Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലവിലുള്ള സംവരണത്തില്‍ മാറ്റം വരുത്തില്ല: മോദി

ദില്ലി: ദളിതരുടെ സംവരണ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ അബേദ്കര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം അനുസ്മരണ പ്രഭാഷണം നടത്തുന്നതിനിടയിലാണ് മോദി ഇങ്ങനെ പറഞ്ഞത്. അബേദ്കര്‍ തിരിച്ച് വന്ന് ആവശ്യപെട്ടാല്‍ പോലും സംവരണത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

Narendra Modi

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, നെല്‍സണ്‍ മണ്ടേല, എന്നിവരെപോലെ വിശ്വ പൗരനാണ് അബേദ്ക്കര്‍. നെഹ്‌റു മന്ത്രി സഭയില്‍ അബേദ്ക്കര്‍ രാജിവെച്ച കാര്യം മറച്ചുവെക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ദളിതരുടെ മിശിഹയായി ചിത്രീകരിക്കുന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്നും മോദി പറഞ്ഞു.

ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങള്‍ സംവരണ വിഷയത്തില്‍ ഇടപെടാറില്ല. ഇത്തരത്തിലുള്ള പ്രചരണങ്ങല്‍ കള്ളമാണ്. തന്നെ കാണുന്നതു പോലും ചിലര്‍ക്ക് ഇഷ്ടമല്ല. സര്‍ക്കാറിനെതിരെ ചിലര്‍ അസത്യ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ബിജെപിയെ ദളിത് വിരുദ്ധരായി ചിത്രീകരിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മോദി കൂട്ടി ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+