• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്റെ ഒന്‍പതാം ഘട്ട പട്ടികയിലും വയനാടും വടകരയുമില്ല.. വീണ്ടും സസ്‌പെന്‍സ്!!

ദില്ലി: കോണ്‍ഗ്രസിന്റെ ഒന്‍പതാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലെ രണ്ട് സീറ്റിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. വടകരയിലും വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ഇതോടെ വീണ്ടും നീണ്ടിരിക്കുകയാണ്. വയനാട്ടില്‍ സസ്‌പെന്‍സ് ഇനിയും നീളുമെന്ന് വ്യക്തമായിരിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് പ്രഖ്യാപനം നീളുന്നത്. നേരത്തെ ടി സിദ്ദിഖിനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.

അതേസമയം വടകരയില്‍ കെ മുരളീധരനെ തീരുമാനിച്ചിരുന്നെങ്കിലും എന്തുകൊണ്ടാണ് പ്രഖ്യാപനം ഉണ്ടാവാതിരുന്നതെന്ന് വ്യക്തമല്ല. വയനാടില്ലെങ്കില്‍ രാഹുല്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന ബംഗളൂരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു സൗത്തില്‍ ബികെ ഹരിപ്രസാദാണ് സ്ഥാനാര്‍ത്ഥി. ശിവഗംഗയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് സ്ഥാനാര്‍ത്ഥി.

നേരത്തെ കാര്‍ത്തിക്ക് ശിവഗംഗയില്‍ സീറ്റ് നല്‍കില്ലെന്നായിരുന്നു അഭ്യൂഹം. കഴിഞ്ഞ തവണ മത്സരിച്ച് തതോറ്റതും, അദ്ദേഹത്തിനെതിരെയുള്ള കേസുകളുമാണ് പ്രധാനമായും കോണ്‍ഗ്രസ് നേതൃത്വം കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ തമിഴ്‌നാട് ഘടകത്തിന്റെ ശക്തമായ സമ്മര്‍ദം കാര്‍ത്തിക്ക് വേണ്ടിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും വൈകുമെന്നാണ് സൂചന.

എന്‍സിപി വിട്ട് കോണ്‍ഗ്രസിലെത്തിയ താരിഖ് അന്‍വര്‍ ബീഹാറിലെ കാത്തിഹാറിലാണ് മത്സരിക്കുന്നത്. പൂര്‍ണിയയില്‍ ഉദയ് സിംഗ് മത്സരിക്കും. കിഷന്‍ഗഞ്ചില്‍ മുഹമ്മദ് ജാവേദാണ് സസ്ഥാനാര്‍ത്ഥി. ബാരാമുള്ളയില്‍ ഹാജി ഫാറൂഖ് മിര്‍, അകോലയില്‍ ഹിദായത്ത് പട്ടേല്‍, രാംതക്ക് കിഷോര്‍ ഉത്തംറാവു ഗാജിബിയെ, ചന്ദ്രാപൂരില്‍ സുരേഷ് ധനോര്‍ക്കര്‍, ഹിംഗോളിയില്‍ സുഭാഷ് വാംഖഡെ എന്നിവരാണ് മത്സരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ 56 പാര്‍ട്ടികള്‍.... യുപിഎയ്ക്ക് പകരം യുപിജിഎ!!

English summary
no announcement on wayanad vadakara seat in congress ninth lits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X