കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിപ്പിക്കുന്ന യെഡ്ഡി മാജിക്!!! മന്ത്രിസഭയുണ്ടാക്കാതെ നാല് മന്ത്രിസഭാ യോഗങ്ങള്‍... വെറുതേയല്ല!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ നാടകങ്ങള്‍ക്ക് അവസാനമായിട്ട് അധികനാള്‍ ആയിട്ടില്ല. മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മൊത്തത്തില്‍ ഭരണസ്തംഭനം ആണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പ്രളയം രൂക്ഷമായപ്പോള്‍ ഈ ആരോപണവും ശക്തമായിരുന്നു.

<strong>കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!</strong>കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!

എന്തായാലും കര്‍ണാടകത്തില്‍ മന്ത്രിസഭ ഉടന്‍ രൂപീകരിക്കും. മന്ത്രിമാരുടെ പട്ടിക അമിത് ഷാ കൈമാറും എന്നാണ് യെഡിയൂരപ്പ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 ന് മന്ത്രിമാരെ പ്രഖ്യാപിക്കുകയും ചെയ്യും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കര്‍ണാടകത്തില്‍ കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കിടെ നാല് തവണ മന്ത്രിസഭ യോഗം ചേര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയല്ലാതെ വേറെ മന്ത്രിമാര്‍ ഒന്നുമില്ലാത്ത യോഗത്തില്‍ ചീഫ് സെക്രട്ടറിയും മറ്റ് വകുപ്പ് മേധാവികളും മാത്രമാണ് പങ്കെടുത്തിരുന്നത്.

എല്ലാം യെഡ്ഡി തന്നെ

എല്ലാം യെഡ്ഡി തന്നെ

മൂന്നാഴ്ച മുമ്പാണ് കിുമാര സ്വാമി സര്‍ക്കാരിനെ താഴെയിറക്കി യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിന് ശേഷം മറ്റ് മന്ത്രിമാര്‍ ആരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ യെഡിയൂരപ്പ തന്നെ കാര്യങ്ങള്‍ തീരുമാനിക്കും, അദ്ദേഹം തന്നെ നടപ്പിലാക്കും എന്നതാണ് കര്‍ണാടകത്തിലെ സ്ഥിതി.

നാല് മന്ത്രിസഭ യോഗങ്ങള്‍

നാല് മന്ത്രിസഭ യോഗങ്ങള്‍

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മറ്റുമന്ത്രിമാര്‍ എല്ലാവരും കൂടി യോഗം ചേരുന്നതിനെ ആണല്ലോ മന്ത്രിസഭ യോഗം എന്ന് വിളിക്കുന്നത്. മറ്റ് മന്ത്രിമാര്‍ ഒന്നുമില്ലെങ്കിലും യെഡിയൂരപ്പ മന്ത്രിസഭ യോഗങ്ങള്‍ കൃത്യമായി നടത്തിയിട്ടുണ്ട്. ഒരുതവണയല്ല, നാല് തവണ. പല തീരുമാനങ്ങളും ഈ യോഗങ്ങളില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് വൈകുന്നു

എന്തുകൊണ്ട് വൈകുന്നു

മന്ത്രിസഭ രൂപീകരണം വൈകിക്കാതിരിക്കാന്‍ യെഡിയൂരപ്പയും നീക്കങ്ങള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും കാണാന്‍ പലതവണ യെഡിയൂരപ്പ ദില്ലിയില്‍ പോയതാണ്. പക്ഷേ, ഒരുതവണ പോലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്നാണ് യെഡ്ഡിയുടെ പ്രതീക്ഷ.

ആദ്യമന്ത്രിസഭ യോഗം

ആദ്യമന്ത്രിസഭ യോഗം

സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ തന്നെ ആയിരുന്നു യെഡിയൂരപ്പയുടെ ആദ്യത്തെ 'മന്ത്രിസഭ യോഗം'. ചീഫ് സെക്രട്ടറിയും മറ്റ് വകുപ്പ് മേധാവികളും ആയിരുന്നു ആ മാമൂല്‍ മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തത്. 100 കോടിയുടെ വായ്പാ ഇളവും പിന്നെ കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയിലെ തുക വര്‍ദ്ധനവും ആ യോഗത്തില്‍ എടുത്ത തീരുമാനം

യെദ്യൂരപ്പയുടെ തെറ്റല്ല

യെദ്യൂരപ്പയുടെ തെറ്റല്ല

മന്ത്രിസഭ രൂപീകരണം വൈകുന്നതില്‍ യഥാര്‍ത്ഥത്തില്‍ യെഡിയൂരപ്പയെ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ബിജെപി കേന്ദ്ര നേതൃത്വം ആണ്. കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസില്‍ നിന്നും അടര്‍ത്തിയെടുത്ത വിമതര്‍ക്ക് സ്പീക്കര്‍ അയോഗ്യത കല്‍പിച്ചെങ്കിലും, അവരുടെ കാര്യത്തില്‍ എന്തായിരിക്കും ബിജെപിയുടെ നിലപാട് എന്നതും കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

English summary
No cabinet yet!!! But Yediyutappa has held 4 cabinet meetings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X