കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൗലാന സാദിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്; സ്വയം നിരീക്ഷണത്തിലെന്ന് ശബ്ദരേഖ

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വെറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസില്‍ മതസമ്മേളനം സംഘടിപ്പിച്ച് തബ്‌ലീഗി ജമാഅത്തെ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മര്‍ക്കസിലെ പുരോഹിതന്‍ മൗലാന സാദ് അടക്കം ഏഴ് പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. എന്നാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മൗലാനാ സാദ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍.

നിസാമുദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച മതസമ്മേളനത്തില്‍ ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമടക്കം 2000ലധികം പേരായിരുന്നു പങ്കെടുത്തത്. മാര്‍ച്ച് 1 മുതല്‍ 15 വരെയായിരുന്നു സമ്മേളനം നടന്നത്. തെലങ്കാനയില്‍ കൊറോണ ബാധിച്ച് മരിച്ച ആറ് പേര്‍ ഇവിടെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഇവിടെ ശ്രദ്ധാ കേന്ദ്രമാവുന്നത്. പിന്നീട് ഇവിടെ നിന്നും രാജ്യത്തിന്റെ പലഭാഗത്തും എത്തിയവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. പിന്നാലെ നിസാമുദീന്‍ രാജ്യത്ത് കൊറാണ സ്പോര്‍ട്ടായി മാറുകയായിരുന്നു.

തെരച്ചില്‍

തെരച്ചില്‍

മൗലാന സാദിനെ പിടികൂടുന്നതിനായി രണ്ട് സംഘങ്ങളെയാണ് പടഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിയോഗിച്ചിട്ടുള്ളതെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് സാദിന്റെ അടുത്ത ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്ത് വരികയാണ്. മൗലാന സാദിനെ കണ്ട് പിടിക്കുന്നതിനായി ഇയാളുടെ ബന്ധു വീടുകളിലും തെരച്ചില്‍ നടത്തുന്നുണ്ട്. ഇയാള്‍ ഒളിച്ച് താമസിക്കാന്‍ സാധ്യതയുള്ള പള്ളികളിലും മറ്റ് സ്ഥലങ്ങളിലുമെല്ലാം ക്രൈംബ്രാഞ്ച് തിരച്ചില്‍ നടത്തുകയാണ്.

 ഫോണ്‍

ഫോണ്‍

മൗലാനാ സാദിന്റെ ഫോണ്‍ ട്രെയിസ് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ സാദിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ സാദ് പുറത്ത് വിട്ട ശബ്ദ സംഭാഷണത്തില്‍ അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയാണെന്നായിരുന്നു വ്യക്തമാക്കിയത്. ബുധനാഴ്ച്ച പുറത്ത് വിട്ട ശബ്ദ സന്ദേശത്തിന്റെ ഐപി അഡ്രസ് ട്രെസ് ചെയ്യാനുള്ള ശ്രമത്തിലാണ് ക്രൈബ്രാഞ്ചിന്റെ ടെക്‌നിക്കല്‍ ടീം.

കേസ്

കേസ്

മൗലാനാ സാദിനെ കൂടാതെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സീഷാന്‍, മുഫ്തി ഷെഹ്സാദ്, എം സൈഫി യൂനുസ്, മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് അഷ്റഫ് എന്നിവര്‍ക്കെതിരെ പകര്‍ച്ച വ്യാധി ആക്ട് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദില്ലി പൊലീസ്

ദില്ലി പൊലീസ്

കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനിടെ നിസാമുദീനില്‍ മതസമ്മേളനം നടത്തിയതില്‍ പൊലീസിന്റേയും സര്‍ക്കാരിന്റേയും ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായി എന്ന വിമര്‍ശനവും ശക്തമാണ്. വിദേശത്ത് നിന്നും എത്തിയ 824 പേര്‍ മര്‍ക്കസ് സന്ദര്‍ശിച്ചതായി ദില്ലി സര്‍ക്കാരിനെ മാര്‍ച്ച് 21 ന് അറിയിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍ യഥാസമയം ഇവരെ നിരീക്ഷണത്തില്‍ വെക്കാനോ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിരുന്നില്ല. വിവരം അറിയിച്ച് 10 ദിവസത്തിന് ശേഷമാണ് സംഘാടകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി പൊലീസിന്റെ ക്രൈബ്രാഞ്ച് വിഭാഗം തയ്യാറാവുന്നത്.

Recommended Video

cmsvideo
ദില്ലിയിലെ ദര്‍ഗയിലെ മതചടങ്ങിന് 2000ത്തോളം പേര്‍ | Oneindia Malayalam
സമ്പര്‍ക്കം

സമ്പര്‍ക്കം

നിസാമുദ്ദിനിലെ മര്‍കസ് ബുധനാഴ്ച അധികൃതര്‍ എത്തി അടച്ചു പൂട്ടി. ഇവിടെ നിരീക്ഷണത്തില്‍ വെച്ചിരുന്ന മുന്നൂറോളം പേരെ ഒഴിപ്പിക്കുകയും മര്‍ക്കസ് പള്ളി അണുമുക്തമാക്കുകയും ചെയ്തു. ഒന്നര ദിവസം കൊണ്ട് 2361 പേരെയാണ് പള്ളിയില്‍ നിന്ന് ഒഴിപ്പിച്ചതെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അവരില്‍ 617 പേരെ ആശുപത്രികളിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.നിസാമുദീനില്‍ നിന്നും മടങ്ങിയെത്തിയവരില്‍ 1103 പേര്‍ ഐസൊലേഷനിലാണ്. നിസാമുദീനില്‍ പോയി വന്നവരില്‍ ആന്ധ്രപ്രദേശില്‍ 24 പേര്‍ക്കും ദില്ലിയില്‍ 70 പേര്‍ക്കും തെലുങ്കാനയില്‍ 21 പേര്‍ക്കും ആന്തമാനില്‍ 10 പേര്‍ക്കും അസമില്‍ രണ്ട് പേര്‍ക്കും പോണ്ടിച്ചേരിയും കാശ്മീരിലും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Nizamuddin Incident: Maulana Saad absconding, manhunt in UP, Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X