കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാന്ദ്ര ആവര്‍ത്തിക്കരുത്! ഭരണത്തിലിരിക്കുന്നത് ആരാണെന്നതല്ല; പോരാടാമെന്ന് ശരദ് പവാര്‍

Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിനനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ ജില്ലകളേയും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഹോട്ട് സ്‌പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്‌പോര്‍ട്ട് ജില്ലകള്‍ ഗ്രീന്‍ സോണ്‍ ജില്ലകള്‍ എന്നിങ്ങനെ തരം തിരിക്കാനാണ് തീരുമാനം.

ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടങ്ങളിലൊന്നാണ് മുംബൈ. എന്നാല്‍ ഇന്നലെ മുംബൈയിലെ ബാന്ദ്ര സ്റ്റേഷനില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പുറത്തിറങ്ങുകയുണ്ടായി. പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകണം എന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു നിരവധി പേരും പുറത്തിറങ്ങിയത്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.

തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ്; പുതിയ വകുപ്പ് ചുമത്തി, ക്വാറന്റൈന് ശേഷം അറസ്റ്റ്തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ്; പുതിയ വകുപ്പ് ചുമത്തി, ക്വാറന്റൈന് ശേഷം അറസ്റ്റ്

ആവര്‍ത്തിക്കരുത്

ആവര്‍ത്തിക്കരുത്

മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമാണെന്നും ഇനിയൊരു ബാന്ദ്ര ആവര്‍ത്തികരുതെന്നും ശരദ് പവാര്‍ പറഞ്ഞു. ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചുവെന്ന് ചിലര്‍ തെറ്റിദ്ധാരണ പരത്തിയതോടെയാണ് തൊഴിലാളികള്‍ പുറത്തേക്കിറങ്ങിയതെന്നും അത്തരം വ്യാജ പ്രചരണങ്ങള്‍ തടയണമെന്നും ശരദ് പവാര്‍ പറഞ്ഞു.'ബാന്ദ്ര സ്റ്റേഷന് പുറത്ത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചത്. ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന അഭ്യൂഹം ആരോ പ്രചരിപ്പിക്കുകയും തൊഴിലാളികള്‍ അവിടെ തടിച്ചുകൂടുകയുമായിരുന്നു. അവര്‍ ആരും തന്നെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളൊന്നും പാലിച്ചിരുന്നില്ല.' ശരദ് പവാര്‍ പറഞ്ഞു.

ഒരുമിച്ച് പോരാടാം

ഒരുമിച്ച് പോരാടാം

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയമായി തന്നെ പോരാടാമെന്നും പക്ഷം പരസ്പരം പോരാടാനുള്ള സമയമല്ലിതെന്നും ശരദ് പവാര്‍ പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും ആരാണ് അധികാരത്തിരിക്കുന്നത് എന്ന് ചിന്തിക്കേണ്ട സമയമല്ലിതെന്നും ശരദ് പവാര്‍ പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ശരദ് പവാര്‍ പറഞ്ഞു.

ബാന്ദ്ര

ബാന്ദ്ര

ഇന്നലെയായിരുന്നു ലോക്ക്ഡൗണ്‍ ചട്ടങ്ങളെല്ലാം ലംഘിച്ച് കുടിയയേറ്റ തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. ഭക്ഷണം അന്വേഷിച്ച് സമീപത്തെ ചേരികളില്‍ നിന്നും എത്തിയവരാണ് തെരുവില്‍ അണിനിരന്നതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിരവധി തവണ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞു പോകാന്‍ ഇവര്‍ തയ്യാറാവാഞ്ഞതോടെയാണ് ലാത്തി വീശിയതെന്നാണ് പൊലീസ് നല്‍കിയ വിവരം.

ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ

കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായെത്തിയത് കുപ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തൊഴിലാളികളുടെ വികാരങ്ങള്‍ മുതലെടുത്ത് അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നുമായിരുന്നു ഉദ്ധവ് താക്കറെ പറഞ്ഞത്. അവര്‍ പാവങ്ങളാണ്. നിങ്ങള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. അവരുടെ വികാരം വെച്ച് മുതലെടുപ്പ് നടത്തരുതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ലഭിക്കാത്തതിനാലാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങിയതെന്ന ആരോപണം ഉദ്ധവ് താക്കറെ നിഷേധിച്ചിരുന്നു.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം | Oneindia Malayalam
മൂന്ന് വിഭാഗങ്ങളാക്കുക

മൂന്ന് വിഭാഗങ്ങളാക്കുക

കൊറോണ വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ ജില്ലകളേയും മൂന്ന് വിഭാഗങ്ങളാക്കി തരംതിരിക്കാനാ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഹോട്ട് സ്‌പോര്‍ട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്‌പോര്‍ട്ട് ജില്ലകള്‍, ഗ്രീന്‍സോണ്‍ എന്നിങ്ങനെ തരംതിരിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ രാജ്യത്തെ എഴുന്നൂറിലധികം ജില്ലകള്‍ തരംതിരിക്കാനാണ് നീക്കം. ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളെയാവും ഗ്രീന്‍ സോണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.

English summary
No Bandra Repeats; We Will Fight Said NCP Chief Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X