കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വര്‍ഷത്തിന് ശേഷം ലോക്‌സഭയില്‍ ചരിത്രം സൃഷ്ടിക്കപ്പെടുമോ? അന്ന് വാജ്‌പേയി... ഇന്ന് മോദി; പക്ഷേ...

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു അവിശ്വാസ പ്രമേയം പോലും പരിഗണനയ്ക്ക് എടുക്കപ്പെട്ടിട്ടില്ല. ആ സാഹചര്യത്തിലാണ് മൃഗീയ ഭൂരിപക്ഷമുള്ള മോദി സര്‍ക്കാരിനെതിരെ ടിഡിപി എന്ന പ്രാദേശിക പാര്‍ട്ടി കൊണ്ടുവരുന്ന അവിശ്വാന പ്രമേയത്തിന് അവതരണാനുമതി ലഭിക്കുന്നത്.

15 വര്‍ഷത്തിന് ശേഷം ലോക്‌സഭയില്‍ അവതരണാനുമതി ലഭിക്കുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം ആണിത്. ഇതിന് മുമ്പ് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട രണ്ട് അവിശ്വാസ പ്രമേയങ്ങളും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരുകള്‍ക്കെതിരെ ആയിരുന്നു എന്നതും ചരിത്രം.

1999 ല്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി വീണുപോയിരുന്നു. എന്നാല്‍ 2003 ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ വാജ്‌പേയി അതിജീവിക്കുകയും ചെയ്തു.

പലരുണ്ടായിട്ടും

പലരുണ്ടായിട്ടും

ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ടിഡിപിയുടെ നോട്ടീസിന് ആണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയത്. കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു ഇത്. ആദ്യം അപ്‌കേഷ നല്‍കിയത് ടിഡിപി ആയിരുന്നു എന്നതാണ് സ്പീക്കറുടെ ന്യായീകരണം.

ചരിത്ര സംഭവം

ചരിത്ര സംഭവം

ആരാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് എന്നതിനുപരി ചരിത്രപരമായ പ്രാധാന്യവും ഈ അവിശ്വാസ പ്രമേയത്തിനുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് നാലാം വര്‍ഷമാണ് ആദ്യമായി ലോക്‌സഭയില്‍ ഒരു അവിശ്വാസ പ്രമേയം പരിഗണനയ്‌ക്കെടുക്കുന്നത്.

എന്‍ഡിഎ സര്‍ക്കാരുകളുടെ വിധി

എന്‍ഡിഎ സര്‍ക്കാരുകളുടെ വിധി

അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാരുകള്‍ ആണ് അടുത്ത കാലത്തെല്ലാം പ്രതിസന്ധിയില്‍ ആയിട്ടുള്ളത്. ഏറ്റവും ഒടുവില്‍ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് പുറത്ത് പോകേണ്ടി വന്നത് വാജ്‌പേയി സര്‍ക്കാരിന് ആയിരുന്നു. 1999 ല്‍ ആയിരുന്നു ഇത്.

വിജയിച്ച ചരിത്രം

വിജയിച്ച ചരിത്രം

എന്നാല്‍ ഏറ്റവും ഒടുവില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിനെ മറികടന്ന ചരിത്രവും വാജ്‌പേയിക്ക് തന്നെ അവകാശപ്പെട്ടതാണ്. 2003 ല്‍, ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവന്നതിനെതിരെ ആയിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അതിനെ 186 വോട്ടുകള്‍ക്കെതിരെ 312 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു.

ഒറ്റക്കക്ഷി ഭരണത്തിനുള്ള ഭൂരിപക്ഷം

ഒറ്റക്കക്ഷി ഭരണത്തിനുള്ള ഭൂരിപക്ഷം


മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ആണ് ഇന്ത്യയില്‍ ഒരു ഒറ്റക്കക്ഷി ഭരണത്തിനുള്ള സാധ്യത 2014 ല്‍ തെളിഞ്ഞത്. ബിജെപിക്ക് മാത്രം കേവല ഭൂരിപക്ഷത്തിനുള്ള അംഗങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും അവര്‍ മുന്നണിയായിട്ടാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയം ബിജെപിയെ സംബന്ധിച്ച് ഒരു പ്രതിസന്ധിയേ അല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

സഖ്യകക്ഷികള്‍ പിണങ്ങിയാലും

സഖ്യകക്ഷികള്‍ പിണങ്ങിയാലും

ശിവസേനയും ജെഡിയുവും എന്ത് നിലപാട് എടുക്കും എന്നത് ഒരു ചോദ്യമാണ്. മോദി സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകരാണ് ശിവസേന. അടുത്തിടെ ജെഡിയുവും കേന്ദ്ര സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം തിരിഞ്ഞാലും ബിജെപിക്ക് ഒന്നും സംഭവിക്കില്ല.

കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

ലോക്‌സഭയില്‍ ബിജെപിക്ക് 274 അംഗങ്ങള്‍ ആണ് ഉള്ളത്. സ്പീക്കർ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇത്. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 268 വോട്ടുകള്‍ ആണ്. പാളയത്തില്‍ പടയുമായി നില്‍ക്കുന്ന കീര്‍ത്തി ആസാദും ശത്രുഘ്‌നന്‍ സിന്‍ഹയും കാല് വാരിയാല്‍ പോലും ബിജെപിക്ക് ഭയക്കേണ്ടതില്ലെന്ന് സാരം.

കരുത്ത് തെളിയിക്കല്‍

കരുത്ത് തെളിയിക്കല്‍

എന്നാല്‍ പ്രതിപക്ഷത്തെ സംബന്ധിച്ച് ഇത് മറ്റൊരു തരത്തിലാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളു. ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ ഐക്യം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് കരുത്തുപകരുന്ന രീതിയില്‍ എന്തെങ്കിലും ലോക്‌സഭയില്‍ സംഭവിക്കുമോ എന്നാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്.

മോദി സർക്കാരിന്റെ പാലം വലിക്കുമോ ശിവസേന! അവിശ്വാസ പ്രമേയത്തിൽ മിണ്ടാട്ടമില്ല.. പ്രതീക്ഷയിൽ കോൺഗ്രസ്മോദി സർക്കാരിന്റെ പാലം വലിക്കുമോ ശിവസേന! അവിശ്വാസ പ്രമേയത്തിൽ മിണ്ടാട്ടമില്ല.. പ്രതീക്ഷയിൽ കോൺഗ്രസ്

പ്രതിപക്ഷം പോലും കരുതിയില്ല, സര്‍ക്കാര്‍ തീരുമാനം ആശ്ചര്യപ്പെടുത്തി, പൂര്‍ണ വിശ്വാസംപ്രതിപക്ഷം പോലും കരുതിയില്ല, സര്‍ക്കാര്‍ തീരുമാനം ആശ്ചര്യപ്പെടുത്തി, പൂര്‍ണ വിശ്വാസം

English summary
Four years after winning the first single-party majority in three decades, Prime Minister Narendra Modi and his Council of Ministers face their first no-confidence motion on Friday, July 20 and it is the first no confidence motion in 15 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X