കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ കേസില്‍ മമതയ്ക്ക് തിരിച്ചടി; കമ്മീഷണര്‍ സിബിഐക്ക് മുമ്പില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

Recommended Video

cmsvideo
മമതയ്ക്ക് തിരിച്ചടി | Oneindia Malayalam

ദില്ലി: ബംഗാള്‍ കേസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുമ്പില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്ന് സിബിഐക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

Mama

ശാരദ ചിട്ടി ഫണ്ട് അഴിമതി കേസ് നേരത്തെ കൊല്‍ക്കത്ത പോലീസ് ആണ് അന്വേഷിച്ചിരുന്നത്. ഒട്ടേറെ രേഖകളും വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പ്രധാന പ്രതികള്‍ക്കെതിരെ പോലീസ് കാര്യമായ നടപടിയെടുത്തില്ലെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും സിബിഐ ആരോപിക്കുന്നു.

സുപ്രീംകോടതി ഇടപെട്ടാണ് കേസ് സിബിഐക്ക് കൈമാറിയത്. കേസ് അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത കമ്മീഷണറില്‍ നിന്ന് വിശദമായ വിവരങ്ങള്‍ തേടി പലതവണ ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. നോട്ടീസ് അയച്ചിട്ടും ഹാജരായില്ല. തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നും സിബിഐ സത്യവാങ്മൂലത്തില്‍ കോടതിയെ ബോധിപ്പിച്ചു.

ഞായറാഴ്ച രാത്രി കമ്മീഷണര്‍ രാജീവ് കുമാറിന്റെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പോലീസ് ഏറെ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെയാണ് സംഭവം ദേശീയതലത്തില്‍ വാര്‍ത്തയായത്. പിന്നീട് ഉദ്യോഗസ്ഥരെ വിട്ടയച്ചെങ്കിലും മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെതിരെ കൊല്‍ക്കത്തയില്‍ ധര്‍ണ ആരംഭിക്കുകയായിരുന്നു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നീക്കം നടത്തുന്നുവെന്നാണ് മമതയുടെ ആരോപണം.

കേരളത്തിന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; 102 കോടി രൂപ അടയ്ക്കണമെന്ന് മോദി സര്‍ക്കാര്‍, പ്രളയ ബില്ല്കേരളത്തിന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; 102 കോടി രൂപ അടയ്ക്കണമെന്ന് മോദി സര്‍ക്കാര്‍, പ്രളയ ബില്ല്

അഴിമതിയില്‍ പ്രതികളായ വ്യക്തികളെയും കമ്പനികളെയും കമ്മീഷണര്‍ രാജീവ് കുമാര്‍ സംരക്ഷിക്കുന്നുവെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു. രാജീവ് കുമാര്‍ സിബിഐക്ക കൈമാറിയ അന്വേഷണ രേഖകള്‍ അപൂര്‍ണമാണെന്നും സിബിഐ പറയുന്നു. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍മിക വിജയമാണെന്ന് മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

English summary
No Arrest For Kolkata Police Chief, Must Cooperate With CBI: Top Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X