പുതിയ 2000 നോട്ടില്‍ നാനോ ചിപ്പില്ല...അതുക്കും മേലെ ഈ പുത്തന്‍, ആയിരത്തിന്‍റെ പണി തീര്‍ന്നു!

പുതിയ 2000 രൂപയുടേതെന്ന് കരുതുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്‍ജിസി ടെക്നോളജിയോട് കൂടിയതായിരിക്കും ഈ നോട്ടുകളെന്നും അഭ്യൂഹങ്ങളുണ്ട്.

തിരുവനന്തപുരം :500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് രാജ്യം. ആശങ്കകളും പ്രതിസന്ധികളും തുടരുകയാണ്. കൈയിലുള്ള കാശ് നഷ്ടമാകുമോ എന്ന ഭയത്തിലാണ് പലരും. ആശങ്ക വേണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ പറയുന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ നോട്ടുകള്‍ ഉടന്‍ ഇറക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. 500 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കും. 2000 രൂപയുടെ നോട്ടും ബാങ്കുകളില്‍ എത്തിയിട്ടുണ്ട്.

പുതിയ 2000 രൂപയുടേതെന്ന് കരുതുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്‍ജിസി ടെക്നോളജിയോട് കൂടിയതായിരിക്കും ഈ നോട്ടുകളെന്നും അഭ്യൂഹങ്ങളുണ്ട്. പഴയ 500, 1000 നോട്ടുകള്‍ എത്തുന്ന മുറയ്ക്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കാനാണ് തീരുമാനം. എന്നാല്‍ 1000 രൂപ നോട്ടുകള്‍ ഇനി ഉണ്ടാകില്ല. വ്യാഴാഴ്ച മുതല്‍ പുതിയ നോട്ടുകള്‍ എത്തുമെന്നാണ് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

മംഗള്‍യാന്റെ ചിത്രം

മംഗള്‍യാന്റെ ചിത്രം

500, 1000 നോട്ടുകള്‍ അസാധു വാക്കിയതിനു പിന്നാലെ 2000 രൂപ നോട്ടുകള്‍ രാജ്യത്തെ ബാങ്കുകളിലെ മേജര്‍ കറന്‍സി ചെസ്റ്റുകളിലെല്ലാം രഹസ്യമായി എത്തിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍. 2000 നോട്ടിന്റെ ചിത്രമെന്ന പേരില്‍ ഇത് പുറത്തു വന്നിട്ടുമുണ്ട്. മംഗള്‍യാന്റെ ചിത്രത്തോട് കൂടിയതായിരിക്കും 2000 രൂപ നോട്ട് എന്നാണ് സൂചന. വ്യാഴാഴ്ച മുതല്‍ ഇവ ലഭ്യമായി തുടങ്ങും. ആദ്യഘട്ടത്തില്‍ 2000 രൂപയുടെ നോട്ടായിരിക്കും കൂടുതല്‍ പുറത്തിറക്കുന്നത്.

 കള്ളനോട്ടുകള്‍ക്ക് പിടി വിഴും

കള്ളനോട്ടുകള്‍ക്ക് പിടി വിഴും

കള്ളനോട്ടുകള്‍ ഏറ്റവുമധികം പ്രചരിക്കുന്നത് 500, 1000 രൂപ നോട്ടുകളുടെ രൂപത്തിലാണ്. ഇതിനെ തുടര്‍ന്നാണ് ഈ നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നത്. ഇവയ്ക്കു പകരമായി പുതിയ 500രൂപ നോട്ടുകള്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍ 1000 രൂപ ഇനി ഉണ്ടാകില്ല. നിലവിലുള്ളതില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയായിരുക്കും പുതിയ നോട്ടുകള്‍ എത്തുക.പുതിയ 500 രൂപ നോട്ടില്‍ ഗാന്ധി തലയ്ക്കു പുറമെ ഡല്‍ഹി ചെങ്കോട്ടയുടെ ചിത്രവും ഉണ്ടായിരിക്കും.

 എണ്ണം കുറയ്ക്കുന്നു

എണ്ണം കുറയ്ക്കുന്നു

നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ തിരിച്ചെത്തുന്ന മുറയ്ക്കായിരിക്കും പുതിയ നോട്ടുകള്‍ ലഭ്യമാവുക. 2000 രൂപ നോട്ടുകളായിരിക്കും ആദ്യ ഘട്ടത്തില്‍ കൂടുതലായി അച്ചടിക്കുക. ഇതിന്റെ പ്രചാരത്തിനാണിത്. ആദ്യ ഘട്ടത്തില്‍ 500 രൂപ നോട്ടുകള്‍ കുറവ് എണ്ണത്തിലായിരിക്കും പുറത്തിറക്കുക. പഴയ നോട്ടുകള്‍ എത്തുന്ന മുറയ് എണ്ണം കൂട്ടും.

