കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേറിട്ട നീക്കവുമായി പ്രതിപക്ഷം; രാജ്യസഭയില്‍ അവിശ്വാസം, 12 പാര്‍ട്ടികള്‍ ഒരുമിച്ച് നീങ്ങുന്നു

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് വിവാദ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ രാജ്യസഭയില്‍ വേറിട്ട നീക്കം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷ് സിങിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 12 പാര്‍ട്ടികളിലെ 47 അംഗങ്ങളാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ആദ്യമായിട്ടാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം വരുന്നത്. കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധം നിലനില്‍ക്കവെയാണ് ലോക്‌സഭയും രാജ്യസഭയും കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്.

h

സഭാ സമ്മേളനത്തില്‍ കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പുണ്ടാകും വരെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ശ് അധ്യക്ഷത വഹിക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കാര്‍ഷിക ബില്ല് പാസാക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ താല്‍പര്യം കാണിച്ചു. ആലോചിക്കാതെയാണ് അദ്ദേഹം ഇടപെട്ടത്. വോട്ടിങ് നടപടിക്രമങ്ങള്‍ പാലിച്ചില്ല. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു- രാജ്യസഭാ സെക്രട്ടറി ജനറലിന് എംപിമാര്‍ നല്‍കിയ കത്തില്‍ വിശദീകരിക്കുന്നു. പ്രതിപക്ഷ അംഗങ്ങളെ ഭയപ്പെടുത്തുന്ന നീക്കങ്ങളാണ് സഭയിലുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയത് ഇതിന്റെ ഭാഗമായിട്ടാണ്. പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു

ലോക്‌സഭയില്‍ കാര്‍ഷിക ബില്ല് കഴിഞ്ഞദിവസം പാസാക്കിയിരുന്നു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ബില്ലുകല്‍ ലോക്‌സഭ വേഗം കടന്നു. ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രക്ഷുബ്ദ രംഗങ്ങള്‍ക്ക് സഭ സാക്ഷിയായി. പ്രതിപക്ഷം നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. മാത്രമല്ല, ബില്ല് വലിച്ചു കീറുകയും ചെയ്തു. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ അംഗങ്ങളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്. ശബ്ദ വോട്ടോടെയാണ് സഭ ബില്ലുകള്‍ പാസാക്കിയത്. ബില്ലുകളില്‍ പ്രത്യേക വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ഇതോടെയാണ് നടത്തുളത്തിലിറങ്ങി പ്രതിഷേധം തുടങ്ങിയത്.

അയോധ്യയിലെ പള്ളി കഅ്ബ മോഡല്‍; ബാബറി മസ്ജിദിന്റെ വലിപ്പം; മിനാരമില്ല, പേരും രൂപവും മാറുംഅയോധ്യയിലെ പള്ളി കഅ്ബ മോഡല്‍; ബാബറി മസ്ജിദിന്റെ വലിപ്പം; മിനാരമില്ല, പേരും രൂപവും മാറും

റൂള്‍ ബുക്ക് വലിച്ചു കീറാന്‍ ശ്രമം നടന്നു. ഡെപ്യൂട്ടി ചെയര്‍മാന്റെ മൈക്രോഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമമുണ്ടായി. സഭയിലെ എല്ലാ നടപടികളും രാജ്യസഭാ ടിവി കാണിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിജെപിയുടെ സഹായത്തോടെ എല്ലാ നിയമങ്ങളും സഭയില്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ദെരക് ഒബ്രിയന്‍ കുറ്റപ്പെടുത്തി. മിക്ക ബിജെപി അംഗങ്ങളും ഹാജരായിരുന്നില്ല. രാജ്യം സഭയിലെ കാര്യങ്ങള്‍ കാണാതിരിക്കാന്‍ രാജ്യസഭാ ടിവി പ്രവര്‍ത്തിപ്പിച്ചില്ല. എല്ലാത്തിനും തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും ദെരക് ഒബ്രിയന്‍ പറഞ്ഞു.

English summary
No-Confidence Motion Moved Against Rajya Sabha Deputy Chairman by 42 Opposition Members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X