• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീരിനെ വിറപ്പിച്ച് അമിത് ഷാ! മുപ്പത് വര്‍ഷത്തിനിടെ ഇത് ആദ്യം... ഷായുടെ സന്ദർശനത്തിൽ എല്ലാം ശാന്തം

ശ്രീനഗര്‍: പതിറ്റാണ്ടുകളായി കശ്മീര്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. വിഘടന വാദികളുടെ ആക്രമണങ്ങളും സൈന്യത്തിന്റെ പ്രത്യാക്രമണങ്ങളും എന്നും കശ്മീരിനെ വാര്‍ത്തകളില്‍ നിറച്ചുകൊണ്ടേയിരുന്നു. അതോടൊപ്പം പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികളുടെ ലക്ഷ്യസ്ഥാനവും ആയിമാറി കശ്മീര്‍.

അമിത് ഷായുടെ ആദ്യ ബില്ല് ഇന്ന് ലോക്സഭയില്‍, ജമ്മു അതിര്‍ത്തിയിലുള്ളവര്‍ക്ക് പ്രത്യേക സംവരണം

സാധാരണ ഗതിയില്‍ ഏതെങ്കിലും കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ കശ്മീര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ സംഭവിക്കാറുള്ള ഒന്നും ഇത്തവണ അമിത് ഷാ എത്തിയപ്പോള്‍ സംഭവിച്ചില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം അമിത് ഷായുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനം ആയിരുന്നു ഇത്.

കേന്ദ്ര പ്രതിനിധികള്‍ എത്തുമ്പോള്‍ സമ്പൂര്‍ണ ബന്ദിന് ആഹ്വാനം ചെയ്താണ് വിഘടനവാദ ഗ്രൂപ്പുകള്‍ അവരെ സ്വാഗതം ചെയ്തത്. എന്നാല്‍ അമിത് ഷാ എത്തിയപ്പോള്‍ എല്ലാം ശാന്തമായിരുന്നു.

അമിത് ഷാ

അമിത് ഷാ

ബിജെപിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യ ബുദ്ധി അമിത് ഷായുടേതാണ് എന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ ഇത്തവണ കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം ഏവരേയും ഞെട്ടിച്ച് അമിത് ഷാ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായി എത്തുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളികളില്‍ ഒന്ന് ജമ്മു കശ്മീര്‍ തന്നെ ആയിരുന്നു.

ഷായോട് കളിക്കാന്‍ ഇല്ല?

ഷായോട് കളിക്കാന്‍ ഇല്ല?

കഴിഞ്ഞ ഫെബ്രുവരി 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. അതിന് മുമ്പ് 2017 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും കശ്മീര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ രണ്ട് സമയത്തും ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഘടകങ്ങള്‍ സമ്പര്‍ണ ബന്ദ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ 30 വര്‍ഷമായി ഇങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങള്‍. എന്നാല്‍ ആ പതിവ് ഇത്തവണ തെറ്റിയിരിക്കുകയാണ്. സയ്യിദ് അലി ഷായുടേയും മിര്‍വൈസ് ഉമര്‍ ഫറൂഖിന്റേയും നേതൃത്വത്തിലുള്ള ഹുറിയത്ത് കോണ്‍ഫറന്‍സ് ഗ്രൂപ്പുകള്‍ ഇത്തവണ പരിപൂര്‍ണ നിശബ്ദതയില്‍ ആണ്.

കശ്മീരിനെ കൈപ്പിടിയില്‍ ഒതുക്കാന്‍

കശ്മീരിനെ കൈപ്പിടിയില്‍ ഒതുക്കാന്‍

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയും എന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നാണ്. അതുപോലെ തന്നെ കശ്മീരിലെ വിഘടന വാദം അവസാനിപ്പിക്കും എന്നതും ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ മുഖ്യപരിഗണനയില്‍ എത്തുന്ന വിഷയങ്ങള്‍ തന്നെയാണ് ഇവ.

സുരക്ഷയും വികസനവും

സുരക്ഷയും വികസനവും

സുരക്ഷയ്ക്ക് വികസനത്തിനും മുന്‍ഗണന കൊടുത്തുകൊണ്ടായിരുന്നു അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശം. ഒട്ടേറെ യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അമര്‍നാഥ് യാത്രയ്ക്ക്

അമര്‍നാഥ് യാത്രയ്ക്ക്

അമര്‍നാഥ് തീര്‍ത്ഥ യാത്രയുടെ സുരക്ഷയില്‍ കേന്ദ്രം ഇത്തവണ വലിയ ശ്രദ്ധയാണ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായും സാമൂഹ്യ നേതാക്കളുമായും എല്ലാം അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അമര്‍നാഥില്‍ അമിത് ഷാ പൂജയും നടത്തുന്നുണ്ട്.

കര്‍ശന നിലപാട് തുടരണം

കര്‍ശന നിലപാട് തുടരണം

തീവ്രവാദികളോടും കലാപകാരികളോടും കര്‍ക്കശ നിലപാടുകള്‍ തന്നെ തുടരണം എന്നാണ് ഉന്നത തല സുരക്ഷാ യോഗത്തില്‍ സംസ്ഥാനത്തെ ഏജന്‍സികളോട് അമിത് ഷാ ആവശ്യപ്പെട്ടത്. അമര്‍നാഥ് തീര്‍ത്ഥാടനത്തിന് വെല്ലുവിളി സൃഷ്ടിച്ചേക്കാവുന്ന എല്ലാ കേന്ദ്രങ്ങളും പൂര്‍ണമായും സുസജ്ജമായിരിക്കണം എന്നും അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
No bandh in Jammu and Kashmir during Amit Shah's visit! Its first time in 30 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X