കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദലൈലാമയെ ഇന്ത്യ കൈവിടില്ല!! നിലപാട് വ്യക്തമാക്കി കേന്ദ്രം, പ്രചരിച്ചത് അഭ്യൂഹങ്ങൾ മാത്രമെന്ന്

Google Oneindia Malayalam News

ദില്ലി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്താലയം. ദലൈലാമയുടെ കാര്യത്തില്‍ ഇന്ത്യ മുൻനിലപാടുകളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ദലൈലാമയുടെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നിർദേശം നല്‍കിയെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

73 ദിവസം നീണ്ടുനിന്ന ഡോക്ലാം അതിർത്തി തർക്കം പരിഹരിക്കപ്പെട്ടുവെങ്കിലും ഇന്ത്യ-ചൈന ബന്ധം ഊഷ്മളമായല്ല മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ ദലൈലാമയുടെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാന്‍ ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ നിർദേശ പ്രകാരം ക്യാബിനറ്റ് ഉത്തരവ് പുറപ്പെടുവിച്ചെന്നുമുള്ള വാർത്തകളാണ് ഇപ്പോൾ‍ പുറത്തു വന്നിട്ടുള്ളത്.

വെറും അഭ്യൂഹങ്ങൾ മാത്രം

വെറും അഭ്യൂഹങ്ങൾ മാത്രം

ഇന്ത്യാ- ചൈനാ ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനില്‍‍ക്കുന്ന സാഹചര്യത്തില്‍‍ മാർച്ച് അവസാനത്തോടെ ആരംഭിക്കുന്ന ടിബറ്റൻ അനുകൂല പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതായും വാർത്തകളിൽ‍ പരാമർശിക്കപ്പെട്ടിരുന്നു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ നിർദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും വാര്‍ത്തകൾ വ്യക്തമാക്കുന്നു.

നിലപാടിൽ മാറ്റമില്ല

നിലപാടിൽ മാറ്റമില്ല


ദലൈലാമ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും സുസ്ഥിരവുമാണ്. ലാമ ഇന്ത്യയിൽ എല്ലാവരും ബഹുമാനിക്കപ്പെടുന്ന ആത്മീയ ആചാര്യനാണെന്നും ഇക്കാര്യത്തിൽ‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ എവിടെയും മതപരമായ പ്രവർത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിയുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

 താങ്ങ് ക്യാബിനറ്റ് സെക്രട്ടറിയ്ക്കും

താങ്ങ് ക്യാബിനറ്റ് സെക്രട്ടറിയ്ക്കും

മാർച്ച് അവസാനവും ഏപ്രിൽ ആദ്യവുമായി നടക്കുന്ന ദലൈലാമയുടെ പരിപാടികളിൽ‍ നിന്ന് വിട്ടുനില്‍ക്കാൻ സർ‍ക്കാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചുവെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരി 26ന് ക്യാബാനിറ്റ് സെക്രട്ടറി നിർദേശം നല്‍കിയെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ടിബറ്റ് നേതൃത്വമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

<strong></strong>മണിപ്ലാന്റ് വീടിനുള്ളിൽ വച്ചാൽ സമ്പത്തുണ്ടാകും!! സമ്പത്തിന് വാസ്തുശാസ്ത്രം നിർദേശിക്കുന്നത്മണിപ്ലാന്റ് വീടിനുള്ളിൽ വച്ചാൽ സമ്പത്തുണ്ടാകും!! സമ്പത്തിന് വാസ്തുശാസ്ത്രം നിർദേശിക്കുന്നത്

കിടപ്പുമുറി വീടിന്‍റെ എവിടെയാവണം: കണ്ണാടിയും പെയിന്‍റിംഗും സ്ഥാപിച്ചാല്‍ ​എന്ത് സംഭവിക്കും!!കിടപ്പുമുറി വീടിന്‍റെ എവിടെയാവണം: കണ്ണാടിയും പെയിന്‍റിംഗും സ്ഥാപിച്ചാല്‍ ​എന്ത് സംഭവിക്കും!!

English summary
Amid Indian attempts to mend ties with China after Doklam standoff, the government has reportedly asked “senior leaders” and “government functionaries” of the Centre and states to stay away from events of Tibetan spiritual leader Dalai Lama.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X