Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളയദളപതിക്ക് ആശ്വാസം... നടന്‍ വിജയിന്റെ വീട്ടില്‍ അനധികൃത പണം കണ്ടെത്തിയില്ല, കൂടുതല്‍ പരിശോധന!!

ചെന്നൈ: നടന്‍ വിജയുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്. ദീര്‍ഘ നേരത്തെ ചോദ്യം ചെയ്യലിന് പിന്നാലെ ആദായ നികുതി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കി. അതേസമയം നിര്‍മാതാക്കളിലൊരാളായ അന്‍പു ചെഴിയനെതിരെ നിര്‍ണായക വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ചെന്നൈയിലെയും മധുരെയിലും വീട്ടില്‍ നിന്ന് 77 കോടി രൂപയാണ് ഐടി വിഭാഗം പിടിച്ചെടുത്തത്.

1

വിജയ് അഭിനയിച്ച ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമയാണ് അന്‍പുചെഴിയന്‍. അതേസമയം 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. ബിഗിലിന് ബോക്‌സോഫീസില്‍ നിന്ന് 300 കോടി കളക്ഷന്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ വിമര്‍ശകനായ വിജയിക്കെതിരെ പകപോക്കല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ആരാധകര്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

അന്‍പുചെഴിയന്‍ നല്‍കിയ പ്രതിഫലമാണ് ഇപ്പോള്‍ ഐടി വിഭാഗത്തിന്റെ പരിശോധനയുടെ ഭാഗമാണ്. മണിക്കൂറുകളോളം ഇക്കാര്യത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്ത്. പ്രതിഫലത്തിന്റെ രേഖയിലും പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് നേരത്തെ ആദായനികുതി വകുപ്പ് പറഞ്ഞിരുന്നത്. അതേസമയം വിജയിക്ക് സ്വന്തമായുള്ള വസ്തുക്കളെല്ലാം പരിശോധനയുടെ ഭാഗമാകുമെന്നാണ് സൂചന. നിര്‍മാതാക്കള്‍ക്കെതിരെ കൂടുതല്‍ അന്വേഷണവും ഉണ്ടാവും.

അതേസമയം അന്‍പുചെഴിയന്റെ എജിഎസ് ഗ്രൂപ്പ് ഓഫ് എന്റര്‍ടെയിന്‍മെന്റിന്റെയും എജിഎസ് ഗ്രൂപ്പിന്റെ മറ്റ് ഓഫീസുകളിലും നടത്തിയ റെയ്ഡിലൂടെ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വിജയുടെ വീട്ടില്‍ റെയ്ഡ് നടന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ വിജയ് ചിലയിടങ്ങളില്‍ വാങ്ങിയ സ്വത്തുക്കളും മറ്റ് നിക്ഷേപങ്ങളും പരിശോധിക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബിഗില്‍ എന്ന ചിത്രത്തിന്റെ ലഭിച്ച പ്രതിഫലവും നിര്‍മാതാവ് ഓഫീസില്‍ സൂക്ഷിച്ച രേഖയും പൊരുത്തക്കേടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+