കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിക്കരുത്; 250 രൂപ പിഴ ഈടാക്കും, കര്‍ശന നിര്‍ദേശവുമായി കോളജ്

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ തലസ്ഥാനമായ പട്‌നയിലെ കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചു. ശനിയാഴ്ചയാണ് ക്യാമ്പസില്‍ പുതിയ വസ്ത്ര ചട്ടം അധികൃതര്‍ നടപ്പാക്കിയത്. കോളജില്‍ ബുര്‍ഖ ധരിക്കരുതെന്നും വിലക്ക് ലംഘിച്ചാല്‍ 250 രൂപ പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Msulim

പട്‌നയിലെ ജെഡി വുമണ്‍സ് കോളജാണ് വിവാദമായ ഉത്തരവിറക്കിയത്. പുതിയ ചട്ടം പാലിക്കണമെന്ന് പ്രിന്‍സിപ്പലും പ്രോക്ടറും ഒപ്പുവച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഏത് തരത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്ന് കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും നോട്ടീസിലുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണമില്ല.

ശനിയാഴ്ചകളില്‍ മാത്രം വസ്ത്ര ധാരണ ചട്ടത്തില്‍ ഇളവുണ്ട്. അതേസമയം, ബുര്‍ഖ നിരോധിച്ചുവെന്ന് നോട്ടീസില്‍ എടുത്തുപറയുന്നു. ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഏത് വസ്ത്രം ധരിക്കണമെന്ന നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുസ്ലിം വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

സിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണംസിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണം

എന്താണ് പുതിയ ഉത്തരവിന് കാരണമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിയില്ല. അതേസമയം, പുതിയ ഉത്തരവ് സംബന്ധിച്ച അറിയാന്‍ മാധ്യമങ്ങള്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ടു. ഉത്തരവ് പിന്‍വലിച്ചുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ ശ്യാമ റോയ് ഇന്ത്യ ടുഡെയോട് പറഞ്ഞു.

English summary
No burqa allowed, Patna college tells Muslim students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X