കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിക്ക് തിരിച്ചടി നല്‍കാന്‍ ഡികെ; യഡ്ഡിക്കെതിരെ അവിശ്വാസം പ്രമേയം, ലക്ഷ്യം ബിജെപിയിലെ ഭിന്നത

Google Oneindia Malayalam News

ബെംഗളൂരു; കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി കർണാകയിൽ അധികാരം പിടിച്ചെങ്കിലും ഭരണത്തിലേറിയത് മുതൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. കൂറുമാറിയെത്തിവർക്ക് പാർട്ടിയിൽ അമിത് പ്രാധാന്യം നൽകിയതും മന്ത്രിസഭയിൽ ഇടംകൊടുത്തതുമാണ് പാർട്ടിയിലെ ഭിന്നതയ്ക്ക് വഴിവെച്ചത്.

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളിൽ പൊറുതിമുട്ടിയ അവസ്ഥയിലാണ് യെഡിയൂരപ്പ. അതിനിടെ അവസരം മുതലെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകിയിരുന്നു.ഇതിന്മേലുള്ള ചർച്ചകൾക്ക് ഇന്നോ നാളെയോ സമയം അനുവദിക്കാമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്.

അഴിമതിയിൽ മുങ്ങി സർക്കാർ

അഴിമതിയിൽ മുങ്ങി സർക്കാർ

ബിഎസ് യെഡിയൂരപ്പ സർക്കാർ സർവത്ര അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും സർക്കാർ അഴിമതി നടത്തുന്നതാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമാകുന്നതെന്ന് കോൺഗ്രസ് എംഎൽഎമാർ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിക്കെതിരേയും

മുഖ്യമന്ത്രിക്കെതിരേയും

സർക്കാരിൽ അഴിമതി വ്യാപകമാണ്, ആളുകൾ മരിച്ച് വീഴുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കേന്ദ്രമന്ത്രിയേയും രാജ്യസഭ എംപിയേയും ഒരു എംഎൽഎയ്ക്കുമാണ് സംസ്ഥാനത്ത് ജീവഹാനി സംഭവിച്ചത്. കൊറോണയിൽ രണ്ടായിരം കോടി രൂപയുടെ എങ്കിലും അഴമതി നടന്നിട്ടുണ്ട്, സംസ്ഥാനത്ത് പലയിടത്തും കലാപമാണ്, മുഖ്യമന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങളുണ്ട്, എംഎൽഎ അജയ് സിംഗ് ആരോപിച്ചു.

 കൈക്കൂലി ആവശ്യപ്പെട്ടു

കൈക്കൂലി ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയുടെ മകന്‍ ബി വൈ വിജേന്ദ്ര കൈക്കൂലി ആവശ്യപ്പെടുന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതും രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്.ബെംഗളൂരു നഗരത്തില്‍ ബെംഗളൂരു വികസന അതോറിറ്റിയുടെ ഫ്‌ലാറ്റ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിജേന്ദ്രയും യെഡിയൂരപ്പയുടെ മരുമകനും കൊച്ചുമകനും കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ സ്റ്റിംഗ് ഓപറേഷനിലൂടെ ഒരു ചാനൽ പുറത്തുവിട്ടിരുന്നു.

രാജിവെയ്ക്കണമെന്ന്

രാജിവെയ്ക്കണമെന്ന്

666 കോടിയുടെ പദ്ധതിയിലാണ് യെദിയൂരപ്പയും കുടുംബവും അഴിമതി നടത്തിയത്. സുപ്രീം കോടതി ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും അടങ്ങുന്ന കമ്മീഷൻ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഇടഞ്ഞ് ബിജെപി നേതാക്കൾ

ഇടഞ്ഞ് ബിജെപി നേതാക്കൾ

മന്ത്രിസ്ഥാനങ്ങൾക്കായി ചില മുതിർന്ന ബിജെപി നേതാക്കൾ മുഖ്യമന്ത്രി യെഡിയൂരപ്പയുമായി ഇടഞ്ഞു നിൽക്കുന്നതിനിടയിലാണ് യെഡിയൂരപ്പയ്ക്കെതിരായ കോൺഗ്രസിന്റെ നീക്കങ്ങൾ എന്നത് ശ്രദ്ധേയമാണ്. മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലേങ്കിൽ സർക്കാരിനെതിരെ രംഗത്തെത്തുമെന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരത്തേ ചില നേതാക്കരൾ നടത്തിയിരുന്നു.

