കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ 50:50 വേണ്ട, ജെഡിയുവിന് കൂടുതല്‍ സീറ്റ് വേണം, പുതിയ കുരുക്കിട്ട് പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ പുതിയ ആവശ്യങ്ങളുമായി ജെഡിയു. ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു. അതേസമയം സീറ്റ് വീതം വെക്കുന്നതില്‍ 50:50 ഫോര്‍മുലയാണ് ബിജെപി പിന്തുടരുന്നത്. എന്നാല്‍ നിതീഷ് കുമാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേരിട്ട തിരിച്ചടിയാണ് ജെഡിയുവിന്റെ മാറ്റത്തിന് കാരണമായിരിക്കുന്നത്.

1

നേരത്തെ നിതീഷ് കുമാറിനെ മാറ്റി വേറെ ആരെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോര്‍ ഇതിനെയെല്ലാം തള്ളിയിരിക്കുകയാണ്. കൂടുതല്‍ സീറ്റ് സഖ്യത്തില്‍ വേണമെന്ന് അദ്ദേഹം പറയുന്നു. 2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി എങ്ങനെയാണോ സീറ്റ് വീതം വെച്ചിരുന്നത്, അതേ രീതിയിലേക്ക് പോകണമെന്നാണ് പ്രശാന്ത് കിഷോറിന്റെ ആവശ്യം. ബിജെപി ഇക്കാര്യം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ബിജെപി 50:50 ഫോര്‍മുല അട്ടിമറിച്ചെന്ന് ശിവസേന ആരോപിച്ചിരുന്നു. അതുകൊണ്ട് കൂടുതല്‍ വിലപേശലിനാണ് ജെഡിയുവിന്റെ ശ്രമം. നിതീഷ് കുമാറിന്റെ അനുവാദത്തോടെയാണ് പ്രശാന്ത് കിഷോര്‍ സംസാരിക്കുന്നതെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടായാല്‍ ബിജെപി ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാനും മടിക്കില്ലെന്ന വിലയിരുത്തലിലാണ് ജെഡിയു. ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍ അതിനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടത്തുന്നുണ്ട്.

ബിജെപി പ്രശാന്ത് കിഷോറിന്റെ ആവശ്യങ്ങളെ ചോദ്യം ചെയ്തിട്ടുണ്ട്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുള്ള ജെഡിയു തുല്യമായ സീറ്റിലാണ് മത്സരിച്ചത്. ആര്‍ജെഡിയുമായി ഇത്തരമൊരു വിട്ടുവീഴ്ച്ച നടത്തിയ ജെഡിയു, ബിജെപിക്ക് മുന്നില്‍ ഇത്ര കൂടുതല്‍ സീറ്റ് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബിജെപി നേതാവ് നിതിന്‍ നവീന്‍ പറഞ്ഞു. രണ്ട് പാര്‍ട്ടികളുടെയും ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പ്രശാന്ത് കിഷോര്‍ ഈ വിഷയത്തില്‍ എന്തിനാണ് തലയിടുന്നതെന്ന് അറിയില്ലെന്നും നവീന്‍ പറഞ്ഞു.

പൗരത്വ നിയമത്തിന് പിന്തുണ... എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് മായാവതി, അച്ചടക്കം ലംഘിക്കരുത്!!പൗരത്വ നിയമത്തിന് പിന്തുണ... എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് മായാവതി, അച്ചടക്കം ലംഘിക്കരുത്!!

English summary
no 50 50 jdu wants more seats says prashant kishore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X