കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്രധാരണത്തിനെതിരെ പ്രൊഫസറുടെ കമന്റ്: സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച പ്രൊഫസര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്യാത്ഥികളുടെ പ്രതിഷേധം. ഫെയ്‌സ് ബുക്ക് വഴിയാണ് സദാചാര പോലീസ് ചമഞ്ഞ പ്രൊഫസര്‍ക്കെതിരെ ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.

കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി ഇറക്കം കുറഞ്ഞ വസ്ത്രം (ഷോര്‍ട്‌സ്) ധരിച്ചു ക്ലാസിലെത്തിയതാണ് പ്രകോപനത്തിനു കാരണം. ക്ലാസില്‍ കയറാനെത്തിയ വിദ്യാര്‍ത്ഥിനിയോട് പ്രൊഫസര്‍ മാന്യമായിവസ്ത്രം ധരിച്ചു വരണമെന്ന് പറഞ്ഞ് അധിഷേപിച്ചതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

short-skirt

പ്രതിഷേധ സൂചകമായി അടുത്ത ദിവസം മറ്റു വിദ്യാര്‍ത്ഥികളും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് ക്ലാസിലെത്തിയത്. സംഭവം വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളുടെ ആവശ്യങ്ങള്‍
അംഗീകരിക്കുന്നതിനായി ഒരു സ്വതന്ത്ര കമ്മിററി രൂപവത്ക്കരിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്

English summary
NLSIU professor shames girl over shorts, students up in arms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X