കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ തന്ത്രം പൊളിക്കാന്‍ കളത്തിലിറങ്ങി ഡികെ ശിവകുമാര്‍! കാലുവാരിയവര്‍ക്ക് മുന്നറിയിപ്പ്!

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: രാജ്യം ഹോളി ആഘോഷിക്കുമ്പോള്‍ അത്യന്തം നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്കാണ് ഹിന്ദി ഹൃദയഭൂമി സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ എംപിയും രാഹുലിന്‍റെ വിശ്വസ്തനുമായ ജ്യോതിരാധിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. സിന്ധ്യയ്ക്കൊപ്പം 22 എംഎല്‍എമാര്‍ കൂടിയാണ് രാജിവെച്ചത്. ഇക്കൂട്ടത്തില്‍ ആറ് മന്ത്രിമാര്‍ കൂടിയുണ്ട്.സിന്ധ്യ ഇപ്പോള്‍ ദില്ലിയിലും രാജിവെച്ച് മറ്റ് എംഎല്‍എമാര്‍ ബെംഗളൂരുവിലുമാണെന്നാണ് വിവരം.

Recommended Video

cmsvideo
DK Shivakumar In Touch With Rebel Congress MLAs | Oneindia Malayalam

അതേസമയം രാജിവെച്ച എംഎല്‍എമാരെ തിരികെയെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ 'ക്രൈസിസ് മാനേജര്‍' ഡികെ ശിവകുമാര്‍ തന്നെയാണ് എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ ബെംഗളൂവില്‍ രംഗത്തുള്ളത്. വിശദാംശങ്ങളിലേക്ക്

 എംഎല്‍എമാരുടെ രാജി

എംഎല്‍എമാരുടെ രാജി

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ സംസ്ഥാനത്തെ 18 എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് വിമാനം കയറിയതോടെയാണ് മധ്യപ്രദേശില്‍ പ്രതിസന്ധിക്ക് തുടക്കമായത്. സിന്ധ്യ പക്ഷത്തുള്ള മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരായിരുന്നു സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷരായത്. സിന്ധ്യയേയും എംഎല്‍എമാരേയും ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സാധിച്ചില്ല.

 മോദിയുമായി കൂടിക്കാഴ്ച

മോദിയുമായി കൂടിക്കാഴ്ച

രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗും നേരിട്ട് സിന്ധ്യയെ കാണാന്‍ ശ്രമിച്ചെങ്കിലും നേതൃത്വത്തിന് മുഖം നല്‍കാന്‍ സിന്ധ്യ തയ്യാറായിരുന്നില്ല. അനുരജ്ഞനത്തിന് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പഴുതുകള്‍ തിരയുന്നതിനിടയില്‍ നേതൃത്വത്തെ ഞെട്ടിച്ച് സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.

മധ്യപ്രദേശില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാര്‍ വീണാല്‍, മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെമധ്യപ്രദേശില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാര്‍ വീണാല്‍, മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

തൊട്ട് പിന്നാല താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന് സിന്ധ്യ പ്രഖ്യാപിച്ചു. സിന്ധ്യ ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. സിന്ധ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബെംഗളൂരുവിലേക്ക് കടന്ന 18 എംഎല്‍എമാരും രാജിവെച്ചിരുന്നു. മാത്രമല്ല ഇന്നലെ രാത്രി ആയപ്പോഴേക്കും രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 22 ല്‍ എത്തി.

 കളത്തിലിറങ്ങി ഡികെ

കളത്തിലിറങ്ങി ഡികെ

ഇതോടെ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ നിലനില്‍പ്പ് തന്നെ ത്രിശങ്കുവില്‍ ആയിരിക്കുകയാണ്. സര്‍ക്കാരിനെ രക്ഷിക്കാന്‍ വിമതരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന്‍റെ ട്രെബിള്‍ ഷൂട്ടര്‍ ഡികെ ശിവകുമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ബെംഗളൂരുവില്‍ തുടരുന്ന എംഎല്‍എമാരെ ബന്ധപ്പെടാന്‍ ഡികെയ്ക്ക് കഴിഞ്ഞെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'ക്രൈസിസ് മാനേജര്‍'

'ക്രൈസിസ് മാനേജര്‍'

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി റിസോര്‍ട്ട് രാഷ്ട്രീയം പുറത്തെടുത്തപ്പോള്‍ എംഎല്‍എമാരെ കോണ്‍ഗ്രസ് ക്യാമ്പില്‍ തിരിച്ചെത്തിച്ച് കോണ്‍ഗ്രസിന്‍റെ രക്ഷകനായത് ഡികെ ശിവകുമാറാണ്. അതുകൊണ്ട് തന്നെ മധ്യപ്രദേശിലെ പ്രതിസന്ധിക്ക് പരിഹാര കാണാനും ഡികെയാണ് നേതൃത്വത്തിന് വേണ്ടി ഇടപെടുന്നത്.

 എതിരാളികള്‍ അല്ല

എതിരാളികള്‍ അല്ല

മധ്യപ്രദേശിലെ വിമതരില്‍ ചിലര്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ഡികെ ഇപ്പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എംഎല്‍എമാരെ ബന്ധപ്പെടുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തില്‍ നിന്നും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഡികെ പറയുന്നു.
ദേശീയ നേതൃത്വവുമായി താന്‍ ബന്ധപ്പെടുകയാണ്. ബെംഗളൂരുവില്‍ തുടരുന്ന എംഎല്‍എമാരെ എതിരാളികളാണ് നേതൃത്വം കണക്കാക്കുന്നില്ല. അവര്‍ ഇപ്പോഴും ഞങ്ങളുടെ എം​എല്‍എമാര്‍ തന്നെയാണ് ഡികെ ശിവകുമാര്‍ പറഞ്ഞു.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

അതേസമയം രാജി പ്രഖ്യാപിച്ച എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് മറക്കരുതെന്നും ഡികെ ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി. രാജി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നീട് എല്ലാം എളുപ്പമാകുമെന്ന് എംഎല്‍എമാര്‍ കരുതരുത്. ഇവിടെ കോടതികള്‍ ഉണ്ട്. അവര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതായും തിരഞ്ഞെടുക്കപ്പെടേണ്ടതായും വരും. മത്സരിച്ച് ജയിച്ചാലും മന്ത്രിസ്ഥാനം ലഭിക്കുന്നത് എളുപ്പമാകില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

 വിലയിരുത്തുന്നു

വിലയിരുത്തുന്നു

എന്തുകൊണ്ട് ദിഗ് വിജയ് സിംഗിന് വിമത നീക്കം തടയാന്‍ ആയില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാന്‍ ഡികെ തയ്യാറായില്ല. മുതിര്‍ന്ന നേതാക്കളെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ദിഗ് വിജയ് സിംഗിന്‍റെ ആത്മവിശ്വാസം. നിലവിലെ സാഹചര്യങ്ങള്‍ താന്‍ വിലയിരുത്തുകയാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

<strong>മഞ്ജുവിന്‍റെ പടത്തില്‍ നിന്ന് പിന്‍മാറണമെന്ന രീതിയില്‍ ദിലീപ് സംസാരിച്ചു;മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ</strong>മഞ്ജുവിന്‍റെ പടത്തില്‍ നിന്ന് പിന്‍മാറണമെന്ന രീതിയില്‍ ദിലീപ് സംസാരിച്ചു;മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ

English summary
No clear directions from central leaders says DK Shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X