• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാപ്പ് പോയിട്ട് 'കുന്നംകുളം മാപ്' പോലും ഇല്ല... അർണബ് മാപ്പ് പറയുന്നത് കാത്തിരുന്നവർക്ക് നിരാശ

 • By Desk
cmsvideo
  അർണബ് മാപ്പ് പറയുന്നത് കാത്തിരുന്നവർക്ക് നിരാശ | Oneindia Malayalam

  ദില്ലി: വെള്ളിയാഴ്ച രാത്രിയിലെ ഒന്‍പത് മണി ചര്‍ച്ചയ്ക്ക് മുന്‍പ് റിപ്പബ്ലിക് ടിവിയില്‍ അര്‍ണബ് ഗോസ്വാമി മാപ്പ് പറയുന്നതും കാത്ത് നിരവധി പേര്‍ ടെലിവിഷന് മുന്‍പില്‍ കാത്തിരുന്നിരുന്നു. എന്നാല്‍ കാത്തിരിപ്പുകാരെ മുഴുവന്‍ നിരാശരാക്കിക്കളഞ്ഞു അര്‍ണബ്.

  അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് ചാനല്‍ മാപ്പ് പറയണമെന്ന എന്‍ബിഎസ്എയുടെ ഉത്തരവ് അര്‍ണബ് ലംഘിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ചാനലിന് നിര്‍ദേശം നല്‍കിയത്.

  ജിഗ്നേഷ് മേവാനിയുടെ റാലിക്കെതിരെ

  ജിഗ്നേഷ് മേവാനിയുടെ റാലിക്കെതിരെ

  ജിഗ്നേഷ് മേവാനി പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടത്തിയ റാലിക്കെതിരെ ജിഗ്നേഷ് ഫ്‌ളോപ്പ് ഷോ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച അര്‍ണബിന്റെ ചര്‍ച്ചാ പരിപാടിയിൽ ആയിരുന്നു അധിക്ഷേപകരമായ പരാമർശങ്ങൾ അർണബ് നടത്തിയത്. ജിഗ്നേഷിന്റെ ജാഥയില്‍ പങ്കെടുത്ത എ സിംഗ്, ഭാര്യ പ്രതിഷ്ഠാ സിംഗ് എന്നിവരാണ് അര്‍ണബിനെതിരെ പരാതിയുമായി മുന്നോട്ട് വന്നത്. റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍ ശിവാനി ജുപ്തയെ ജാഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയല്‍ എ സിംഗ് അടക്കം ചിലര്‍ ആക്രമിച്ചു എന്നായിരുന്നു അര്‍ണബിന്റെ ആരോപണം.

  നിങ്ങൾ നുണ പറയുന്നു

  നിങ്ങൾ നുണ പറയുന്നു

  ജിഗ്നേഷിന്റെ പരിപാടിയില്‍ ആളുകള്‍ കുറവാണെന്ന് ശിവാനി ഗുപ്ത റിപ്പോര്‍ട്ട് ചെയ്യുകയും ഭീം സേന അംഗങ്ങളെ അധിക്ഷേപിക്കുകയും ചെയ്തപ്പോള്‍ സമീപത്ത് എ സിംഗ് ഉണ്ടായിരുന്നു. നിങ്ങള്‍ പറയുന്നത് നുണയാണ് എന്ന് സിംഗ് റിപ്പോര്‍ട്ടറോട് പറയുന്നതിന് ദൃശ്യങ്ങള്‍ തെളിവാണ്. ഈ സംഭവത്തെയാണ് തങ്ങളുടെ റിപ്പോര്‍ട്ടറെ എ സിംഗ് ആക്രമിച്ചു എന്ന് ആരോപിക്കാന്‍ അര്‍ണബിന് കാരണമായത്

  വൃത്തികെട്ട ഇന്ത്യൻ ഗുണ്ടകൾ

  വൃത്തികെട്ട ഇന്ത്യൻ ഗുണ്ടകൾ

  എ സിംഗിനേയും ഭാര്യയേയും വൃത്തത്തിനുള്ളിലാക്കി വീണ്ടും സ്‌ക്രീനില്‍ കാണിക്കൂ, ഈ നിലവാരം കുറഞ്ഞ, വൃത്തികെട്ട ഇന്ത്യന്‍ ഗുണ്ടകളെ പുറത്ത് കാണിക്കൂ എന്നാണ് അര്‍ണബ് ഉറഞ്ഞ് തുള്ളിയത്. ആഭാസനെന്നും ഞരമ്പ് രോഗിയെന്നും കാമഭ്രാന്തനെന്നും രാജ്യദ്രോഹിയെന്നുമടക്കം അത്യന്ത്യം അധിക്ഷേപകരമായ വാക്കുകളാണ് അര്‍ണബ് മണിക്കൂർ നീണ്ട പരിപാടിയില്‍ ഉപയോഗിച്ചത്.

