കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെസ് ബാങ്ക് പ്രതിസന്ധി: എടിഎമ്മുകള്‍ കാലി, നെറ്റ് ബാങ്കിംഗും ക്രെഡിറ്റ് കാര്‍ഡും നിശ്ചലം!!

Google Oneindia Malayalam News

ദില്ലി: യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ വെട്ടിലായത് അക്കൗണ്ട് ഉടമകള്‍. എടിഎം വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ പണം പിന്‍വലിക്കാന്‍ കഴിയാതായതോടെ ബാങ്കിലെത്തി ചെക്ക് മുഖേന പണം പിന്‍വലിക്കുക മാത്രമാണ് ഉപയോക്താക്കള്‍ക്ക് മുമ്പിലുള്ള മാര്‍ഗ്ഗം. എന്നാല്‍ 50,000 രൂപ ചെക്ക് മുഖേന പിന്‍വലിക്കാന്‍ കഴിഞ്ഞുവെന്നാണ് നിരവധി ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്.

കോളര്‍ ടോണിന് പകരം കൊറോണ ബോധവത്കരണ സന്ദേശം.... വ്യത്യസ്ത ബോധവത്കരണവുമായി സര്‍ക്കാര്‍!!കോളര്‍ ടോണിന് പകരം കൊറോണ ബോധവത്കരണ സന്ദേശം.... വ്യത്യസ്ത ബോധവത്കരണവുമായി സര്‍ക്കാര്‍!!

നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ക്ക് പുറമേ ക്രെഡിറ്റ് കാര്‍ഡും പ്രവര്‍ത്തിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു. യെസ് ബാങ്ക് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബോര്‍ഡ് പിരിച്ച് വിട്ട റിസര്‍വ് ബാങ്ക് മുന്‍ ആര്‍ബിഐ എക്സിക്യൂട്ടീവിനെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചിരുന്നു. ഏപ്രില്‍ മൂന്നുവരെയുള്ള ഒരു മാസത്തേക്ക് മൊറട്ടോറിയം നിലവിലുള്ളതിനാല്‍ യെസ് ഉപയോക്താക്കള്‍ക്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി റിസര്‍വ് ബാങ്ക് നിജപ്പെടുത്തിയിരുന്നു.

pti07-03-2020-

എന്നാല്‍ യെസ് ബാങ്ക് ബ്രാഞ്ചുകള്‍ വഴി ചെക്ക് മുഖേന പണം പിന്‍വലിക്കാന്‍ ശ്രമിച്ച പല ഉപയോക്താക്കള്‍ക്കും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പല യെസ് ബാങ്ക് എടിഎമ്മുകള്‍ക്ക് മുമ്പിലും നീണ്ട വരികള്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും മെഷീനില്‍ പണമില്ലാത്തതിനാല്‍ പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. പണ ലഭ്യത കുറഞ്ഞതോടെ എടിഎമ്മുകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. യെസ് ബാങ്കിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ കാര്‍ഡ‍ുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഉപയോക്താക്കളില്‍ നിന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

യെസ് ഉപയോക്താക്കള്‍ ഭയക്കേണ്ടതില്ലെന്നും ഏപ്രില്‍ മൂന്നിന് മുമ്പായി ബാങ്കിന്റെ പ്രശ്നങ്ങള്‍ നിയന്ത്രണ വിധേയമാകുമെന്നും ഇതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അ‍ഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. മൊറട്ടോറിയം കാലാവധിയായ 30 ദിവസത്തിന് മുമ്പായി ബാങ്കിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നിക്ഷേപകരുടെ പണം സുരക്ഷിതമാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നിക്ഷേപകരുടെ ഏത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും യെസ് ബാങ്ക് അധിക‍ൃതര്‍ ലഭ്യമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള യെസ് ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടാനും അദ്ദേഹം നിര്‍ദേശിക്കുന്നു. എടിഎമ്മുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. https://community.yesbank.in എന്ന യുആര്‍എല്ലില്‍ നിന്ന് അടുത്തുള്ള എടിഎമ്മുകളും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
No ATM Or Net Banking- Bank Withdrawal Only Option For Yes Bank Customers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X