കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്യയുടെ കിങ് ഫിഷര്‍ ഹൗസ് ലേലത്തിനെടുക്കാന്‍ ആളില്ല; ലേലം ഉപേക്ഷിച്ചു

Google Oneindia Malayalam News

മുംബൈ: വിജയ് മല്യയുടെ കിങ് ഫിഷര്‍ ഹൗസ് ലേലത്തിനെടുക്കാന്‍ ആരും എത്തിയില്ല. അതുകൊണ്ട് തന്നെ ലേലം ഉപേക്ഷിച്ചു. 150 കോടി രൂപ അടിസ്ഥാന വിലവരുന്ന കെട്ടിടം അടക്കമുള്ള സ്വത്തുക്കളാണ് വ്യാഴാഴ്ച രാവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ വഴി ലേലത്തിനു വച്ചത്.

Vijay Mallya

കെട്ടിടത്തിന്റെ മുകളിലെ നില മാത്രം 17,000 സ്‌ക്വയര്‍ ഫീറ്റാണ്. കിങ് ഫിഷര്‍ ഹൗസ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഫീസായിരുന്നു. എന്നാല്‍ ഇത് ഏറ്റെടുക്കാന്‍ ലേലത്തിന് ആരും എത്താത്തതിനെ തുര്‍ന്നാണ് ബാങ്ക് ലേല നടപടികള്‍ ുപേക്ഷിച്ചത്.

മല്യയുടെ അഞ്ച് ചെറിയ എടിആര്‍ വിമാനങ്ങളും മൂന്ന് ഹെലികോപ്റ്ററുകളും സ്വകാര്യ എയര്‍ബസ് എസിജെ 319 വിമാനവും ലേലത്തിനു വച്ചിരുന്നു. 2012ല്‍ സേവനം അവസാനിപ്പിച്ച് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് 9000 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. അതില്‍ എസ്ബിഐക്ക് അടയ്ക്കാനുള്ളത് 1623 കോടി രൂപയാണ്.ഗോവയിലുള്ള കിങ്ഫിഷര്‍ വില്ലയും വരും ദിവസങ്ങളില്‍ ലേലത്തിനു വെക്കുമെന്നാണ് സൂചന. 90 കോടിയാണ് കിങ്ഫിഷര്‍ വില്ലയുടെ വില.

English summary
Nobody wanted to buy tainted Vijay Mallya's Kingfisher House that was put on e-auction on Thursday by a 17-bank consortium that the former 'King of Good Times' owes Rs 6,963 crores to.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X