കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസപ്രമേയത്തെ പിന്തുണച്ചത് 126 പേർ മാത്രം; കേന്ദ്രസർക്കാരിനെതിരായ അവിശ്വാസപ്രമേയം തള്ളി!

  • By Desk
Google Oneindia Malayalam News

Newest First Oldest First
11:13 PM, 20 Jul

എൻഡിഎ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളി
11:09 PM, 20 Jul

അസുഖ ബാധിതരായ ബിജെപി എംപി കെസി പാട്ടേൽ ഭോല സിങ് എന്നിവർ ലോക്സഭയിലെത്തി വോട്ട് രേഖപ്പെടുത്തി
11:07 PM, 20 Jul

വോട്ടെടുപ്പിന് മുന്നെ എംപി പപ്പു യാദവ് ലോക്സഭയിൽ നിന്ന് ഇറങ്ങി പോയി
11:05 PM, 20 Jul

ഒന്നര മണിക്കൂർ ബോളിവുഡ് ബ്ലോക്ബ്ലസ്റ്റർ സിനിമ കാണുന്നതുപോലെയാണ് എനിക്ക് തോന്നിയതെന്ന് മോദിയുടെ ലോക്സഭയിലെ മറുപടി പ്രസംഗത്തെ പരിഹസിച്ച് ടിഡിപി എംപി കേസിനേനി ശ്രീനിവാസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ നടനാണ് പ്രധാനമന്ത്രി എന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
11:01 PM, 20 Jul

ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റോഡ‍ുകൾ നിർമിച്ച് ഇന്ത്യ റെക്കോർഡിട്ടു. റെയിൽവേ വികസനവും വിപുലമായി നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
10:54 PM, 20 Jul

ബാങ്കിങ് രംഗം പരിഷ്ക്കരിച്ചത് എൻഡിഎ സർക്കാരാണ്. രാജ്യത്തെ ബാങ്കുകളെ കോൺഗ്രസ് നശിപ്പിക്കുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.
10:50 PM, 20 Jul

രാജ്യത്ത് നടക്കുന്ന ഏതു തരത്തിലുള്ള ആക്രമണവും നാണക്കേടാണ്. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് ഒരിക്കൽ കൂടി ആവശ്യപ്പെടുകയാണെന്ന് മോദി വ്യക്തമാക്കി.
10:39 PM, 20 Jul

എന്‍ഡിഎ മുന്നണി ടിഡിപി വിട്ടുപോയപ്പോള്‍ ഞാന്‍ ചന്ദ്രബാബു നായിഡുവിനെ വിളിച്ചിരുന്നു. നിങ്ങള്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ കെണിയില്‍ വീഴുകയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നനെന്നും മോദി ലോക്സഭയിലെ അവിശ്വാസ പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു.
10:37 PM, 20 Jul

എനിക്ക് ആന്ധ്രപ്രദേശിലെ ജനങ്ങളോട് പറയാനുള്ളത്, ഞങ്ങൾ നിങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആന്ധ്രപ്രദേശിന്റെ വികസനത്തിനായി ഞങ്ങളെകൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
10:34 PM, 20 Jul

അടൽജി ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പുതുതായി സൃഷ്ടിച്ചു. ഈ സംസ്ഥാനങ്ങളെല്ലാം സാമാധനത്തോടെ പുരോഗതിയിലേക്ക് ഉയരുകയാണ്. കോൺഗ്രസ് ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിച്ചു. പിന്നീട് മോശമായ പെരുമാറ്റത്തിലുടെ ജനങ്ങളെ അപമാനിക്കുകയാണെന്നും മോദി പറഞ്ഞു.
10:30 PM, 20 Jul

ജനാധിപത്യത്തെ അട്ടിമറിക്കുകയെന്നതാണ് കോൺഗ്രസിന്റെ രണ്ടാമത്തെ സ്വഭാവം. ചൗധരി ചരൺ സിങിന് അവർ തെറ്റായ വാഗ്ദാനങ്ങൾ നൽകി. ഒടുവിൽ പിന്തുണ പിൻവലിച്ചു. ദേവഗൗഡയോടും എകെ ഗുജറാളോടും കോൺഗ്രസ് എന്താണ് ചെയ്തതെന്നും മോദി ലോക്സഭയിൽ ചേദിച്ചു.
10:23 PM, 20 Jul

പിന്നോക്ക ജാതിക്കാരനായ തനിക്ക് രാഹുലിന്റെ കണ്ണിലേക്ക് നോക്കാനായിട്ടില്ലെന്ന് മോദി പറഞ്ഞു.
10:22 PM, 20 Jul

രാഹുലിന്റെ കണ്ണിറുക്കല്‍ രാജ്യം മുഴുവന്‍ കാണുകയാണ്. കോണ്‍ഗ്രസിന്റെ പാവങ്ങളോടുള്ള നിലപാടാണ് ഇത് കാണിക്കുന്നതെന്ന് മോദി പറഞ്ഞു.
10:15 PM, 20 Jul

ഒരു നേതാവ് ഇവിടെ ദോക്ലാമിനെ കുറിച്ച് സംസാരിച്ചു. നമ്മുടെ സൈന്യത്തേക്കാൾ ചൈനീസ് അംബാസഡറെയാണ് അദ്ദേഹത്തിന് വിശ്വാസമെന്നും മോദി പരിഹസിച്ചു.
10:13 PM, 20 Jul

റഫാൽ ഇടപാടിനെപ്പറ്റി അശ്രദ്ധമായ ഒരു ആരോപണം സഭയിലുണ്ടായി. റഫേൽ ഇടപാടിൽ ബാലിശമായ ആരോപണങ്ങളുന്നയിച്ച് രണ്ടു രാജ്യങ്ങളെയാണ് ഈ നേതാവ് അവഹേളിച്ചതെന്നും മോദി.
10:09 PM, 20 Jul

