'ഈ പ്രതിസന്ധി എന്ന് അവസാനിക്കുമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ല'; ആശങ്ക പ്രകടിപ്പിച്ച് മമത
കൊല്‍ക്കത്ത: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ ആശങ്ക പ്രകടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊ്‌റോണ പടരുന്ന സാഹചര്യത്തില്‍ മെയ് അവസാനം വരെ ലോക്ക്ഡൗണ്‍ തുടരാനാണ് ഡോക്ടര്‍മാരും വിദഗ്ധരും അഭിപ്രായപ്പെടുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ലോക്ക്്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്രീന്‍ സോണുകളില്‍ തടകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള ചില ഇളവുകള്‍ മമത ബാനര്‍ജി സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നു. പിന്നാലെയാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

'ഈ പ്രതിസന്ധി എന്ന് അവസാനിക്കുമെന്ന്ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ല.കൂടുതല്‍ രാജ്യങ്ങള്‍ അവിടുത്തെ ലോക്ക്ഡൗണ്‍ മെയ് അവസാനം വരെയും ജൂണ്‍ ആദ്യ വാരം വരേയും നീട്ടിയിരിക്കുകയാണ്. നമ്മുടെ ഡോക്ടര്‍മാരും വിദഗ്ധരുമെല്ലാം മെയ് അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് ആവശ്യപ്പെടുന്നത്. ' മമത ബാനര്‍ജി പറഞ്ഞു. അതിന് ശേഷം രോഗത്തിന്റെ ഗ്രാഫ് കുറയാന്‍ ഇടയുണ്ടെന്നും എന്നാല്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ മഴക്കാലത്ത് ഇത് വീണ്ടും ഉയര്‍ന്നേക്കാം.
ഇത്തരം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.
അതേസമയം കര്‍ഫ്യൂവില്‍ നാല് മണിക്കൂര്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയിട്ടുണ്ട്. രാവിലെ 7 മണി മുതല്‍ 11 മണി വരെ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് വ്യാവസായിക ആവശ്യങ്ങള്‍ പുനരാരംഭിക്കാമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അറിയിച്ചത്.പഞ്ചാബിലെ ലോക്ക്ഡൗണ്‍ മെയ് 17 വരെ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.
നേരത്തെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രിമാര്‍ മുന്നോട്ട് വെച്ചിരുന്നു. പഞ്ചാബും ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു.
കേരളത്തിലും മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗണ്‍ തുടരും. ഇവരെ കൂടാതെ മഹാരാഷ്ട്ര, ദില്ലി, ഒഡീഷ, എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ ഒറ്റക്ക് കൈകൊണ്ടതാണ്.
രാജ്യത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക പ്രകാരം 31000 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1007 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയുണ്ട്.












Click it and Unblock the Notifications