സുരക്ഷാ വീഴ്ച്ചയില്ല... പ്രിയങ്ക സ്കൂട്ടറില്‍ കയറിയത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് സിആര്‍പിഎഫ്!!
ലഖ്നൗ: പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി സിആര്‍പിഎഫ്. പ്രിയങ്കയുടെ സുരക്ഷയില്‍ യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ല. എന്നാല്‍ പ്രിയങ്ക കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണ് വരുത്തിയത്. സ്കൂട്ടറില്‍ യാത്ര ചെയ്തത് കൊണ്ടാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതായി ആരോപണങ്ങള്‍ ഉയരുന്നതെന്നും സിആര്‍പിഎഫ് പറഞ്ഞു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് സിആര്‍പിഎഫ് പ്രിയങ്കയ്ക്കായി ഒരുക്കുന്നത്.

പ്രിയങ്ക മുമ്പേ പറയാതെ യാത്രാ മാര്‍ഗം മാറ്റിയത് കൊണ്ട് സുരക്ഷ കൃത്യമായി ഒരുക്കാന്‍ സാധിച്ചില്ല. ഇത് പ്രിയങ്കയുടെ ഭാഗത്തുള്ള പ്രോട്ടോക്കോള്‍ ലംഘനമാണെന്നും സിആര്‍പിഎഫ് പറഞ്ഞു. യാത്രയ്ക്കിടെ സാധാരണക്കാരന്റെ വാഹനത്തിലേക്കാണ് പ്രിയങ്ക എത്തിയത്. സുരക്ഷ വേണമെന്ന് അറിഞ്ഞിട്ടും ഇവര്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയില്‍ ഉടനീളം സിപിആര്പിഎഫ് മികച്ച രീതിയിലാണ് പ്രിയങ്കയ്ക്ക് സുരക്ഷയൊരുക്കിയത്. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് പ്രിയങ്കയെ അറിയിച്ചിരുന്നു. അതിന് ശേഷവും അവര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നുവെന്ന് സിആര്‍പിഎഫ് പറഞ്ഞു.
പ്രിയങ്കയുടെ യാത്രകളില്‍ കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ പങ്കെടുക്കുന്നത് മാത്രമാണ് ആ ദിവസം ഴഉണ്ടയിരുന്നത്. എന്നാല്‍ സുരക്ഷാ ഏജന്‍സിയെ അറിയിക്കാതെയാണ് അവര്‍ പ്രോഗ്രാമുകള്‍ നടത്തിയതെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. തന്നെ ഉത്തര്‍പ്രദേശ് പോലീസ് മുന്‍ ഐപിഎസ് ഓഫീസ് ദരാപുരിയെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ തടഞ്ഞെന്നും, കൈയ്യേറ്റം ചെയ്തെന്നും പ്രിയങ്ക ആരോപിച്ചു.
ഇത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പ്രിയങ്കയുടെ കഴുത്തിന് പോലീസ് പിടിച്ചെന്നാണ് ആരോപണം. അവരെ നിലത്ത് തള്ളിയിട്ടെന്നും ആരോപണമുണ്ട്. ഇതിനൊടുവിലാണ് ഒരു സ്കൂട്ടറില്‍ കയറി പ്രിയങ്ക സ്ഥലത്തെത്തിയത്. അതേസമയം പ്രിയങ്കയെ ഭീഷണിപ്പെടുത്തിയെന്ന വാദങ്ങള്‍ തെറ്റാണെന്നും സിആര്‍പിഎഫ് അറിയിച്ചു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications