കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലും രാഷ്ട്രീയ ഭൂകമ്പം?നിതീഷ് കുമാര്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിലേക്ക് മടങ്ങുമെന്ന്

  • By Aami Madhu
Google Oneindia Malayalam News

പട്ന; മഹാരാഷ്ട്രയിലെ അനുരണങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഇതിന്‍റെ ആദ്യ സൂചനകള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. സഖ്യസര്‍ക്കാര്‍ താഴെ വീണ പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വേര്‍പിരിഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ജെഡിഎസ് സഖ്യത്തിലെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്തു. എന്നാല്‍ മഹാരാഷ്ട്രയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് സഖ്യത്തിനായി വീണ്ടും ജെഡിഎസ് ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ട്.

സമാനമായ മാറ്റങ്ങള്‍ ഉടന്‍ ഗോവയില്‍ ഉണ്ടാകുമെന്നാണ് ശിവസേനയും എന്‍സിപിയും വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ബിഹാറില്‍ നിതീഷ് കുമാറിന്‍റെ ജെഡിയുവും കോണ്‍ഗ്രസ് സഖ്യത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്

രാഷ്ട്രീയ വഴിത്തിരിവ്

രാഷ്ട്രീയ വഴിത്തിരിവ്

മഹാരാഷ്ട്രയ്ക്ക് സമാനമായ രാഷ്ട്രീയ വഴിത്തിരിവുകള്‍ തൊട്ടടുത്ത സംസ്ഥാനമായ ഗോവയില്‍ ഉടന്‍ ഉണ്ടാകുമെന്നാണ് ശിവസേനയും എന്‍സിപിയും പ്രഖ്യാപിച്ചത്. രാഷ്ട്രീയ ഭൂകമ്പങ്ങള്‍ക്ക് സൂചന നല്‍കി ബിജെപിയുടെ സഖ്യകക്ഷിയായ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ എംഎല്‍എമാര്‍ ശിവസേന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ബിഹാറിലും

ബിഹാറിലും

ഉടന്‍ തന്നെ ഗോവയില്‍ ഒരു അത്ഭുതം നടക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചത്. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും ഇത് സംബന്ധിച്ച് അനുകൂല പ്രതികരണമാണ് നടത്തിയത്. ഇപ്പോള്‍ ഇതാ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ചില രാഷ്ട്രീയ അട്ടിമറികള്‍ ഉടന്‍ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നു.

മടങ്ങിയെത്തുമെന്ന്

മടങ്ങിയെത്തുമെന്ന്

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നിതീഷ് കുമാറിന്‍റെ ജെഡിയു കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍ജെഡി നേതാവ് രഘുവന്‍ശ് പ്രസാദ് സിംഗ് പ്രതികരിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. മഹാരാഷ്ട്ര പോലെയല്ല, ബിഹാര്‍ മറ്റൊരു ഉദാഹരണം രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കും, മുന്‍പത്തേതിന് സമാനമായി രഘുവന്‍ശ് പറഞ്ഞു.

എന്‍ഡിഎ വിട്ടു

എന്‍ഡിഎ വിട്ടു

നിതീഷ് കുമാര്‍ മടങ്ങി വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് പലര്‍ക്കും അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും ആറ് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് സമവായമുണ്ടാകും. 2013 ല്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ മടങ്ങിയിരുന്നുവെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിച്ചു.

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജെഡിയു ഒറ്റയ്ക്കായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്.എന്നാല്‍ വെറും രണ്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.ബിജെപി 22 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.ഇതോടെ നിതീഷ് കുമാര്‍ തന്ത്രം മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ലാലുപ്രസാദ് യാദവിന്‍റെ ആര്‍എല്‍ഡിയുമായും സഖ്യത്തിലെത്തി. മികച്ച വിജയം നേടി.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

എന്നാല്‍ ഈ സഖ്യം അധിക നാള്‍ നീണ്ടില്ല. പിന്നാലെ ബിജെപിയുമായി നിതീഷ് അടുത്തു. പുതിയ സര്‍ക്കാരിന് രൂപം നല്‍കുകയും ചെയ്തു. പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിലും സഖ്യത്തില്‍ തുടര്‍ന്നു. എന്നാല്‍ മന്ത്രി സഭയില്‍ അര്‍ഹമായ പ്രാധാന്യം ലഭിക്കാഞ്ഞതോടെ ജെഡിയു ബിജെപിയുമായി ഇടഞ്ഞിരുന്നു. ദേശീയ പൗരത്വ ബില്ലിനെതിരേയും കേന്ദ്രസര്‍ക്കാരിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.

ഇട‍ഞ്ഞ് എല്‍ജെപിയും

ഇട‍ഞ്ഞ് എല്‍ജെപിയും

എന്‍ഡിഎയുടെ മറ്റൊരു സഖ്യകക്ഷിയായ എല്‍ജെപിയും ബിജെപിയുമായി ഉടക്കി നില്‍ക്കുകയാണ്. ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ജെപി തനിച്ചാണ് മത്സരിക്കുന്നത്. അതേസമയം
ദേശീയ പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് സമാന മനസ്കാരായ പാര്‍ട്ടിയുമായി സഖ്യത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു.

ജയ്റാം രമേശിന്‍റെ പ്രതികരണം

ജയ്റാം രമേശിന്‍റെ പ്രതികരണം

ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും പൗരത്വ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. ബിജെപി ഭീഷണിപ്പെടുത്തിയാണ് സഖ്യകക്ഷികളെ വരുതിയിലാക്കുന്നത്. ഇത് ആദ്യം തിരിച്ചറിഞ്‍് ഒഡീഷയില്‍ നവീന്‍ പട്നായിക്ക് സഖ്യം ഉപേക്ഷിച്ചു. ഇപ്പോള്‍ ഇതാ ശിവസേനയും. നിതീഷ് കുമാറും ഇത് തിരിച്ചറിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

മാറി ചിന്തിക്കും?

മാറി ചിന്തിക്കും?

നിലവിലെ സാഹചര്യത്തില്‍ നിതീഷ് മാറി ചിന്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യത്തിന് ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് മാത്രമാണ് ഇവിടെ ഒരു സീറ്റില്‍ വിജയിച്ചത്.

English summary
Nitish will return to the anti-NDA front says Raghuvansh Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X