ഒന്നര മണിക്കൂർ ബോളിവുഡ് ബ്ലോക്ബ്ലസ്റ്റർ സിനിമ കാണുന്നതുപോലെയാണ് എനിക്ക് തോന്നിയതെന്ന് മോദിയുടെ ലോക്സഭയിലെ മറുപടി പ്രസംഗത്തെ പരിഹസിച്ച് ടിഡിപി എംപി കേസിനേനി ശ്രീനിവാസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ നടനാണ് പ്രധാനമന്ത്രി എന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
I thought for one and a half hours I was watching a Bollywood blockbuster film. I have no doubt PM would have been the best actor in the world: TDP MP Kesineni Srinivas on PM's speech in Lok Sabha pic.twitter.com/naYWFdS1Qx
ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റോഡുകൾ നിർമിച്ച് ഇന്ത്യ റെക്കോർഡിട്ടു. റെയിൽവേ വികസനവും വിപുലമായി നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
Jul 20, 2018, 10:54 pm IST
ബാങ്കിങ് രംഗം പരിഷ്ക്കരിച്ചത് എൻഡിഎ സർക്കാരാണ്. രാജ്യത്തെ ബാങ്കുകളെ കോൺഗ്രസ് നശിപ്പിക്കുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.
Jul 20, 2018, 10:50 pm IST
രാജ്യത്ത് നടക്കുന്ന ഏതു തരത്തിലുള്ള ആക്രമണവും നാണക്കേടാണ്. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് ഒരിക്കൽ കൂടി ആവശ്യപ്പെടുകയാണെന്ന് മോദി വ്യക്തമാക്കി.
Any incident of violence brings shame to the nation. I will once again urge the state governments to punish those who indulge in violence: PM Modi
എന്‍ഡിഎ മുന്നണി ടിഡിപി വിട്ടുപോയപ്പോള്‍ ഞാന്‍ ചന്ദ്രബാബു നായിഡുവിനെ വിളിച്ചിരുന്നു. നിങ്ങള്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ കെണിയില്‍ വീഴുകയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നനെന്നും മോദി ലോക്സഭയിലെ അവിശ്വാസ പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു.
When TDP was leaving NDA, I called up Chandrababu Naidu, warned him that you are falling into YSR Congress's trap: PM Modi in Lok Sabha
എനിക്ക് ആന്ധ്രപ്രദേശിലെ ജനങ്ങളോട് പറയാനുള്ളത്, ഞങ്ങൾ നിങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആന്ധ്രപ്രദേശിന്റെ വികസനത്തിനായി ഞങ്ങളെകൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
I want to tell the people of Andhra Pradesh that we will keep working for them. We will do everything possible for the development of AP: PM Modi
അടൽജി ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പുതുതായി സൃഷ്ടിച്ചു. ഈ സംസ്ഥാനങ്ങളെല്ലാം സാമാധനത്തോടെ പുരോഗതിയിലേക്ക് ഉയരുകയാണ്. കോൺഗ്രസ് ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിച്ചു. പിന്നീട് മോശമായ പെരുമാറ്റത്തിലുടെ ജനങ്ങളെ അപമാനിക്കുകയാണെന്നും മോദി പറഞ്ഞു.
Atal Ji created 3 states- Uttarakhand, Chhattisgarh and Jharkhand. It was done peacefully. These states are now prospering. Congress divided Andhra Pradesh and their conduct then was shameful: PM Modi in Lok Sabha
ജനാധിപത്യത്തെ അട്ടിമറിക്കുകയെന്നതാണ് കോൺഗ്രസിന്റെ രണ്ടാമത്തെ സ്വഭാവം. ചൗധരി ചരൺ സിങിന് അവർ തെറ്റായ വാഗ്ദാനങ്ങൾ നൽകി. ഒടുവിൽ പിന്തുണ പിൻവലിച്ചു. ദേവഗൗഡയോടും എകെ ഗുജറാളോടും കോൺഗ്രസ് എന്താണ് ചെയ്തതെന്നും മോദി ലോക്സഭയിൽ ചേദിച്ചു.
What did the Congress do to Charan Singh ji, what did they do to Chandra Shekhar ji, what did they do to Deve Gowda ji, what did they do to IK Gujral ji: PM Modi in Lok Sabha #NoConfidenceMotionpic.twitter.com/03Xy2q6q2z
ഒരു നേതാവ് ഇവിടെ ദോക്ലാമിനെ കുറിച്ച് സംസാരിച്ചു. നമ്മുടെ സൈന്യത്തേക്കാൾ ചൈനീസ് അംബാസഡറെയാണ് അദ്ദേഹത്തിന് വിശ്വാസമെന്നും മോദി പരിഹസിച്ചു.