  ദൃശ്യങ്ങൾ നീക്കം ചെയ്തു

  ദൃശ്യങ്ങൾ നീക്കം ചെയ്തു

  ഇതോടെ ചാനല്‍ ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ ദൃശ്യങ്ങള്‍ ഉള്ള ചര്‍ച്ച ഇപ്പോഴും റിപ്പബ്ലിക്കിന്റെ വെബ്‌സൈറ്റിലുണ്ട്. ഈ ചര്‍ച്ച തങ്ങള്‍ക്ക് വലിയ മാനഹാനി ഉണ്ടാക്കിയെന്നും സുഹൃത്തുക്കളും കുടുംബക്കാരും അതിന്റെ ഞെട്ടല്‍ പ്രകടിപ്പിച്ചുവെന്നും എ സിംഗ് പറയുന്നു. ഇതോടെയാണ് ഇവര്‍ പരാതിയുമായി എന്‍ബിഎസ്എയുടെ മുന്നിലെത്തിയത്.

  ചാനലിന്റെ മറുപടി

  ചാനലിന്റെ മറുപടി

  തങ്ങളുടെ റിപ്പോര്‍ട്ടറുടെ ജോലി തടസ്സപ്പെടുത്തുന്ന തരത്തില്‍ എ സിംഗ് ആക്രോശിച്ച് കൊണ്ട് വന്നുവെന്നും ഇക്കാര്യമാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നുമാണ് ചാനല്‍ എന്‍ബിഎസ്എയ്ക്ക് മറുപടി നല്‍കിയത്. എന്നാല്‍ ചാനലിന്റെ മറുപടി തള്ളിക്കളഞ്ഞ എന്‍ബിഎസ്എ നടപടിയിലേക്ക് നീങ്ങുകയായിരുന്നു.

  മാപ്പ് എഴുതി കാണിക്കണം

  മാപ്പ് എഴുതി കാണിക്കണം

  അര്‍ണബ് ഗോസ്വാമിയുടെ വാക്കുകള്‍ അനാവശ്യവും നീതീകരിക്കാനാകാത്തതും പ്രക്ഷേപണ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്തതുമാണ് എന്ന് എന്‍ബിഎസ്എ വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 7ലെ ഒന്‍പത് മണി ചര്‍ച്ചയ്ക്ക് മുന്‍പായി ചാനല്‍ മാപ്പ് എഴുതി കാണിക്കണമെന്നും അത് വലിയ അക്ഷരങ്ങളില്‍ വേണമെന്നും എന്‍ബിഎസ്എ നിര്‍ദേശിച്ചു.

  പച്ചയായ ലംഘനം

  പച്ചയായ ലംഘനം

  ഈ നിര്‍ദേശമാണ് ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും ലംഘിച്ചിരിക്കുന്നത്. തങ്ങള്‍ 9 മണിക്ക് മുന്‍പ് അര്‍ണബിന്റെ മാപ്പ് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് എന്ന് എ സിംഗിന്റെ ഭാര്യ പ്രതിഷ്ഠ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ചാനല്‍ മാപ്പ് പറയാതെ പരിപാടിയിലേക്ക് കടക്കുകയായിരുന്നു.

  ട്വീറ്റ് വായിക്കാം

  റിപ്പബ്ലിക് ടിവിയുടെ ട്വീറ്റ്

  ഒളിച്ചോടാൻ മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോകൾ വൈറൽ, ചോർന്നത് പോലീസിൽ നിന്ന്, കാണാം

  പിറന്നാൾ ദിനവും പ്രളയത്തിന്റെ ഇരകൾക്കൊപ്പം.. വീടൊലിച്ച് പോയ ആശ്രിതയ്ക്ക് താങ്ങായി മമ്മൂട്ടി

  English summary
  Arnab Goswami refuses to issue apology for defaming innocent ma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more