കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്ക്: സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഗിന്നസ് ബുക്കിലേക്കും!

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: നിസാമാബാദിലെ തിരഞ്ഞെടുപ്പ് വ്യത്യസ്തകളാല്‍ വാര്‍ത്തയില്‍ ഇടം നേടിയതാണ്. നിരവധി റെക്കോര്‍ഡുകള്‍ നേടിയ തിരഞ്ഞെടുപ്പായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിത മത്സരിച്ച മണ്ഡലമാണിത്. 184 സ്ഥാനാര്‍ത്ഥികള്‍ ആണ് കവിതയ്‌ക്കൊപ്പം മത്സരിച്ചത്. 184ല്‍ 178 പേര്‍ കര്‍ഷകരാണ്.

ജയിലിലായവര്‍ പറയുന്നതൊന്നും ആരും വിശ്വസിക്കില്ല, ലാലുവിന് പ്രശാന്ത് കിഷോറിന്റെ മറുപടി ഇങ്ങനെജയിലിലായവര്‍ പറയുന്നതൊന്നും ആരും വിശ്വസിക്കില്ല, ലാലുവിന് പ്രശാന്ത് കിഷോറിന്റെ മറുപടി ഇങ്ങനെ

സ്ഥാനാര്‍ത്ഥികരുടെ എണ്ണം പരിധി ലംഘിച്ച് മുന്നറിയപ്പോള്‍ അങ്കലാപ്പിലായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 12 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് പോളിങ് ബൂത്തില്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ ഈ ഭീമന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ ഗിന്നസ് ബുക്കിലെത്തിക്കാന്‍ ശ്രമിക്കയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏറ്റവും കൂടുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച തിരഞ്ഞെടുപ്പ് എന്ന നിലയിലാണിത്.

nisamabadelection-

27000 ബാലറ്റ് യൂണിറ്റുകളാണ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത് എന്ന് തെലങ്കാന ചുമതലയുള്ള തിരഞ്ഞെടുപ്പ് ഓഫീസര്‍ രജത് കുമാര്‍ പറഞ്ഞു. ഇത്രയധികം കര്‍ഷകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരണം മഞ്ഞള്‍ കൃഷിക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാത്തതും നിസാമാബാദില്‍ മഞ്ഞള്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ഹൈദരാബാദിലെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സുമായി ബന്ധപ്പെട്ടെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇത്രയധികം വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് ലോകത്ത് ഇതാദ്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതോടെ ടിആര്‍എസിന്റെ കവിത മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജെപിയാണ് പ്രദേശത്ത് മഞ്ഞള്‍ ബോര്‍ഡ് സ്ഥാപിക്കേണ്ടതെന്നും അതിനാല്‍ ഇത് ബിജെപിയുടെ വീഴ്ച്ചയാണെന്നും പറയുന്നു. നിസാമാബാദില്‍ പോളിങ് ദിനത്തില്‍ 600 എന്‍ജിനീയര്‍മാരെയാണ് നിയോഗിച്ചിരുന്നത്. 2200 കണ്‍ട്രോള്‍ യൂണിറ്റ്‌സും 2600 വിവിപാറ്റും തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു.

English summary
Nizamabad polls will make the history by enetering in to the Guinness book of world records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X