One of the leaders spoke about #Doklam. The same leader, who believed the Chinese Ambassador over our forces. Where have we reached? Everything does not merit a childish conduct: PM Modi
റഫാൽ ഇടപാടിനെപ്പറ്റി അശ്രദ്ധമായ ഒരു ആരോപണം സഭയിലുണ്ടായി. റഫേൽ ഇടപാടിൽ ബാലിശമായ ആരോപണങ്ങളുന്നയിച്ച് രണ്ടു രാജ്യങ്ങളെയാണ് ഈ നേതാവ് അവഹേളിച്ചതെന്നും മോദി.
Just because of one careless allegation in the House on Rafale, both the nations had to release statements. We should not indulge in such childish behaviour: PM Modi in Lok Sabha pic.twitter.com/gnZhZ3kI25
ദേശീയ സുരക്ഷയിൽ രാഷ്ട്രീയം കൊണ്ടു വരരുതെന്നാണ് എനിക്ക് കോൺഗ്രസിനോട് അഭ്യർത്ഥിക്കാനുള്ളത്. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അപമാനിക്കാം. എന്നാൽ ഇന്ത്യയിലെ ജവന്മാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് മോദി
Jul 20, 2018, 10:06 pm IST
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. പതിനഞ്ച് കോടി ഹെൽത്ത് കാർഡ് സർക്കാർ വിതരണം ചെയ്തു. പക്ഷേ അവർ ഞങ്ങളെ വിശ്വസിക്കുന്നില്ല. ഞങ്ങൾ കർഷകർക്കുള്ള യുറിയ വിതരണം വർധിപ്പിക്കുമെന്നും മോദി പറഞ്ഞു.
Jul 20, 2018, 10:03 pm IST
കള്ളപ്പണം പിടിച്ചെടുക്കുന്നതിനുള്ള പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇത് കൊണ്ട് എനിക്ക് നിരവധി ശത്രുക്കൾ ഉണ്ടായിട്ടുണ്ട്. അതിൽ കുഴപ്പമില്ലെന്ന് മോദി
Jul 20, 2018, 10:00 pm IST
മുദ്ര യോജന പദ്ധതി നിരവധി യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചെന്ന് പ്രധാനമന്ത്രി
Jul 20, 2018, 9:59 pm IST
കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷനിലും ആന്താരാഷ്ട്ര ഏജൻസികളിലും വിശ്വാസമില്ലെന്ന് മോദി
Jul 20, 2018, 9:55 pm IST
റാഫേൽ വിവാദ പരാമർശസത്തിലൂടെ പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി. സത്യത്തെ ഇങ്ങനെ വളച്ചൊടിക്കാമെന്ന് തനിക്കറിയില്ലായിരുന്നെന്നും മോദി
Jul 20, 2018, 9:53 pm IST
പ്രധാനമന്ത്രിയാകാനുള്ള പിന്തുണ തേടുകയെന്നതാണ് ഈ അവിശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നത്. സർക്കാരിന് ഇതൊരു അവിശ്വാസമല്ലെന്നും, കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നിർബന്ധിച്ചുണ്ടാക്കിയ ചർച്ചയാണിതെന്നും മോദി.
Jul 20, 2018, 9:42 pm IST
രാഹുൽ ഗാന്ധിക്ക് തന്റെ കസേരയിലിരിക്കാൻ തിടുക്കമെന്ന് മോദി
Jul 20, 2018, 9:41 pm IST
പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളി. ടിഡിപി എംപിമാരാണ് നടുത്തളത്തിലിറങ്ങിയത്.
Jul 20, 2018, 9:33 pm IST
മുപ്പത് വർഷത്തിനുള്ളിൽ ഇത് ആദ്യമായാണ് പാർലമെന്റിൽ മുഴുവൻ അംഗങ്ങളും ഹാജരായിരിക്കുന്നതെന്ന് നരേന്ദ്രമോദി
Jul 20, 2018, 9:29 pm IST
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Jul 20, 2018, 9:22 pm IST
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തുടങ്ങി
നരേന്ദ്ര മോദി കശ്മീരില്‍ സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഫാറൂഖ് അബ്ദുള്ള. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് നിന്നാല്‍ ആര്‍ക്കും ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും ഫാറൂഖ് അബ്ദുള്ള
Jul 20, 2018, 8:59 pm IST
ആള്‍ക്കൂട്ട കൊലപാതകങ്ങളെ വിമര്‍ശിച്ച് അസാദ്ദുദ്ദീന്‍ ഒവൈസി. സിഖ് വിരുദ്ധ കലാപകാലത്ത് മാത്രമല്ല ഗുജറാത്ത് കലാപകാലത്തും ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒവൈസി
Has the Modi govt made India’s Parliament subservient to other countries? Is India’s Parliament no longer sovereign? So the Rafale deal will not be audited by the CAG? #Rafalehttps://t.co/P9el2z3qIe
രാവിലെ 11നു തന്നെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കും. ആന്ധ്രയിൽ നിന്നുള്ള ടിഡിപി എം പി കേസിനേനി ശ്രീനിവാസ് നൽകിയ പ്രമേയമാണ് ചർച്ചയ്ക്ക് എടുക്കുക.
