കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് കഷ്ടകാലം; പുറത്തുവിടില്ലെന്ന് കോടതി, ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമല്ലേ...?

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യമില്ല. അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ഐഎന്‍എക്‌സ് മാക്‌സിസ് അഴിമതി കേസില്‍ കഴിഞ്ഞമാസം അറസ്റ്റിലായ ചിദംബരം ആഴ്ചകളായി ദില്ലിയിലെ തിഹാര്‍ ജയിലിലാണ്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ വേളയില്‍ ജാമ്യം നല്‍കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ചിദംബരത്തിന്റെ ജയില്‍വാസം ഇനിയും തുടരും. ജാമ്യം നല്‍കാതിരിക്കാന്‍ കാരണമുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സിബിഐയുടെ നിലപാട് അംഗീകരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

ചിദംബരത്തിന്റെ വാദം

ചിദംബരത്തിന്റെ വാദം

തനിക്കെതിരെ ചുമത്തപ്പെട്ട കേസില്‍ പരമാവധി ശിക്ഷിച്ചാല്‍ ഏഴ് വര്‍ഷം തടവാണ് ലഭിക്കുക. ഈ സാഹചര്യത്തില്‍ ഇനിയും ജാമ്യം തടയുന്നത് ശരിയല്ല. സിബിഐ സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ കാര്യവും ചിദംബരം കോടതിയെ അറിയിച്ചു.

 സിബിഐ വാദം

സിബിഐ വാദം

കേസില്‍ ചുമത്തപ്പെട്ട വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മാത്രം ജാമ്യം അനുവദിക്കരുതെന്ന് സിബിഐ വാദിച്ചു. പ്രതി ചെയ്ത കുറ്റം രാജ്യത്തെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക മേഖലയെ ബാധിക്കുന്നതാണ്. വിശാലമായ അര്‍ഥത്തില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുന്നതായിരുന്നു പ്രതിയുടെ നീക്കമെന്നും സിബിഐ വാദിച്ചു.

കോടതിയുടെ നിരീക്ഷണം

കോടതിയുടെ നിരീക്ഷണം

ചിദംബരം തെളിവുകള്‍ നശിപ്പിക്കുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഇപ്പോള്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി നിലപാടെടുത്തത്.

രണ്ടു വര്‍ഷം മുമ്പ് എടുത്ത കേസ്

രണ്ടു വര്‍ഷം മുമ്പ് എടുത്ത കേസ്

2017 മെയ് 15നാണ് ചിദംബരത്തിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനിക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതേ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കള്ളപ്പണം വെളുപ്പിച്ചുവെന്ന വകുപ്പ് പ്രകാരവും കേസെടുത്തു.

ഇന്ദ്രാണി മാപ്പുസാക്ഷി

ഇന്ദ്രാണി മാപ്പുസാക്ഷി

ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന് 2007ലാണ് ഐഎന്‍എക്‌സ് മീഡിയ കമ്പനി രൂപീകരിച്ചത്. കാര്‍ത്തി ചിദംബരവുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു. 2018 മാര്‍ച്ചില്‍ കാര്‍ത്തിക്ക് കൈക്കൂലി നല്‍കിയ കാര്യം ഇന്ദ്രാണി സിബിഐയോട് സമ്മതിച്ചിരുന്നു. ഇന്ദ്രാണി മുഖര്‍ജി മാപ്പ് സാക്ഷിയായിട്ടുണ്ട്.

ചിദംബരം ചെയ്തത്

ചിദംബരം ചെയ്തത്

കേന്ദ്ര ധനമന്ത്രിയായിരിക്കെ ചിദംബരത്തിന്റെ അധ്യക്ഷതയിലുള്ള സമിതി അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയുടെ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ചിദംബരത്തിന് പുറമെ ഇദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും കേസില്‍ പ്രതിയാണ്.

കോണ്‍ഗ്രസിന്റെ നിലപാട്

കോണ്‍ഗ്രസിന്റെ നിലപാട്

അഴിമതി നടത്താന്‍ കാര്‍ത്തിയാണ് കരുക്കള്‍ നീക്കിയതെന്നു സിബിഐ പറയുന്നു. കമ്പനിക്ക് അനുമതി നല്‍കിയത് വഴി കാര്‍ത്തി കോടികള്‍ കൈക്കൂലി വാങ്ങിയെന്നും അന്വേഷണ സംഘം പറയുന്നു. മന്ത്രി തനിച്ചല്ല അനുമതി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതി ഐക്യകണ്‌ഠ്യേനയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് മന്ത്രിയെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കുക എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും കേസില്‍ ചോദ്യം ചെയ്തിരുന്നു.

ഇറാനെതിരായ യുദ്ധം; വ്യത്യസ്ത പ്രഖ്യാപനവുമായി ബിന്‍ സല്‍മാന്‍, ആഗോള സമ്പദ്‌വ്യവസ്ഥ തകരും

English summary
No Bail For P Chidambaram; Says Delhi High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X