കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഹൈക്കോടതിയില്‍; ആര്യന് ഇന്നും ജാമ്യമില്ല, കുരുക്ക് മുറുക്കി എന്‍സിബി

Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ സിനിമാതാരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്റെ ജാമ്യം ഇന്നും കോടതി നിഷേധിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധി വീണ്ടും കസ്റ്റഡിയില്‍; യോഗി എന്തിനാണ് ഭയക്കുന്നതെന്ന് പ്രിയങ്ക... യുപി കലങ്ങിമറിയുന്നുപ്രിയങ്ക ഗാന്ധി വീണ്ടും കസ്റ്റഡിയില്‍; യോഗി എന്തിനാണ് ഭയക്കുന്നതെന്ന് പ്രിയങ്ക... യുപി കലങ്ങിമറിയുന്നു

ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് ലഹരി പാര്‍ട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട് ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അറസ്റ്റ് ചെയ്യുന്നത്. ആര്യനോടൊപ്പം സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ് ഉള്‍പ്പെടെ ഏഴോളം പേരെയാണ് പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്.

1

തുടര്‍ന്ന് ഒക്ടോബര്‍ എട്ടുവരെ എന്‍സിബി കസ്റ്റഡിയില്‍ കഴിഞ്ഞ ആര്യനെ പിന്നീട് മുബൈയിലെ ആര്‍തര്‍ റോഡ് ജെയിലിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹം ഇപ്പോഴും അവിടെ തുടരുകയാണ്. ഇതുവരെ കേസില്‍ 20 പേരെയാണ് അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാന്റെ അഭിഭാഷകരായ സതിഷ് മന്‍ഷിന്‍ഡെ, അമിത് ദേശായി എന്നിവര്‍ തുടുക്കം മുതല്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എന്‍സിബി ശക്തമായ തെളിവായിരുന്നു ആര്യനെതിരെ ഹാജരാക്കിയിരുന്നത്. അന്താരാഷ്ട്ര മയക്ക് മരുന്ന് കച്ചവടക്കാരുമായി ആര്യന്‍ ഖാന്‍ നടത്തിയ വാട്‌സാപ്പ് സംഭാഷണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍സിബി കോടതയില്‍ നടത്തിയ വാദം. ഷാറൂഖ് ഖാനും, ഗൗരി ഖാനും ആര്യന്‍ ഖാനുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇവര്‍ പരസ്യമായി ഒന്നും പറയാന്‍ തയ്യാറായിട്ടില്ല.
കേസ് 13ന് പരിഗണിക്കാന്‍ 11ന് ലിസ്റ്റ് ചെയ്തുവെങ്കിലും ഒക്ടോബര്‍ 13ന് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 20ലേക്ക് മാറ്റുകയായിരുന്നു.

ദുരന്തമുഖത്ത കരളലിയിപ്പിക്കുന്ന കാഴ്ച...ആ മരവിപ്പ് വിവരണാതീതമാണ്; മന്ത്രി വാസവൻ പറയുന്നുദുരന്തമുഖത്ത കരളലിയിപ്പിക്കുന്ന കാഴ്ച...ആ മരവിപ്പ് വിവരണാതീതമാണ്; മന്ത്രി വാസവൻ പറയുന്നു

2

ആര്യന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എന്‍.സി.ബി സംഘം കോടതിയില്‍ വാദിച്ചത്. കൂടാതെ പുതുംുഖ നടിയുമായും ആര്യന്‍ഖാന്‍ വാടാസാപ്പ് ചാറ്റ് ചെയ്ത വിവരങ്ങളും എന്‍സിബി കോടതിയില്‍ ഹാജരാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ രണ്ടിന് നടന്ന ലഹരിപാര്‍ട്ടിക്കിടെ നടത്തിയ ചാറ്റുകളാണ് എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് വിവരം. ആര്യന്‍ ഖാന്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടിയുമായി ചര്‍ച്ച നടത്തിയെന്നാണ് ചാറ്റിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജയിലില്‍ നടന്ന കൗണ്‍സിലിംഗിനിടെ ആര്യന്‍ ഖാന്‍ പറഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കനിവ് ആംബുലന്‍സില്‍ അതിഥി തൊഴിലാളിയായ യുവതിക്ക് സുഖപ്രസവം: ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രികനിവ് ആംബുലന്‍സില്‍ അതിഥി തൊഴിലാളിയായ യുവതിക്ക് സുഖപ്രസവം: ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി

3

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

നടന്മാരും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഷാറൂക് ഖാനും, ആര്യന്‍ ഖാനും പിന്തുണയുമായി രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍സിബി ആളുകളെ വേട്ടയാടുകയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ആര്യന്‍ ഖാന് ജാമ്യം ലഭിച്ച് കഴിഞ്ഞാല്‍ ദീപാവലിയായി ആഘോഷിക്കാനായിരുന്നു ആര്യന്റെ അമ്മ ഗൗരീ ഖാന്റെ പദ്ധതി. മകന്റെ ജാമ്യത്തിനായി ഉപവാസത്തിലുമായിരുന്നു അമ്മ ഗൗരിഖാന്‍. ആര്യന് ജാമ്യം ലഭിക്കുന്നത് വരെ വീട്ടില്‍ മധുര പലഹാരങ്ങള്‍ ഉണ്ടാക്കരുതെന്നും, ആരും മധുരം കഴിക്കരുതെന്നും ഗൗരി ജോലിക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു. തന്റെ മകന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ഗൗരി എല്ലാവരോടും ആവശ്യപ്പെടുന്നത്. അന്വേഷണത്തിന് പൂര്‍ണമായി സഹകരിക്കുമെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് ഷാരൂഖ് ഖാന്‍ കൂട്ടുകാരോടും എന്‍സിബിയോടും പറഞ്ഞത്. ഷാറൂഖ് ഖാനും ഗൗരിഖാനും ഇതുവരെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. കൂട്ടുകാരോട് ഉള്‍പ്പെടെ ഫോണില്‍ മാത്രമാണ് സംസാരിക്കുന്നത്.

