കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമയില്‍ 13 സ്നിഫര്‍ നായകളും കൊല്ലപ്പെട്ടോ?; പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

Google Oneindia Malayalam News

ശ്രീനഗര്‍: പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ഭീകരാക്രണത്തില്‍ സൈനികര്‍ക്കൊപ്പം 13 സ്നിഫര്‍ നായകള്‍ കൂടി കൊല്ലപ്പെട്ടുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത. സാമൂഹിക മാധ്യമങ്ങളിലാണ് സൈനികരുടെ കൂടെ സഞ്ചരിച്ചിരുന്ന 13 സ്നിഫര്‍ നായകള്‍ കൂടി കൊല്ലപ്പെട്ട രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ധീരരായ 40 സൈനികരുടെ കൂടെ 13 സ്നിഫര്‍ നായകള്‍ കൂടെ രക്തസാക്ഷികളായി എന്ന തരത്തിലാണ് പോസ്റ്റുകള്‍ പ്രതൃക്ഷപ്പെട്ടിരുന്നത്. മൃഗ സംരക്ഷണ ഗ്രൂപ്പുകളിലടക്കം നായകള്‍ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഈ പ്രചരണങ്ങള്‍ തെറ്റാണെന്ന് സിആര്‍പിഎഫ് കേന്ദ്രങ്ങല്‍ വ്യക്തമാക്കുന്നതായി ക്വീന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

pulwam

വാഴ്യാഴ്ച്ച നടന്ന ഭീകരാക്രമണത്തില്‍ സൈനികര്‍ കോണ്‍വോയിലാണ് സഞ്ചരിച്ചിരുന്നത്. അതില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ മാത്രമാണ് സഞ്ചരിക്കാര്‍ എന്നുമാണ് സൈനിക കേന്ദ്രം നല്‍കുന്ന വിവരം. സ്നിഫര്‍ നായകളൊന്നും വാഹനത്തിലില്ലായിരുന്നുവെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇത്തരത്തിലുള്ള നിരവധി വ്യാജവാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭീകരാക്രമണത്തിന്‍റേത് എന്ന തരത്തിലുള്ള നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ഇതോടൊപ്പം തന്നെ വിദ്വേശ പ്രചരണങ്ങളും ശക്തമാണ്.

English summary
no 13 sniffer dogs were not killed in the pulwama terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X