കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിവാര്‍ ചുഴലിക്കാറ്റ്‌ ഇന്ന്‌‌‌ കരതൊടും; തമിഴ്‌നാടും പുതുച്ചേരിയും കനത്ത ജാഗ്രതയില്‍

Google Oneindia Malayalam News

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന്‌ രാത്രി 8നും 12നിമിടയില്‍ കരയില്‍ കടക്കാനിരിക്കെ തമിഴ്‌നാടും പുതുച്ചേരിയും അതീവ ജഗ്രതയില്‍. മഹാബലി പുരത്തിനും കാരയ്‌ക്കലിനുമിടയില്‍ പുതുച്ചേരി തീരത്തു മണിക്കൂറില്‍ 120-145 വേഗതയില്‍ കാറ്റ്‌ വീശുമെന്നാണ്‌ കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍

Recommended Video

cmsvideo
Cyclone Nivar To Hit Tamil Nadu, Puducherry Tonight With 145 Kmph Winds | Oneindia Malayalam

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തമിഴ്‌നാട്‌ സര്‍ക്കാര്‍ ഇന്ന്‌ പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയില്‍ നാളെ രാവിലെ വരെ നിരോധാനാജ്ഞയും. ചെന്നൈയില്‍ ചുഴലി നാശം വിതക്കില്ലെന്നാണ്‌ കണക്കു കൂട്ടല്‍.എന്നാല്‍ ഇന്നലെ ആരംഭിച്ച കനത്ത മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കത്തിന്‌ കാരണമാകുമോയെന്ന ആശങ്കയുണ്ട്‌.ചെന്നൈ നഗരത്തില്‍ ഇന്നലെമുതല്‍ കനത്ത മഴയാണ്‌ അനുഭവപ്പെടുന്നത്‌.

cyclone

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തുണ്ട്‌. നിവാര്‍ നാശം വിതക്കുമെന്ന്‌ ആശങ്കയുള്ള കടലൂര്‍ തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്‌, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം, പുതുച്ചേരി, കാരക്കല്‍ എന്നിവടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്ന്‌ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ചെന്നൈയില്‍ നിന്ന്‌ തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള മുഴുവന്‍ ട്രെയ്‌നുകളും ഇന്നത്തേക്ക്‌ റദ്ദാക്കി.

തമിഴ്നാട്ടിൽ ബിജെപിക്ക് തുരങ്കംവെക്കാൻ പ്രിയങ്ക?കന്യാകുമാരിയിൽ മത്സരിക്കും?ആവശ്യവുമായി കാർത്തിതമിഴ്നാട്ടിൽ ബിജെപിക്ക് തുരങ്കംവെക്കാൻ പ്രിയങ്ക?കന്യാകുമാരിയിൽ മത്സരിക്കും?ആവശ്യവുമായി കാർത്തി

തെക്കന്‍ തമിഴ്‌നാട്‌ വഴിയുള്ള 2 കേരള ട്രെയ്‌നുകളും ഇതിലുള്‍പ്പെടും. ചെന്നൈ സബേര്‍ബന്‍ സര്‍വീസ്‌ ഇന്ന്‌ രാവിലെ 10മുതല്‍ ഓടില്ല. 7 ജില്ലകളിലേക്ക്‌ സര്‍ക്കാര്‍, സ്വകാര്യ ബസ്‌ സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത്‌ വരെ നിര്‍ത്തിവെച്ചു. കല്‍പ്പാക്കം ആണവ നിലയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. ബംഗാള്‍ ഉള്‍ക്കടലില്‍ 21 ന്‌ രൂപപ്പെട്ട ന്യൂന മര്‍ദമാണ്‌ നിവാര്‍ ചുഴലിക്കാറ്റായി മാറിയത്‌. കരയില്‍ തൊടുമ്പോള്‍ മണിക്കൂറില്‍ 12-145 കിലോ മീറ്റര്‍ വരെയായി വേഗം കുറയും.

നിലമ്പൂരിൽ പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍നിലമ്പൂരിൽ പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍

ചെന്നൈ എഗമൂര്‍-കൊല്ലം എക്‌സ്‌പ്രസ്‌, ചെന്നൈ-കൊല്ലം അനന്തപുരി എക്‌സ്‌പ്രസ്‌ എന്നിവ ഇന്ന്‌ റദ്ദാക്കി. ഇന്നത്തെ എറണാകുളം എക്‌സ്‌പ്രസ്‌ തുരുച്ചിറപ്പള്ളി വരെ മാത്രം സര്‍വീസ്‌ നടത്തും.ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്‌ുള്ള 24 വമാനങ്ങള്‍ റദ്ദാക്കി. ഇന്ന്‌ രാവിലെ 8 മണിയോടെ പുതുച്ചേരി തീരത്ത്‌ നിന്ന്‌ 310 കിലോ മീറ്റര്‍ അകലെയാണ്‌ കാറ്റിന്റെ സ്ഥാനം

English summary
nivar cyclone expected to make landfall on late Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X