നേതൃമാറ്റം എന്ന ആവശ്യം

നേതൃമാറ്റം എന്ന ആവശ്യം

മാത്രമല്ല പലരും യെഡിയൂരപ്പയുടെ പ്രായത്തെ ഉയർത്തി നേതൃമാറ്റം എന്ന ആവശ്യവും ദേശീയ നേതൃത്വത്തിന് മുൻപിൽ വെച്ചിട്ടുണ്ട്. ഈ പ്രതിസന്ധികളെല്ലാം മറികടന്ന് യെഡിയൂരപ്പയ്ക്ക് ഭൂരിപക്ഷം സഭയിൽ തെളിയിക്കാനാകുമോയെന്നാണ് ഉയരുന്ന ചോദ്യം. വിശ്വാസം തെളിയിച്ചാൽ അത് ദേശീയ നേതൃത്വത്തിനിടയിലും യെഡിയൂരപ്പയുടെ സ്വീകാര്യത വർധിപ്പിക്കും.

കാലുവാരുമോ?

കാലുവാരുമോ?

അതല്ല യെഡിയൂരപ്പയ്ക്കെതിരെ ആരെങ്കിലും പാലം വലിക്കാൻ തയ്യാറാകുമോയെന്നുള്ള ചർച്ചകളും ശക്തമാണ്. ജെഡിഎസിന്റേയും കുമാരസ്വാമിയുടേയും നിലപാടും ഉറ്റുനോക്കപ്പെടുന്നുണ്ട്. പിന്തുണ തേടി തങ്ങളെ കോൺഗ്രസ് സമീപിച്ചിട്ടില്ലെന്നാണ് കുമാരസ്വാമി വ്യക്തമാക്കിയത്. പ്രമേയത്തെ ദൾ പിന്തുണയ്ക്കാനിടയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

വെല്ലുവിളിച്ച് യെഡിയൂരപ്പ

വെല്ലുവിളിച്ച് യെഡിയൂരപ്പ

അതേസമയം അവിശ്വാസ പ്രമേയം നേരിടാൻ സർക്കാർ ഒരുക്കമാണെന്ന് യെഡിയൂരപ്പ വ്യക്തമാക്കി. അവിശ്വാസ പ്രമേയത്തെക്കുറിച്ച് എനിക്ക് എതിർപ്പുകളൊന്നുമില്ല, അവർ അത് ചെയ്യട്ടെ. ഓരോ ആറുമാസത്തിലും അവർ അവിശ്വാസ പ്രമേയം അവതരിപ്പിക്കണം, അതുവഴി അടുത്ത ആറുമാസത്തേക്ക് എനിക്ക് സുരക്ഷിതമായി തുടരാനാകും, എന്നായിരുന്നു യെഡിയൂരപ്പ പ്രതികരിച്ചത്.

'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്

ദേശീയ ബന്ദിനോട് ഐക്യപ്പെട്ട് 100 ലേറെ കര്‍ഷക സംഘടനകള്‍; ഹൈവേ തടഞ്ഞു; റെയില്‍ ഉപരോധിച്ചുദേശീയ ബന്ദിനോട് ഐക്യപ്പെട്ട് 100 ലേറെ കര്‍ഷക സംഘടനകള്‍; ഹൈവേ തടഞ്ഞു; റെയില്‍ ഉപരോധിച്ചു

English summary
No confidance motion by congress; BS yediyurappa says im confident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X