കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ സഖ്യത്തില്‍ വിള്ളല്‍.... ബിജെപിയുടെ തീവ്രഹിന്ദുത്വത്തില്‍ നിതീഷിന് വിരോധം!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് എന്‍ഡിഎ സഖ്യം കടന്നുപോകുന്നത്. ബിജെപിയും നിതീഷ് കുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നിതീഷിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ബിജെപി ക്യാമ്പിലെ ഭൂരിഭാഗം നേതാക്കള്‍ക്കും നിതീഷിന്റെ സ്‌റ്റൈലിനോട് കടുത്ത വിയോജിപ്പുണ്ട്. സഖ്യം വേണ്ടെന്നാണ് നിലപാട്.

എന്നാല്‍ നിതീഷ് ബിജെപിയുടെ തീവ്ര ഹിന്ദുത്വ നിലപാടില്‍ കടുത്ത അമര്‍ഷത്തിലാണ്. മുസ്ലീങ്ങളെ പാര്‍ട്ടി തഴയുന്നു എന്നാണ് നിതീഷ് ആരോപിക്കുന്നത്. അതേസമയം ബിജെപിയെ ഒഴിവാക്കാനാവാത്ത പ്രശ്‌നവും നിതീഷിനുണ്ട്. കടുത്ത ഭരണവിരുദ്ധ വികാരത്തിലും സംസ്ഥാനത്ത് നിതീഷ് കുമാര്‍ പിടിച്ച് നില്‍ക്കുന്നത് തന്നെ ബിജെപിയുടെ പിന്‍ബലത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതാണ് ആവര്‍ത്തിച്ചത്.

നിതീഷ് പുലിവാല് പിടിച്ചു

നിതീഷ് പുലിവാല് പിടിച്ചു

ബിജെപിയുടെ നിലപാടുകള്‍ മതേതര നായകനാണെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. പക്ഷേ ബിജെപിയെ പരസ്യമായി തള്ളിപ്പറയാനുള്ള ചങ്കുറപ്പ് നിതീഷിനില്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ നിതീഷിന്റെ ജെഡിയു ഇത്തവണ തിരിച്ചുവന്നത് മോദിയുടെ മികവിലാണ്. വമ്പന്‍ നേട്ടം എന്‍ഡിഎയ്ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ എപ്പോഴും ബിജെപിയുടെ പേര് വരുന്നതാണ് നിതീഷിന്റെ ഭയപ്പെടുത്തുന്നത്.

മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍

നിതീഷ് മുസ്ലീം വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള വലിയ ശ്രമത്തിലാണ്. എന്നാല്‍ ബിജെപിയുടെ തീവ്ര ഹിന്ദുത്വം വലിയ തടസ്സമാവുകയാണ്. പ്രധാനമായും മുത്തലാഖ് ബില്‍ മുസ്ലീങ്ങളുടെ വലിയൊരു വോട്ട് ജെഡിയുവില്‍ നിന്ന് ഇല്ലാതാവം. ഇത് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ തിരിച്ചുവരവ് ആകുമോ എന്ന ഭയവും നിതീഷിനുണ്ട്. ലോക്‌സഭയില്‍ ബില്ലിനെ തുറന്നെതിര്‍ത്ത ജെഡിയു പക്ഷേ രാജ്യസഭയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മുങ്ങിയിരുന്നു. ഇതോടെ ബിജെപിക്ക് എളുപ്പത്തില്‍ ബില്‍ പാസാക്കാനും സാധിച്ചിരുന്നു.

നിതീഷ് ലക്ഷ്യമിടുന്നത്

നിതീഷ് ലക്ഷ്യമിടുന്നത്

ആര്‍ജെഡിയുടെ ശക്തമായ വോട്ടുബാങ്കാണ് മുസ്ലീങ്ങള്‍. അത് ബീഹാറില്‍ നിര്‍ണായകമാണ്. ബിജെപി ഹിന്ദുത്വ വോട്ടുബാങ്കിനായി ശ്രമിക്കുമ്പോള്‍ ജെഡിയുവിന് മുന്നിലുള്ള മാര്‍ഗം മുസ്ലീങ്ങളാണ്. ബിജെപിക്ക് സീറ്റ് വര്‍ധിക്കുകയും ജെഡിയുവിന് കുറയുകയും ചെയ്താല്‍ മുഖ്യമന്ത്രി സ്ഥാനം അടക്കം നിതീഷിന് നഷ്ടമാകും. സീറ്റ് കുറഞ്ഞ് മുഖ്യമന്ത്രി പദത്തിലെത്തുന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് വലിയ തിരിച്ചടിയുണ്ടാക്കും.

ബിജെപി കുതിക്കും

ബിജെപി കുതിക്കും

ബിജെപി യാദവ വോട്ടുബാങ്കില്‍ വമ്പന്‍ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. 21 ശതമാനം വോട്ടുകള്‍ ഇത്തവണ എന്‍ഡിഎയിലേക്കെത്തി. ഇത് ബിജെപിക്കാണ് ഗുണം ചെയ്യുക. ഇത്തവണ പക്ഷേ മുസ്ലീം വോട്ടുകളില്‍ 77 ശതമാനവും ആര്‍ജെഡി സഖ്യത്തിനൊപ്പമായിരുന്നു. ജെഡിയ കിഷന്‍ഗഞ്ച് പാര്‍ലമെന്റ് മണ്ഡലത്തില്‍ വമ്പന്‍ കുതിപ്പ് ലക്ഷ്യമിടുന്നുണ്ട്. ഈ മണ്ഡലത്തില്‍ 70 ശതമാനം മുസ്ലീങ്ങളുണ്ട്. ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത് ജെഡിയുവാണ്. കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചത്.

ലാലു ദുര്‍ബലന്‍

ലാലു ദുര്‍ബലന്‍

ലാലു പ്രസാദ് യാദവ് ദുര്‍ബലനായെന്ന് മുസ്ലീം നേതാക്കള്‍ പറയുന്നു. അതുകൊണ്ട് ജെഡിയുവിന് വോട്ട് ചെയ്യാന്‍ ചിലര്‍ താല്‍പര്യപ്പെടുന്നുണ്ട്. എന്നാല്‍ മുത്തലാഖ്, ആള്‍ക്കൂട്ട കൊലപാതകം, പശുവിന്റെ പേരിലുള്ള കൊല എന്നിവ ഭയപ്പെടുത്തുന്നുണ്ടെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. അതാണ് ബിജെപിക്ക് വോട്ടുചെയ്യുന്നതിന് തടസ്സം ഉണ്ടാക്കുന്നത്. പക്ഷേ ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് മുസ്ലീങ്ങള്‍ ഉറപ്പിക്കുന്നു. പക്ഷേ അതിന് ബിജെപി തടസ്സമാണെന്നും ഇവര്‍ പറയുന്നു.

മധ്യപ്രദേശില്‍ കളി നിര്‍ത്താതെ കോണ്‍ഗ്രസ്.... ബിജെപിയില്‍ നിന്ന് കൂട്ടരാജി ഉണ്ടായേക്കുംമധ്യപ്രദേശില്‍ കളി നിര്‍ത്താതെ കോണ്‍ഗ്രസ്.... ബിജെപിയില്‍ നിന്ന് കൂട്ടരാജി ഉണ്ടായേക്കും

English summary
nitish trying to woo muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X