കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ വീഴ്ച്ചയില്ല... പ്രിയങ്ക സ്‌കൂട്ടറില്‍ കയറിയത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് സിആര്‍പിഎഫ്!!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി സിആര്‍പിഎഫ്. പ്രിയങ്കയുടെ സുരക്ഷയില്‍ യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ല. എന്നാല്‍ പ്രിയങ്ക കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണ് വരുത്തിയത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തത് കൊണ്ടാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതായി ആരോപണങ്ങള്‍ ഉയരുന്നതെന്നും സിആര്‍പിഎഫ് പറഞ്ഞു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് സിആര്‍പിഎഫ് പ്രിയങ്കയ്ക്കായി ഒരുക്കുന്നത്.

1

പ്രിയങ്ക മുമ്പേ പറയാതെ യാത്രാ മാര്‍ഗം മാറ്റിയത് കൊണ്ട് സുരക്ഷ കൃത്യമായി ഒരുക്കാന്‍ സാധിച്ചില്ല. ഇത് പ്രിയങ്കയുടെ ഭാഗത്തുള്ള പ്രോട്ടോക്കോള്‍ ലംഘനമാണെന്നും സിആര്‍പിഎഫ് പറഞ്ഞു. യാത്രയ്ക്കിടെ സാധാരണക്കാരന്റെ വാഹനത്തിലേക്കാണ് പ്രിയങ്ക എത്തിയത്. സുരക്ഷ വേണമെന്ന് അറിഞ്ഞിട്ടും ഇവര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയില്‍ ഉടനീളം സിപിആര്‍പിഎഫ് മികച്ച രീതിയിലാണ് പ്രിയങ്കയ്ക്ക് സുരക്ഷയൊരുക്കിയത്. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് പ്രിയങ്കയെ അറിയിച്ചിരുന്നു. അതിന് ശേഷവും അവര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നുവെന്ന് സിആര്‍പിഎഫ് പറഞ്ഞു.

പ്രിയങ്കയുടെ യാത്രകളില്‍ കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ പങ്കെടുക്കുന്നത് മാത്രമാണ് ആ ദിവസം ഴഉണ്ടയിരുന്നത്. എന്നാല്‍ സുരക്ഷാ ഏജന്‍സിയെ അറിയിക്കാതെയാണ് അവര്‍ പ്രോഗ്രാമുകള്‍ നടത്തിയതെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. തന്നെ ഉത്തര്‍പ്രദേശ് പോലീസ് മുന്‍ ഐപിഎസ് ഓഫീസ് ദരാപുരിയെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ തടഞ്ഞെന്നും, കൈയ്യേറ്റം ചെയ്‌തെന്നും പ്രിയങ്ക ആരോപിച്ചു.

ഇത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പ്രിയങ്കയുടെ കഴുത്തിന് പോലീസ് പിടിച്ചെന്നാണ് ആരോപണം. അവരെ നിലത്ത് തള്ളിയിട്ടെന്നും ആരോപണമുണ്ട്. ഇതിനൊടുവിലാണ് ഒരു സ്‌കൂട്ടറില്‍ കയറി പ്രിയങ്ക സ്ഥലത്തെത്തിയത്. അതേസമയം പ്രിയങ്കയെ ഭീഷണിപ്പെടുത്തിയെന്ന വാദങ്ങള്‍ തെറ്റാണെന്നും സിആര്‍പിഎഫ് അറിയിച്ചു.

ഇങ്ങനല്ല അക്രമത്തെ നിയന്ത്രിക്കേണ്ടത്, പ്രിയങ്കയ്ക്കെതിരായ നടപടി അപലപിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ!!ഇങ്ങനല്ല അക്രമത്തെ നിയന്ത്രിക്കേണ്ടത്, പ്രിയങ്കയ്ക്കെതിരായ നടപടി അപലപിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ!!

English summary
no breach in priyanka gandhis security crpf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X