കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചാദിന്‍ വെറും തട്ടിപ്പ്.... ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും പിറകില്‍... മോദിക്ക് തലവേദന!!

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വളരെ പിറകില്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി ഇടയ്ക്കിടക്ക് പല കാര്യങ്ങളും തട്ടിവിടാറുണ്ട്. അതിലൊന്നായിരുന്നു അച്ചാ ദിന്‍. രാജ്യത്ത് കോണ്‍ഗ്രസ് ഭരണം പോയതോടെ നല്ല ദിനങ്ങള്‍ വരുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ വീമ്പ്. എന്നാല്‍ ഇതൊക്കെ വെറും തട്ടിപ്പാണെന്ന് കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് വ്യക്തമായിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും അച്ചാ ദിന്‍ എന്നത് സ്വപ്‌നം മാത്രമാണെന്ന് നീതി ആയോഗ് പറയുന്നു. മോദിയുടെ വാഗ്ദാനം ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ പോലുമില്ലെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് സാമൂഹ്യ പുരോഗതിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയായ ഡെല്‍റ്റാ റാങ്കിങ്ങിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

1

ഈ സംസ്ഥാനങ്ങളില്‍ നല്ലദിനങ്ങള്‍ വരണമെങ്കില്‍ ബഹുദൂരം സഞ്ചരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന നഗരങ്ങളിലെ ആരോഗ്യ, വിദ്യാഭ്യാസ പുരോഗതി സൂചിപ്പിക്കുന്ന റാങ്കിങ് ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വളരെ പിന്നിലാണ്.എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് റാങ്കിങ്ങില്‍ മുന്നിലുളളത്. ഗുജറാത്തിലെ ദഹോഡ് മാത്രമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നിലുള്ള ജില്ല.

അതേസമയം എന്‍ഡിഎ ഇതര സംസ്ഥാനങ്ങളിലെ ഒട്ടേറെ നഗരങ്ങള്‍ പട്ടികയിലുണ്ട്. വെസ്റ്റ് സിക്കിം, തമിഴ്നാട്ടിലെ രാമനാഥപുരം, ആന്ധ്രയിലെ വിജയനഗരം, വൈഎസ്ആര്‍ എന്നിവയാണ് ദഹോഡിനു പുറമേ ആദ്യ അഞ്ചു റാങ്കിലുള്ളത്. ഛത്തീസ്ഗഡിലെ ബെഗുസരായ്, ബാന്‍ക, ബീഹാറിലെ കകാരിയ എന്നിവയാണ് ഏറ്റവും മോശം ജില്ലകള്‍. ഏറ്റവും കുറഞ്ഞ പുരോഗതി സൂചിപ്പിച്ച നഗരം ജമ്മു കശ്മീരിലെ കുപ്വാരയാണ്. എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളായ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍നിന്നാണ് കുറഞ്ഞ പുരോഗതി പ്രകടിപ്പിക്കുന്ന ഒന്‍പതു നഗരങ്ങള്‍. എന്നീ നഗരങ്ങളെല്ലാം പുരോഗതിയില്‍ പിന്നാക്ക നഗരങ്ങളായി നീതി ആയോഗ് ചൂണ്ടിക്കാട്ടുന്നു.

മോഹന്‍ലാലിനെതിരെയുള്ള ആക്രമണത്തെ തള്ളി സുരേന്ദ്രന്‍.... ഒറ്റതിരിഞ്ഞ ആക്രമണമെന്ന്മോഹന്‍ലാലിനെതിരെയുള്ള ആക്രമണത്തെ തള്ളി സുരേന്ദ്രന്‍.... ഒറ്റതിരിഞ്ഞ ആക്രമണമെന്ന്

ഒടുവില്‍ മൗനം വെടിഞ്ഞ് മോഹന്‍ലാല്‍; അമ്മ എക്കാലത്തും അക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമെന്ന് നടന്‍ ഒടുവില്‍ മൗനം വെടിഞ്ഞ് മോഹന്‍ലാല്‍; അമ്മ എക്കാലത്തും അക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമെന്ന് നടന്‍

English summary
No acche din yet for NDA-ruled states, finds NITI Aayog study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X