....

മുസ്ലീങ്ങള്‍ ബിജെപി കൂടെയുള്ളത് കൊണ്ട് നിതീഷ് കുമാറിന് വോട്ടുചെയ്യില്ലെന്ന് ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് എന്‍ഡിഎ സഖ്യത്തിന് വെറും 6 ശതമാനം മുസ്ലീം വോട്ടുകളാണ് ലഭിച്ചത്. 77 ശതമാനം മുസ്ലീം വോട്ടുകള്‍ നേടിയത് കോണ്‍ഗ്രസ് സഖ്യമാണ്. ഇത്തവണ അങ്ങനൊരു ട്രെന്‍ഡ് ഇല്ലാതാക്കാന്‍ കൂടിയാണ് ബിജെപിക്കെതിരെയുള്ള നിതീഷിന്റെ ഡബിള്‍ ഗെയിം. പ്രകോപനപരമായ പ്രസ്താവന ബിജെപി ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശവും നിതീഷ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസുമായി ദോസ്തി

കോണ്‍ഗ്രസുമായി ദോസ്തി

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് നിതീഷിന് താല്‍പര്യമുണ്ട്. അവരുമായി അടുക്കാനുള്ള മാര്‍ഗമായിട്ടാണ് എന്‍പിആറിനെ നിതീഷ് കാണുന്നത്. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ നിതീഷ് നേരത്തെ രഹസ്യമായി കണ്ടെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ നിതീഷ് അടുപ്പക്കാരെയാണ് അയച്ചതെന്നാണ് സൂചന. അതേസമയം ഇത്രയും കാലം ഈ സഖ്യത്തിന് എതിരായി നിന്നത് ആര്‍ജെഡിയായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് നിതീഷിന്റെ സഹായം ആര്‍ജെഡി മറക്കില്ലെന്നാണ് സൂചന.

ബിജെപി സഖ്യം വിടുമോ

ബിജെപി സഖ്യം വിടുമോ

നിതീഷിന്റെ എന്‍ആര്‍സി വിരുദ്ധ നീക്കങ്ങള്‍ ശരിക്കും അമിത് ഷായെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ നടപ്പാക്കില്ലെന്ന് പറഞ്ഞെങ്കിലും, ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ് എന്‍ആര്‍സി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന ആയുധം എന്‍ആര്‍സിയായിരിക്കും. ഇത് നിതീഷിനും അറിയാം. ബിജെപിക്ക് ബീഹാറില്‍ ഒരു ശക്തനായ നേതാവില്ല എന്നതാണ് പ്രധാന പ്രശ്‌നം. അതുകൊണ്ടാണ് നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അമിത് ഷാ ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ ബിജെപി സഖ്യത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോകാന്‍ തരത്തിലുള്ള തന്ത്രമാണ് നിതീഷ് കളിക്കുന്നത്. ഇതിലൂടെ സഖ്യം വേര്‍പ്പെട്ടാല്‍, അത് നേട്ടമായി മാറുമെന്നും, മുസ്ലീം വോട്ടുകള്‍ ജെഡിയുവിന് തന്നെ ലഭിക്കുമെന്നുമാണ് നിതീഷ് പ്രതീക്ഷിക്കുന്നത്. നിതീഷിന്റെ ഡബിള്‍ ഗെയിം എന്തുകൊണ്ടും ബിജെപിക്ക് വലിയ വെല്ലുവിളിയാണ്.

ബീഹാര്‍ സഖ്യത്തില്‍ കരുത്തരായി ബിജെപി... ശിവസേനയ്ക്ക് പകരം ജെഡിയു, തന്ത്രം ഇങ്ങനെ

English summary
nitish trying to find alternative to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X