സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ഇനി മദ്യം നല്‍കില്ല
ദില്ലി: സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് മദ്യം നല്‍കുന്നത് നിരോധിച്ചതായി റിപ്പോര്‍ട്ട്. ജവാന്‍മാര്‍ക്കിടയില്‍ മദ്യപാനം മൂലമുള്ള രോഗങ്ങള്‍ വര്‍ധിയ്ക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം. 2013-14 കാലയളവില്‍ ജവാന്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്നാണ് വിവരം.
മദ്യ ഉപയോഗം മൂലമുള്ള രോഗങ്ങള്‍ പിടിപെട്ട് ജവാന്‍മാര്‍ മരിയ്ക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിരോധനം. ജൂണ്‍ 29ലെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിആര്‍പിഎഫ് സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ക്യാന്റീനുകളിലും മദ്യം പൂര്‍ണമായി നിരോധിച്ചു. സേനാംഗങ്ങള്‍ക്കുള്ള ക്വോട്ടയും പിന്‍വലിച്ചതായാണ് വിവരം.

ആരോഗ്യം വര്‍ധിപ്പിയ്ക്കാന്‍ സിആര്‍പിഎഫ് സേനാംഗങ്ങള്‍ നിര്‍ബന്ധമായും യോഗ പരിശീലിയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിആര്‍പിഎഫ് ചടങ്ങുകളില്‍ പോലും മദ്യം ഉപയോഗിയ്ക്കണമെങ്കില്‍ ഡയറക്ടറേറ്റിന്റെ പ്രത്യേക ഉത്തരവ നേടിയിരിയ്ക്കണം എന്നും ഉത്തരവില്‍ പറയുന്നു. അതിര്‍ത്തി രക്ഷാസേന, എന്‍എസ്ജി അടക്കമുള്ള സൈനിക വിഭാഗങ്ങളില്‍ പ്രതിരോധമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തിന്‍മേല്‍ യോഗ ദൈംനംദിന പരിശീലനത്തില്‍ നിര്‍ബന്ധമാക്കിയിരുന്നു.












Click it and Unblock the Notifications