കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പുതിയ മുഖ്യമന്തിമാരില്ല, തിരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ച് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരവേ മുഖ്യമന്ത്രിമാര്‍ മാറില്ലെന്ന് ഉറപ്പിച്ച് അമിത് ഷാ. വരുന്ന തിരഞ്ഞെടുപ്പുകളിലും ഇപ്പോഴുള്ളവര്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇത്തവണ മാറുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ മാറില്ലെന്നും ഇവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണിച്ചാണ് തിരഞ്ഞെടുപ്പ് നേരിടുകയെന്നും അമിത് ഷാ പറയുന്നു.

അംബേദ്ക്കര്‍ക്ക് ഓഫറുമായി കോണ്‍ഗ്രസ്.... ഗെയിം പ്ലാന്‍ ഇങ്ങനെയെന്ന് മുന്‍ മുഖ്യമന്ത്രി, അംബേദ്ക്കര്‍ക്ക് ഓഫറുമായി കോണ്‍ഗ്രസ്.... ഗെയിം പ്ലാന്‍ ഇങ്ങനെയെന്ന് മുന്‍ മുഖ്യമന്ത്രി,

അതേസമയം ഹരിയാനയില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ഇക്കാര്യം അമിത് ഷാ പറഞ്ഞിരുന്നു. ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ തന്നെയാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെന്നും റാലിയില്‍ അമിത് ഷാ പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ പകരക്കാരനായി ആദിത്യ താക്കറെയെ ഉയര്‍ത്തി കാണിക്കാന്‍ ശിവസേന ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള മറുപടി കൂടിയാണ് അമിത് ഷാ നല്‍കിയത്.

amit-shah14

ബിജെപി ഭരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരുടെ പ്രകടനം പോരെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഹരിയാനയില്‍ ബിെപിയെ 75 നല്‍കി അധികാരത്തിലേറ്റണമെന്നാണ് അമിത് ഷാ പറഞ്ഞത്. ഖട്ടാറിന്റെ സര്‍ക്കാര്‍ വീണ്ടുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഈ സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കിയത് ഈ മുഖ്യമന്ത്രിമാരാണെന്ന് അഭിനന്ദിച്ച് കൊണ്ട് അമിത് ഷാ പറഞ്ഞിരുന്നു.

ജനങ്ങള്‍ക്കിടയില്‍ ക്ലീന്‍ ഇമേജുള്ള നേതാക്കളാണ് ഇവരെന്ന് അമിത് ഷാ പറയുന്നു. ഇവര്‍ അഴിമതി രഹിത ഭരണം കാഴ്ച്ചവെച്ചതാണ് നേട്ടമായതെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്നാണ് സൂചന. അതേസമയം മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിനായി വലിയ പോരാട്ടം നടക്കുമെന്നാണ് സൂചന. ബാക്കിയുള്ള സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഇത്രത്തോളം വെല്ലുവിളിയില്ല.

English summary
no changes in incumbent cms says amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X