ദേശീയ സുരക്ഷയിൽ രാഷ്ട്രീയം കൊണ്ടു വരരുതെന്നാണ് എനിക്ക് കോൺഗ്രസിനോട് അഭ്യർത്ഥിക്കാനുള്ളത്. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അപമാനിക്കാം. എന്നാൽ ഇന്ത്യയിലെ ജവന്മാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് മോദി
10:06 PM, 20 Jul

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. പതിനഞ്ച് കോടി ഹെൽത്ത് കാർഡ് സർക്കാർ വിതരണം ചെയ്തു. പക്ഷേ അവർ ഞങ്ങളെ വിശ്വസിക്കുന്നില്ല. ഞങ്ങൾ കർഷകർക്കുള്ള യുറിയ വിതരണം വർധിപ്പിക്കുമെന്നും മോദി പറഞ്ഞു.
10:03 PM, 20 Jul

കള്ളപ്പണം പിടിച്ചെടുക്കുന്നതിനുള്ള പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇത് കൊണ്ട് എനിക്ക് നിരവധി ശത്രുക്കൾ ഉണ്ടായിട്ടുണ്ട്. അതിൽ കുഴപ്പമില്ലെന്ന് മോദി
10:00 PM, 20 Jul

മുദ്ര യോജന പദ്ധതി നിരവധി യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചെന്ന് പ്രധാനമന്ത്രി
9:59 PM, 20 Jul

കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷനിലും ആന്താരാഷ്ട്ര ഏജൻസികളിലും വിശ്വാസമില്ലെന്ന് മോദി
9:55 PM, 20 Jul

റാഫേൽ വിവാദ പരാമർശസത്തിലൂടെ പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി. സത്യത്തെ ഇങ്ങനെ വളച്ചൊടിക്കാമെന്ന് തനിക്കറിയില്ലായിരുന്നെന്നും മോദി
9:53 PM, 20 Jul

പ്രധാനമന്ത്രിയാകാനുള്ള പിന്തുണ തേടുകയെന്നതാണ് ഈ അവിശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നത്. സർക്കാരിന് ഇതൊരു അവിശ്വാസമല്ലെന്നും, കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നിർബന്ധിച്ചുണ്ടാക്കിയ ചർച്ചയാണിതെന്നും മോദി.
9:42 PM, 20 Jul

രാഹുൽ ഗാന്ധിക്ക് തന്റെ കസേരയിലിരിക്കാൻ തിടുക്കമെന്ന് മോദി
9:41 PM, 20 Jul

പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളി. ടിഡിപി എംപിമാരാണ് നടുത്തളത്തിലിറങ്ങിയത്‌.
9:33 PM, 20 Jul

മുപ്പത് വർഷത്തിനുള്ളിൽ ഇത് ആദ്യമായാണ് പാർലമെന്റിൽ മുഴുവൻ അംഗങ്ങളും ഹാജരായിരിക്കുന്നതെന്ന് നരേന്ദ്രമോദി
9:29 PM, 20 Jul

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
9:22 PM, 20 Jul

ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തുടങ്ങി
9:05 PM, 20 Jul

നരേന്ദ്ര മോദി കശ്മീരില്‍ സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഫാറൂഖ് അബ്ദുള്ള. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് നിന്നാല്‍ ആര്‍ക്കും ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും ഫാറൂഖ് അബ്ദുള്ള
8:59 PM, 20 Jul

ആള്‍ക്കൂട്ട കൊലപാതകങ്ങളെ വിമര്‍ശിച്ച് അസാദ്ദുദ്ദീന്‍ ഒവൈസി. സിഖ് വിരുദ്ധ കലാപകാലത്ത് മാത്രമല്ല ഗുജറാത്ത് കലാപകാലത്തും ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒവൈസി
8:50 PM, 20 Jul

റാഫേല്‍ ഇടപാടിനെതിരെ സീതാറാം യെച്ചൂരി. സിഎജി എന്തുകൊണ്ട് ഇടപാടുകള്‍ ഓഡിറ്റ് ചെയ്തില്ലെന്നും യെച്ചൂരി
READ MORE

ദില്ലി: നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച ലോക് സഭ പരിഗണിക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് നൽകാത്തതിൽ പ്രതിഷേധിച്ച് അടുത്തിടെ എന്‍ഡിഎ സഖ്യം വിട്ട തെലുഗുദേശം പാര്‍ട്ടിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പശുവിന്റെ പേരിലുള്ള അതിക്രമങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ,വിദേശ നയം , സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷവും ആയുധമാക്കും.

അവിശ്വാസ പ്രമേയത്തിന് മേലുള്ള ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂർണമായും നീക്കി വെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പരാജയപ്പെടാനാണ് സാധ്യത .534 അംഗ സഭയിൽ നിലവില്‍ എന്‍ഡിഎയ്ക്ക് 314 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. യുപിഎ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് 231 അംഗങ്ങളും ഉണ്ട്. ഈ സംഖ്യ 268 ല്‍ എത്തിക്കുക എന്നുള്ളത് ഒരു പരിധിവരെ അസാധ്യമാണ്.

Narendra Modi

അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപിക്ക് അംഗങ്ങൾക്ക് സംസാരിക്കാൻ 3 മണിക്കൂർ 33 മിനിറ്റ് സമയം ലഭിക്കും. കോൺഗ്രസിന് 38 മിനിറ്റ് മാത്രമാണ് ലഭിക്കുക. അംഗബലം അനുസരിച്ചാണ് സമയം അനുവദിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കാനാള്ള അവസരമായാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ കാണുന്നത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ലോക്സഭ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്.

English summary
no-confidence-motion-in-loksabha-today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X