 നാനോ ചിപ്പ് സംവിധാനം

നാനോ ചിപ്പ് സംവിധാനം

നിലവിലുള്ളതില്‍ നിന്ന് ഏറെ പ്രത്യേകതകളുള്ള നോട്ടുകളായിരിക്കും പുറത്തിറക്കുന്നത്. എന്‍ജിസി സംവിധാന ത്തോട് കൂടിയവയാണ് പുതിയ നോട്ടുകളെന്നാണ് പുറത്തു വരുന്ന സൂചനകള്‍. നാനോ ജിപിഎസ് ചിപ്പ് സംവിധാനം ഉണ്ടെങ്കില്‍ നോട്ടുകള്‍ എവിടെയാണെന്ന് സര്‍ക്കാരിന് തിരിച്ചറിയാന്‍ കഴിയും. ഉപഗ്രഹ സഹായത്തോടെ പോലും ഇവയെ നിരീക്ഷിക്കാന്‍ കഴിയും.ഇത്തരം നോട്ടുകള്‍ തിരിച്ചറിയുന്നതിന് പവര്‍ സോഴ്‌സിന്റെ ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

 പാടുപെടും

പാടുപെടും

എന്‍ജിസി സംവിധാനത്തോടു കൂടിയ നോട്ടുകള്‍ എവിടെയായാലും തിരിച്ചറിയപ്പെടുമെന്നതിനാല്‍ ഒരു കള്ളക്കളിയും ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. വന്‍ തോതിലുള്ള കറന്‍സി നിക്ഷേപം തിരിച്ചറിയാന്‍ ഇതിലൂടെ കഴിയുമത്രേ. നോട്ടിന് വലിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ പണമിടപാടിന് എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവയെ ആശ്രയിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പണമിടപാടുകള്‍ രേഖാമൂലമാകും.

 പുതിയ നോട്ട് ഇങ്ങനെയാണ്

പുതിയ നോട്ട് ഇങ്ങനെയാണ്

പുതിയ നോട്ടുകളില്‍ അക്കത്തിലും അക്ഷരത്തിലും ദേവ നാഗിരി ലിപിയിലും സംഖ്യ അച്ചടിച്ചിട്ടുണ്ടാകും. നോട്ടിന്റെ ഇടതു വശത്ത് സൂക്ഷ്മമായി ആര്‍ബിഐ, 2000 എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. നോട്ട് ചരിക്കുമ്പോള്‍ പച്ചയില്‍ നിന്ന് നീലയിലേക്കുള്ള നിറം മാറ്റം ഉണ്ടാകും. അശോക സ്തംഭം മറ്റൊരു പ്രത്യേകതയാണ്. സ്വച്ഛ് ഭാരത് ലോഗോയും നോട്ടുകളില്‍ ഉണ്ടാകും. നോട്ട് പ്രിന്റ് ചെയ്ത വര്‍ഷം പിന്‍ഭാഗത്ത് ഇടത്തായി രേഖപ്പെടുത്തിയിട്ടുണ്ട്.

 നോട്ട് തിരിച്ചറിയാം

നോട്ട് തിരിച്ചറിയാം

മഹാത്മ ഗാന്ധി, അശോക സ്തംഭം, ബ്ലീഡ് പ്രിന്റിങ്, തിരിച്ചറിയല്‍ മാര്‍ക്ക് എന്നിവ കാഴ്ച വൈകല്യമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ പ്രിന്റ് ചെയ്തിട്ടുണ്ടാകും.

 ആശങ്ക വേണ്ട

ആശങ്ക വേണ്ട

പണം നഷ്ടമാകുമെന്ന ആശങ്ക വേണ്ട. നിലവിലുളള 500,1000 രൂപ നോട്ടുകള്‍ ബാങ്കുകളിലോ, പോസ്‌റ്റോഫീസുകളിലോ നല്‍കി മാറാവുന്നതാണ്. ഡിസംബര്‍ 30 വരെ ഇതിന് സമയം അനിുവദിച്ചിട്ടുണ്ട്. ഈ 50 ദിവസം സാധിക്കാത്തവര്‍ക്ക് 31 വരെ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നോട്ടുകള്‍ മാറുന്നതിന് അപേക്ഷ പൂരിപ്പിച്ച് നല്‍കണം കൂടാതെ തിരിച്ചറിയല്‍ രേഖകളും മാറണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+