കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതില്‍ കൂടുതല്‍ തമിഴ്‌നാട്ടുകാര്‍; കേരളത്തില്‍ നിന്ന് 15 പേര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന്. തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തതില്‍ കൂടുതലുള്ളതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇവിടെയുള്ള തബ്ലീഗ് ജമാഅത്തിന്റെ കേന്ദ്രത്തിലും പരിസരങ്ങളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 200ഓളം പേര്‍ രോഗ ലക്ഷണം കാണിക്കുന്നുണ്ട്. ഇവിടെ നിന്ന് 1800 പേരെ ഒഴിപ്പിച്ചു.

n

സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്. തമിഴ്‌നാട്- 510, അസം 281, ഉത്തര്‍ പ്രദേശ് 156, മഹാരാഷ്ട്ര 109, മധ്യപ്രദേശ് 107, ബിഹാര്‍ 86, പശ്ചിമ ബംഗാള്‍ 73, തെലങ്കാന 55, ജാര്‍ഖണ്ഡ് 46, കര്‍ണാടക 45, ഉത്തരാഖണ്ഡ് 34, ഹരിയാന 22, ആന്റമാന്‍ നിക്കോബാര്‍ 21, രാജസ്ഥാന്‍ 19, കേരളം-ഹിമാചല്‍ പ്രദേശ്-ഒഡീഷ 15 വീതം, പഞ്ചാബ് 9, മേഘാലയ 5.

വര്‍ഷത്തിലാണ് നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് ഇത്തരം സമ്മേളനം നടക്കാറ്. 1500-1700 പേര്‍ മൊത്തം പങ്കെടുത്തുവെന്നാണ് കണക്ക്. 281 പേര്‍ വിദേശികളായിരുന്നു. ഇവര്‍ മിഷനറി വിസയില്‍ എത്തുന്നതിന് പകരം ടൂറിസ്റ്റ് വിസയിലാണ് വന്നതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സമ്മേളനം സംഘടിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

മാര്‍ച്ച് 13 മുതല്‍ 15വരെയാണ് തബ്ലീഗ് സമ്മേളനം നടന്നത്. കൊറോണ ജാഗ്രതയുടെ ഭാഗമായി 200ലധികം പേര്‍ ഒത്തുചേരരുതെന്ന് ദില്ലി സര്‍ക്കാര്‍ നിര്‍ദേശിച്ച വേളയിലാണ് സമ്മേളനം നടന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത 700 പേരെ കണ്ടെത്തി. ഇവര്‍ ക്വാറന്റൈനിലാണ്. 400 പേര്‍ ആശുപത്രികളില്‍ കഴിയുന്നു. നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയോട് ചേര്‍ന്നാണ് തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനം. ഇതോട് ചേര്‍ന്ന് പോലീസ് സ്‌റ്റേഷനുമുണ്ട്.

സമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ കൊറോണ ബാധിച്ച് മരിച്ച പശ്ചാത്തലത്തിലാണ് വിവര ശേഖരണം. കേരളത്തില്‍ നിന്ന് പങ്കെടുത്തവരില്‍ ഡോക്ടര്‍മാരുമുണ്ടെന്നാണ് വിവരം. സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി ഡോ. സലീം പനി ബാധിച്ച് ദില്ലിയില്‍ വച്ച് തന്നെ മരിച്ചിരുന്നു. ആലപ്പുഴ കായംകുളത്ത് നിന്ന് ചിലര്‍ പോയിരുന്നുവെന്നാണ് വിവരം. ഇതില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടും. ആറ് പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏഴ് പേര്‍ മരിച്ചു. ആറ് പേര്‍ തെലങ്കാനയിലും ഒരാള്‍ കശ്മീരിലുമാണ് മരിച്ചത്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗദിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശി ഡോ. സലീം ദില്ലിയില്‍ വച്ച് തന്നെ മരിച്ചിരുന്നു. ഈ സമ്മേളനത്തിന് സൗദിയില്‍ നിന്നാണ് പത്തനംതിട്ട സ്വദേശിയായ സലീം എത്തിയത്. പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിലെ മുന്‍ അധ്യാപകനാണ് സലീം. ഇദ്ദേഹത്തിന് പനി ബാധിക്കുകയും നാല് ദിവസം മുമ്പ് മരിക്കുകയും ചെയ്തുവെന്നാണ് വിവരം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നിസാമുദ്ദീനില്‍ തന്നെ ഖബറക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നു പത്തനംതിട്ട സ്വദേശികളായ സലീമിന്റെ മരുമകനും സുഹൃത്തും നിരീക്ഷണത്തിലാണ്.

English summary
Nizamuddin Tablighi function: most were from Tamil Nadu, 15 in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X