8:06 AM, 20 Jul
പാർലമെന്റി ജനാധിപത്യത്തിന്റെ നിർണായകമായ ദിവസമാണ് ഇന്ന്. സമഗ്രമായൊരു ചർച്ചയ്ക്ക് വഴിയൊരുങ്ങട്ടെ. ഇന്ത്യ നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്-പ്രധാനമന്ത്രി
Today is an important day in our Parliamentary democracy. I'm sure my fellow MP colleagues will rise to the occasion & ensure constructive, comprehensive&disruption free debate. We owe this to the people & the makers of our Constitution. India will be watching us closely: PM Modi pic.twitter.com/mwJaR5C3hZ
അവിശ്വാസ പ്രമേയത്തെ അനുകൂലിക്കില്ലെന്ന് എഐഎഡിഎംകെ; തമിഴ്നാടുമായി ബന്ധപ്പെട്ട വിഷയങ്ങൾ വന്നപ്പോൾ ആരും പിന്തുണച്ചില്ലിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി പറഞ്ഞു. 37 എംപിമാരാണ് എഐഡിഎംകെയ്ക്ക് ലോക്സഭയിലുള്ളത്.
8:37 AM, 20 Jul
ശിവസേനയുടെ തീരുമാനം നിർണായകം. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നെങ്കിലും പാർട്ടി എംപി മാർക്ക് നൽകിയ വിപ്പ് ശിവസേന പിൻവലിച്ചു.
9:04 AM, 20 Jul
2019 ൽ ഒരു മാറ്റത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ
No Confidence :
In the government In the Rupee at an all time low of 69.05 In investigating agencies
അവിശ്വാസ പ്രമേയം കണക്കുകളുടെ കളിയില്ല, ഭരണം പരാജയമാണെന്ന് തുറന്ന് കാട്ടാനുള്ള അവസരമാണെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ.
9:19 AM, 20 Jul
അവിശ്വാസ പ്രമേയ ചർച്ച ആരംഭിക്കുന്നതിന് മുൻപ് മാത്രം നയം വ്യക്തമാക്കുമെന്ന് ശിവസേന നേതാവ് സജ്ഞയ് റൗട്ട്.
Discussions will start at 11 am today. Nation is concerned about the stand of Shiv Sena. Our party will make the right decision. Between 10:30 -11:00 am, party chief will himself tell the party about his decision: Sanjay Raut, Shiv Sena. #NoConfidenceMotionpic.twitter.com/ykh4D2PN19
ബിജു ജനതാദൾ (ബിജെഡി )19 എംപിമാർക്കും വിപ്പ് നൽകി. നിഷ്പക്ഷ നിലപാട് സ്വീകരിച്ചേക്കുമെന്ന് സൂചന.
9:26 AM, 20 Jul
ബിജെപി എംപിമാരായ മീനാക്ഷി ലേഹി, ഹർസിമ്രത് കൗർ, രാകേഷ് സിൻഹ, രാജ്നാഥ് സിംഗ്, അർജുൻ റാം മേഗ്വാൾ എന്നിവർ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കും.
9:31 AM, 20 Jul
അവിശ്വാസ പ്രമേയ ചർച്ചയിൽ ടിഡിപിക്ക് 13 മിനിറ്റ് സമയമാണ് സ്പീക്കർ അനുവദിച്ചിരിക്കുന്നത്. കോൺഗ്രസിന് 38 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും മല്ലുകാർജ്ജുന ഖാർഗെയുമാണ് സംസാരിക്കുക. മുഖ്യകക്ഷിയായ ബിജെപിക്ക് 3 മണിക്കൂർ 33 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.7മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ച.
9:38 AM, 20 Jul
തെലങ്കാന രാഷ്ട്ര സമിതി എംപിമാർ അവിശ്വാസപ്രമേയ ചർച്ച ബഹിഷ്കരിക്കാൻ സാധ്യത.
