കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകള്‍ പൂട്ടില്ല, ജീവനക്കാരെ പിരിച്ചുവിടില്ല... ബാങ്ക് ലയനത്തില്‍ വിശദീകരണവുമായി മന്ത്രി

Google Oneindia Malayalam News

ദില്ലി: ബാങ്കുകള്‍ ലയിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ജീവനക്കാര്‍ക്ക് ആശങ്ക നിലനില്‍ക്കെ, വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഒരു ബാങ്ക് പോലും പൂട്ടില്ലെന്നും ജീവനക്കാരെ പിരിച്ചുവിടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ ബാങ്കുകള്‍ക്കും അവരുടെ പതിവ് ജോലികള്‍ തുടരാമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.

Nirmala

ബാങ്കുകളോട് പതിവ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ മൂലധനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്ത് ബാങ്കുകളെ നാലെണ്ണമാക്കി ലയിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തുവന്നത്.

മലപ്പുറത്തെ 'യുവ കോടീശ്വരന്റെ' കൊലപാതകം; ആസ്തി വിവരങ്ങള്‍ പുറത്ത്! മാനേജര്‍ മിന്റു തട്ടിയത് കോടികള്‍മലപ്പുറത്തെ 'യുവ കോടീശ്വരന്റെ' കൊലപാതകം; ആസ്തി വിവരങ്ങള്‍ പുറത്ത്! മാനേജര്‍ മിന്റു തട്ടിയത് കോടികള്‍

ചെന്നൈ, ഭോപ്പാല്‍, കൊല്‍ക്കത്ത തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കാന്‍ 55250 കോടി രൂപ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ബാങ്ക് ലയനമുണ്ടായത്.

മുട്ടുമടക്കി പാകിസ്താന്‍; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് മന്ത്രി, പക്ഷേ,ചില നിബന്ധനകള്‍മുട്ടുമടക്കി പാകിസ്താന്‍; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് മന്ത്രി, പക്ഷേ,ചില നിബന്ധനകള്‍

എല്ലാ മേഖലയിലെയും വിദഗ്ധരുമായി സര്‍ക്കാര്‍ സംസാരിക്കുന്നുണ്ട്. വ്യവസായ പ്രമുഖരെയും കണ്ടു. സര്‍ക്കാരില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. രണ്ടുതവണ ചര്‍ച്ചകള്‍ കഴിഞ്ഞു. ഇനിയും ചര്‍ച്ച നടത്തുമെന്നും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് നിര്‍മല സീതാരാമന്‍ മറുപടി നല്‍കി.

എട്ട് മേഖലകള്‍ പരിശോധിച്ചപ്പോള്‍ അഞ്ച് മേഖലകളുടെ വളര്‍ച്ചകുറഞ്ഞിട്ടുണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പറയുന്നത്. ജിഡിപി വളര്‍ച്ചാ നിരക്കിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. എല്ലാമേഖലകളിലും കെടുകാര്യസ്ഥതയാണ് കാണുന്നതെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചത്. ഇതിനുള്ള മറുപടി ചോദിച്ചപ്പോള്‍ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമായ ഉത്തരം തന്നില്ല.

English summary
No bank will be closed, no employee removed: Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X