1 ലക്ഷം ശമ്പളമില്ലേ? ബെംഗളൂരിലേക്ക് വണ്ടി കയറേണ്ട, യുവാവിൻ്റെ പോസ്റ്റ് വൈറൽ

ബെംഗളൂരിലെ ഉയർന്ന ചെലവിനെ കുറിച്ചുള്ള കണ്ടൻ്റ് ക്രിയേറ്റർ ശിവാംഗ് ഗോയലിൻ്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. ഉയർന്ന ശമ്പളമില്ലെങ്കിൽ ബെംഗളൂരിലേക്ക് വരേണ്ടെന്നാണ് ശിവാങ്കിൻ്റെ ഉപദേശം. കുറഞ്ഞത് ഒരു ലക്ഷം ശമ്പളം വേണമെന്നാണ് ഇദ്ദേഹം പറയുന്നത്.

'ഒരു ലക്ഷത്തിന് താഴെയാണ് ശമ്പളം എങ്കിൽ ബെംഗളൂരിലേക്ക് വരേണ്ടതില്ല. കാരണം ഇവിടെ ഫണ്‍ എന്നത് അധിക ചെലവും കഫേ സംസ്കാരവുമാണ്. എല്ലാ പരിപാടിയും ടിക്കറ്റ് വെച്ചുള്ളതാണ്, മാത്രമല്ല എല്ലാ ഹോബിക്കും സബ്സ്ക്രിപ്ഷനും ഉണ്ട്', ശിവാംഗ് കുറിച്ചു.

bengl-

'12 ലക്ഷം എൽപിഎ വെറും 4 ലക്ഷായി തോന്നും. വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ കൈയ്യിൽ ഒരു നെടുനീളൻ ബില്ല് കിട്ടും എന്ന് ഉറപ്പിച്ച് വേണം ഇറങ്ങാൻ. മാത്രമല്ല വീട് കിട്ടണമെങ്കിൽ ഉയർന്ന വാടക നൽകണം. 2 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒക്കെ സാധാരണ പോലെ തോന്നും. ആരും ഇതിനെ ചോദ്യം ചെയ്യുക പോലും ഇല്ല. അതുപോലെ തന്നെ 5 കിമി യാത്രയ്ക്ക് 600 രൂപ വരെ കാബ് നിരക്ക്. അതും മണിക്കൂറുകളോളം ബ്ലോക്കിൽ കിടക്കേണ്ടി വരും', ശിവാംഗ് പറഞ്ഞു.

അതുപോലെ എൻ്റർടെയിൻമെൻ്റിന് പൊതു ഇടങ്ങൾ ഉപയോഗപ്പെടുത്തുന്നതായിരിക്കും ഗുണകരം എന്ന ഉപദേശവും ശിവാംഗ് പങ്കുവെച്ചു. അതേസമയം കബണ്‍ പാർക്ക് തനിക്ക് മികച്ച ഇടമായി തോന്നിയിട്ടില്ലെന്നും ശിവാംഗ് വ്യക്തമാക്കി. 'കബണ്‍ പാർക്കിൽ പോകണമെന്ന് എന്നോട് ആവശ്യപ്പെടരുത്. അവിടെ പോകണമെങ്കിൽ വലിയ പ്ലാനിംഗ് ആവശ്യമായ വരും. എൻ്റെ ഒരു ദിവസത്തെ കുറഞ്ഞത് നാല് ദിവസമെങ്കിലും ചെലവാക്കേണ്ടി വരും. ബെംഗളൂരിലെ പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടത്. അല്ലാതെ കുടിയേറ്റക്കാരെ അതിൽ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല', ശിവാംഗ് പറഞ്ഞു.

അതേസമയം നിരവധി പേരാണ് ശിവാംഗിൻ്റെ വീഡിയോക്ക് താഴെ കമൻ്റുമായി എത്തിയത്. ബെംഗളൂരു വളരെ ചെലവ് കൂടിയ നഗരമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ അനാവശ്യ ചെലവുകൾ നടത്താതെയും ബെംഗളൂരിൽ ജീവിക്കാം എന്നാണ് ചിലരുടെ കമൻ്റ്. പൈസ ചെലവാക്കാതേയും നമ്മുക്ക് പല കാര്യങ്ങളും രസിക്കാം. ന്യായമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറൻ്റുകൾ ഉണ്ട് ഇവിടെ, വർക്ക് ഷോപ്പും മീറ്റപ്പും നടത്തുന്ന കമ്മ്യൂണിറ്റികൾ ഉണ്ട്. എൻട്രി ഫീസ് ഇല്ലാത്ത ഫെസ്റ്റിവലുകൾ ഉണ്ട്' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma