കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഗാസസ് നിര്‍മ്മാതാക്കളെ നിരോധിക്കാനുള്ള നിര്‍ദ്ദേശമില്ല; കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍

Google Oneindia Malayalam News

ദില്ലി: പെഗാസസ് സ്പൈവെയറിന്റെ നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പ് ടെക്നോളജീസ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തെ നിരോധിക്കാന്‍ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു. രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെഗാസസിനെ ഉപയോഗിച്ചന്നെ ആരോപണം നിലനില്‍ക്കെയാണ് കേന്ദ്രം ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

പെഗാസസ് ഒരു സൈനിക-ഗ്രേഡ് സ്‌പൈവെയറാണ്, ഓരോ രാജ്യത്തിന്റെയും സര്‍ക്കാരുകള്‍ക്ക് മാത്രമാണ് കമ്പനി വില്‍ക്കുന്നത്. സമാജ്വാദി പാര്‍ട്ടി എംപിമാരായ വിഷംഭര്‍ പ്രസാദ് നിഷാദ്, സുഖ്റാം സിംഗ് യാദവ് എന്നിവരും എന്‍എസ്ഒ ഗ്രൂപ്പിനെയും മറ്റൊരു ഇസ്രായേലി സൈബര്‍ നിരീക്ഷണ സ്ഥാപനമായ കാന്‍ഡിറുവിനെയും ഇന്ത്യയില്‍ നിരോധിക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല.

india

രേഖാമൂലമുള്ള മറുപടിയില്‍, ഇസ്രായേലി കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയതിനെക്കുറിച്ചുള്ള ഒരു വിവരവുമില്ലെന്ന കാര്യവും നിഷേധിച്ചു. അതേസമയം, കഴിഞ്ഞ മാസം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് എന്‍എസ്ഒ ഗ്രൂപ്പിനെയും കാന്‍ഡിരു ഉള്‍പ്പെടെയുള്ള മറ്റ് മൂന്ന് കമ്പനികളെയും ട്രേഡ് ബ്ലാക്ക് ലിസ്റ്റില്‍ ചേര്‍ത്തിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളില്‍ നിന്ന് കമ്പനിയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കുമെന്നായിരുന്നു തീരുമാനം. നവംബര്‍ 23 ന് ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട എന്‍എസ്ഒ ഗ്രൂപ്പിനെതിരെ സാങ്കേതിക സ്ഥാപനമായ ആപ്പിള്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ശ്രുതി കിരീടം ചൂടണമെന്ന് ആഗ്രഹിച്ച വ്യക്തി ഇന്ന് ഭൂമിയിലില്ല; അതൊരു വേദനയാണ്; രഞ്ജുവിന്റെ കുറിപ്പ്ശ്രുതി കിരീടം ചൂടണമെന്ന് ആഗ്രഹിച്ച വ്യക്തി ഇന്ന് ഭൂമിയിലില്ല; അതൊരു വേദനയാണ്; രഞ്ജുവിന്റെ കുറിപ്പ്

പാരീസ് ആസ്ഥാനമായുള്ള നോണ്‍പ്രോഫിറ്റ് മാധ്യമ സ്ഥാപനങ്ങളായ ഫോര്‍ബിഡന്‍ സ്റ്റോറീസ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ലോകമെമ്പാടുമുള്ള 17 മാധ്യമ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഒരു അന്വേഷണ പ്രോജക്ടിലൂടെയാണ് പെഗാസസ് ഉള്‍പ്പെട്ട നിരീക്ഷണ ആരോപണങ്ങള്‍ പുറത്തുവന്നത്. ജൂലായ് മാസത്തിലായിരുന്നു ഈ സംഭവം. ഇന്ത്യന്‍ മാധ്യമമായ ദ വയറും ഈ പ്രോജക്ടില്‍ പങ്കെടുത്തിരുന്നു. നേരത്തെ തീരുമാനിവരുടെ ഫോണിലീടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

40ലധികം മാധ്യമപ്രവര്‍ത്തകര്‍, രണ്ട് കേന്ദ്രമന്ത്രിമാര്‍, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, മുന്‍ സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്ര, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ എന്നിവരായിരുന്നു ഇന്ത്യയില്‍ പെഗാസസ് വഴി ലക്ഷ്യം വച്ചത്. ആഗോള വ്യക്തിത്വങ്ങളില്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ കൌണ്ടര്‍ സിറില്‍ റമഫോസ എന്നിവരായിരുന്നു പെഗാസസ് ഹാക്കിംഗ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന്റെ ലക്ഷ്യം.

English summary
No ban on Pegasus manufacturers; Central Government Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X