ഊണും ഉറക്കവുമില്ലാതെ ഗൗരി, ജോലിക്കാര്‍ക്ക് നിര്‍ദേശം ഇങ്ങനെ, ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷംഊണും ഉറക്കവുമില്ലാതെ ഗൗരി, ജോലിക്കാര്‍ക്ക് നിര്‍ദേശം ഇങ്ങനെ, ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷം

4

അതേസമയം എന്‍സിബിയുടെ പ്രവര്‍ത്തനങ്ങളില്‍ ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ് കിഷോര്‍ തിവാരി സിുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിരവധി പേരാണ് ഷാറൂഖ് ഖാ പിന്തുണയുമായി എത്തിയത്. ഷാരൂഖ് ഖാന്റെ മകന്‍ പാവമാണെന്നും കുട്ടിയായ അവന്‍ ശരിക്കുമൊരു കുഴിയില്‍ ചാടിയെന്നുമാണ് സംവിധായകന്‍ പ്രകാശ് ജാ പറഞ്ഞത്. ഇദ്ദേഹത്തിന് പുറമെ ഹൃത്വിക് റോഷന്‍, ഫര്‍ഹാന്‍ ഖാന്‍ തുങ്ങിയവരും ഷാരൂഖ് ഖാനും, അര്യന്‍ ഖാനും പിന്തുണയുമായി എത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് പിടിയിലായ ആര്യന്റെ പക്കല്‍ നിന്നും മയക്ക് മരുന്നിന്റെയോ ലഹരി വസ്തുവിന്റെയോ ഒരു കണിക പോലും കണ്ടെത്തിയിട്ടില്ലെന്നാണ് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. അദ്ദേഹത്തെ ജയിലിലടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ആര്‍തര്‍ ജയിലിലേക്ക് മാറ്റി അദ്ദേഹം ആദ്യം പ്രത്യേക സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് കോവിഡ് നെഗറ്റീവായതിന് ശേഷം സാധാരണ സെല്ലിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം പിടികൂടിയ അര്‍ബാസ് മര്‍ച്ചന്റിന്റെ പക്കല്‍ നിന്നും ലഹരി വസ്തുക്കള്‍ എന്‍സിബി കണ്ടെടുത്തിരുന്നു. അത് ആര്യന്‍ ഖാന് കൂടി ഉപയോഗിക്കാനുള്ളതായിരുന്നുവെന്നും എന്‍സിബി കോടതയില്‍ വാദിച്ചിരുന്നു.

ചെല്ലാനത്ത് ഇടത് ഭരണം വീണു: ഭരണം കോണ്‍ഗ്രസ്-ചെല്ലാനം ട്വന്റി ട്വന്റി സഖ്യത്തിലേക്ക്ചെല്ലാനത്ത് ഇടത് ഭരണം വീണു: ഭരണം കോണ്‍ഗ്രസ്-ചെല്ലാനം ട്വന്റി ട്വന്റി സഖ്യത്തിലേക്ക്

5

ആര്യന്‍ഖാനെതിരെ എന്‍സിബി ഉന്നയിക്കുന്ന ശക്തമായ തെളിവായ വാട്‌സാപ്പ് ചാറ്റ് യുവാക്കള്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ഭാഷകള്‍ മാത്രമാണെന്നും അതില്‍ ലഹരിയെ സംബന്ധിച്ച് സംസാരിക്കുന്നില്ലെന്നുമാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എന്‍സിബി റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും ലഹരി വസ്തുക്കളും എന്‍സിബി സംഘം പിടിച്ചെടുത്തിരുന്നു. 13 ഗ്രാം കൊക്കെയ്ന്‍, 5 ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകള്‍, 1.33 ലക്ഷം രൂപ എന്നിവയാണ് റെയ്ഡില്‍ പിടിച്ചതെന്നാണ് എന്‍സിബി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും ലഹരിവസ്തുക്കള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുഞ്ഞിരുന്നില്ല. ആര്യന്‍ ഖാനെ കൂടാതെ ഏഴ് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. മുന്‍മുന്‍ ദമേച്ഛ, അര്‍ബാസ് മെര്‍ച്ചന്റ്, ഇസ്മീത് സിംഗ്, മൊഹക് ജസ്വാള്‍, ഗോമിത് ചോപ്ര, നുപുര്‍ സതീജ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് ആര്യനൊപ്പം അന്ന് അറസ്റ്റിലായത്.

Recommended Video

cmsvideo
ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

English summary
no bail for aryan khan today, Approaches Bombay High Court To Seek Bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X