കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാച്ചിന് മുകളില്‍ വിമാനം പറന്നിട്ടില്ല:പാക് വാദങ്ങള്‍ തള്ളി ഇന്ത്യൻ വ്യോമസേന,മാധ്യമങ്ങൾക്ക് പാര!

ഇന്ത്യൻ എയർ സ്പേസ് ലംഘിച്ചിട്ടില്ലെന്നും ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി

Google Oneindia Malayalam News

ദില്ലി: പാക് യുദ്ധവിമാനങ്ങൾ സിയാച്ചിന് മുകളിലൂടെ പറത്തിയെന്ന പാക് വാദം തള്ളി ഇന്ത്യൻ വ്യോമസേന. യുദ്ധ ദൗത്യങ്ങളുടെ ഭാഗമായി ബുധനാഴ്ച സിയാച്ചിന് മുകളിലൂടെ പാക് വ്യോമസേന വിമാനം പറത്തിയെന്നാണ് പാക് വ്യോമാസേനാ തലവനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മിറേജ് ജെറ്റ് സ്വയം പറത്തിയെന്നും വ്യോമ സേനാത്തലവൻ അവകാശവാദം ഉന്നയിക്കുന്നു. കാരക്കോറം മലനിരകൾക്ക് സമീപത്താണ് സിയാച്ചിൻ സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ എയർ സ്പേസ് ലംഘിച്ചിട്ടില്ലെന്നും ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി.

ചൊവ്വാഴ്ച നൗഷെരയില്‍ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വ്യാജ അവകാശവാദങ്ങളുമായി പാകിസ്താൻ രംഗത്തെത്തുന്നത്. ഇന്ത്യ നൗഷെരയിൽ പാക് പോസ്റ്റുകള്‍ ആക്രമിച്ചില്ലെന്ന് അവകാശപ്പെടുന്ന പാകിസ്താൻ ഇന്ത്യയെ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് ചില ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

പാകിസ്താന് കുടപിടിച്ച് മാധ്യമങ്ങൾ

പാകിസ്താന് കുടപിടിച്ച് മാധ്യമങ്ങൾ

സിയാച്ചിൻ ഹിമാനികള്‍ക്ക് സമീപത്ത് പാക് യുദ്ധ വിമാനങ്ങള്‍ പറന്നുവെന്നും പാക് വ്യോമസേനാ തലവൻ എയർ ചീഫ് മാര്‍ഷൽ സൊഹൈൽ അമൻ ഖദരി സ്കർദുവിലെത്തി സൈനിക അഭ്യാസം നിരീക്ഷിച്ചുവെന്നുമാണ് പാക് മാധ്യമങ്ങൾ ഉന്നയിക്കുന്ന വാദങ്ങൾ. ഇന്ത്യയിൽ നിന്നുള്ള ഭീഷണികള്‍ക്ക് തിരിച്ചടി നൽകുന്നതിനായി വ്യോമതാവളത്തിൽ സൈനിക അഭ്യാസം നടന്നുവരികയാണെന്നുമാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഇന്ത്യൻ ആക്രമണത്തെ മറയ്ക്കാൻ

ഇന്ത്യൻ ആക്രമണത്തെ മറയ്ക്കാൻ

ചൊവ്വാഴ്ച ജമ്മു കശ്മീരിലെ നൗഷെര സെക്ടറിൽ പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ചുവെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ സൈന്യം ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

പാകിസ്താൻ യുദ്ധത്തിന്!!

പാകിസ്താൻ യുദ്ധത്തിന്!!

പാക് വ്യോമസേനാ തലവന്‍ ചീഫ് എയർ മാർഷൽ സൊഹൈൽ അമൻ സ്കർദു വ്യോമതാവളത്തിലെത്തി പൈലറ്റുമാരെയും ടെക്നിക്കല്‍ സ്റ്റാഫിനെയും കണ്ടിരുന്നുവെന്നും പാക് വ്യോമസേനയുടെ ഒരു കമാൻഡിന് കീഴിലുള്ള സൈന്യം വ്യോമതാവളത്തിൽ പോരാട്ടം നടത്തുന്നുണ്ടെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിയാച്ചിൻ യുദ്ധഭൂമിയോ!!

സിയാച്ചിൻ യുദ്ധഭൂമിയോ!!

ഈസ്റ്റേൺ കാരക്കോറം മലനിരകളിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍ ഭൂമിയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി കൂടിയാണ്. ഹിമാലയൻ മലനിരകളിൽ ഇന്ത്യ- പാക് അതിർത്തിയിലെ നിയന്ത്രണ രേഖ അവസാനിക്കുന്നിടത്താണ് സിയാച്ചിൻറെ സ്ഥാനം.

ആക്രമണത്തിന് അഞ്ച് ആയുധങ്ങൾ

ആക്രമണത്തിന് അഞ്ച് ആയുധങ്ങൾ

106 എംഎം റികോയിലസ് ഗൺ, 130 എം എം ആർട്ടിലറി ഗണ്‍, ആന്‍റി എയര്‍ക്രാഫ്റ്റ് ഗൺ, ആന്‍റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചർ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യം ജമ്മു കശ്മീരിൽ പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയത്.

 സൈന്യത്തിന് പൂർണ്ണ പിന്തുണ

സൈന്യത്തിന് പൂർണ്ണ പിന്തുണ

നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഇന്ത്യൻ സൈന്യം ശത്രുകൾക്കെതിരെ നടത്തുന്ന എന്ന് തിരിച്ചടിതള്‍ക്കും സർക്കാരിന്‍റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. കശ്മീർ താഴ് വരയിലുണ്ടാകുന്ന ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും പാക് പോസ്റ്റുകൾ ആക്രമിക്കുന്നതിനും സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Pakistani fighter jets flew near the Siachen Glacier on Wednesday, according to Pakistani media reports, but Indian Air Force sources said there was no violation of India's air space.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X