കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സര്‍ക്കാര്‍ പരാജയം: ആം ആദ്മി എംഎല്‍എ

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അരവിന്ദ് കെജ്രിവാളിന്റെ മന്ത്രിസഭ പരാജയപ്പെട്ടുവെന്ന് ആം ആദ്മി പാര്‍ട്ടി എം എല്‍ എയ്ക്ക് പരാതി. തിരഞ്ഞെടുപ്പ് വിജയം മുതല്‍ പാര്‍ട്ടിയില്‍ വിമതസ്വരം ഉണ്ടാക്കിവരുന്ന വിനോദ് കുമാര്‍ ബിന്നിയാണ് ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതും ഇപ്പോള്‍ ചെയ്യുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്നാണ് ബിന്നിക്ക് പരാതി.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഒരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ട് എന്നും ബിന്നി പറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങള്‍ അടുത്ത ദിവസം പത്രസമ്മേളനം വിളിച്ച് ജനങ്ങളെ അറിയിക്കും. അടഞ്ഞ വാതിലുകള്‍ക്കപ്പുറം ഒളിച്ചുവെക്കാനുള്ളതല്ല എല്ലാ കാര്യങ്ങളും. ലക്ഷ്മി നഗറിലെ എം എല്‍ എയാണ് വിനോദ് കുമാര്‍ ബിന്നി. 28 എം എല്‍ എമാരാണ് ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയിലുള്ളത്.

vinod-kumar-binny

അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ബിന്നിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് ബിന്നിയുടെ ആവശ്യം. എന്നാല്‍ ദില്ലിയിലെ എം എല്‍ എമാര്‍ ആരും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ തിരുമാനം.

മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്നി ഡിസംബറില്‍ അരവിന്ദ് കെജ്രിവാളിനെ സമീപിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ അന്ന് ആ ആവശ്യം നിഷേധിക്കപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ബിന്നി അണ്ണാ ഹസാരെ നേതൃത്വം നല്‍കിയ അഴിമതി വിരുദ്ധ സമരങ്ങളിലൂടെയാണ് ആം ആദ്മി പാര്‍ട്ടിയിലെത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ ഒമ്പതംഗ രാഷ്ട്രീയകാര്യ കമ്മിറ്റിയില്‍ അംഗമാണ് ബിന്നി.

English summary
Report says that Aam Aadmi Party MLA Vinod Kumar Binny is upset as he did not get a Lok Sabha ticket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X