9:44 AM, 20 Jul
ആന്ധ്രാപ്രദേശിലെ 5 കോടി ജനങ്ങളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കണം. ജനങ്ങളാണ് നമുക്ക് മുഖ്യം. ആന്ധ്രാപ്രദേശിനോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുറന്നുകാട്ടാൻ അവസരം ഉപയോഗിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു.
9:56 AM, 20 Jul
പ്രധാനമന്ത്രി ബിജെപി നേതാക്കളുടെ യോഗം വിളിച്ചു. അമിത് ഷായും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.
10:11 AM, 20 Jul
അവിശ്വാസ പ്രമേയത്തിനും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് ഏഴ് മണിക്ക് മറുപടി പറയും.
10:26 AM, 20 Jul
11.30 ഓടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കും
10:32 AM, 20 Jul
രാജ്യം ദുരിതം അനുഭവിക്കുമ്പോഴും മോദിയും കൂട്ടരും ആഹ്ളാദത്തിലാണ്. നാല് വർഷമായി വളർച്ച പിന്നോട്ടാണെന്ന് സീതാറാം യെച്ചൂരി.
Not just the Rupee, every single economic parameter has gone down in past 4 years. While the country suffers grievously, Modi and his men make merry, trying to make it solely about religion and community. https://t.co/2mQJw4qrPq
ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ടിഡിപി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പശുവിന്റെ പേരിലുള്ള അതിക്രമങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ,വിദേശ നയം , വിഷയങ്ങൾ പ്രതിപക്ഷവും ആയുധമാക്കി.
10:44 AM, 20 Jul
കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ പാർലമെന്റിലേക്ക്.
Is this time sufficient for us to highlight issues of 130 crore Indians & faults of this govt? Each party should get 30 minutes, but 38 minutes have been allotted to the largest opposition party. #NoConfidenceMotion can't be treated like question hour: Mallikarjun Kharge,Congress pic.twitter.com/xbGG29j99j
ശിവസേന പാർലമെന്ററി പാർട്ടി യോഗം വിളിച്ചു. അമിത് ദേശായ്, അർവിന്ദ് സാവന്ത്, ആനന്ത് ഗിതെ തുടങ്ങിയവർ പങ്കെടുക്കുന്നു.
Shiv Sena Parliamentary party meeting underway ahead of #NoConfidenceMotion. Amit Desai, Arvind Sawant, Anant Geete and other MPs present in the meeting. pic.twitter.com/s1afH6vJjl
ചർച്ചയ്ക്ക് സമയം അനുവദിച്ചതിൽ അപാകതയെന്ന് മല്ലികാർജ്ജുന ഖാർഗെ ലോക്സഭയിൽ. മൂന്ന് ദിവസം വരെ അവിശ്വാസ പ്രമേയം ചർച്ച ചെയ്ത ചരിത്രമുണ്ടെന്ന് കോൺഗ്രസ്.
11:14 AM, 20 Jul
യുപിഎ- എൻഡിഎ സർക്കാരുകളെക്കൊണ്ട് ഒഡീഷയ്ക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് ബിജു ജനതാദൾ. ചർച്ച അനാവശ്യമെന്നും ബിജെഡി
READ MORE
ദില്ലി: നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച ലോക് സഭ പരിഗണിക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് നൽകാത്തതിൽ പ്രതിഷേധിച്ച് അടുത്തിടെ എന്‍ഡിഎ സഖ്യം വിട്ട തെലുഗുദേശം പാര്‍ട്ടിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പശുവിന്റെ പേരിലുള്ള അതിക്രമങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ,വിദേശ നയം , സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷവും ആയുധമാക്കും.
അവിശ്വാസ പ്രമേയത്തിന് മേലുള്ള ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂർണമായും നീക്കി വെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പരാജയപ്പെടാനാണ് സാധ്യത .534 അംഗ സഭയിൽ നിലവില്‍ എന്‍ഡിഎയ്ക്ക് 314 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. യുപിഎ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് 231 അംഗങ്ങളും ഉണ്ട്. ഈ സംഖ്യ 268 ല്‍ എത്തിക്കുക എന്നുള്ളത് ഒരു പരിധിവരെ അസാധ്യമാണ്.
അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപിക്ക് അംഗങ്ങൾക്ക് സംസാരിക്കാൻ 3 മണിക്കൂർ 33 മിനിറ്റ് സമയം ലഭിക്കും. കോൺഗ്രസിന് 38 മിനിറ്റ് മാത്രമാണ് ലഭിക്കുക. അംഗബലം അനുസരിച്ചാണ് സമയം അനുവദിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കാനാള്ള അവസരമായാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ കാണുന്നത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ലോക്സഭ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്.