അവിശ്വാസ പ്രമേയം ലോക്സഭയില്‍: 'സർക്കാർ അഹങ്കാരം അവസാനിപ്പിക്കണം', മോദിയോട് മൂന്ന് ചോദ്യങ്ങള്‍
ഡല്‍ഹി: മണിപ്പൂർ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായി ഇന്ത്യയുടെ അവിശ്വാസ പ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കുന്നു. രാഹുല്‍ ഗാന്ധി ആദ്യം സംസാരിച്ചേക്കുമെന്ന തീരുമാനമുണ്ടായെങ്കില്‍ നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി രംഗത്ത് വന്നത് തുടക്കത്തില്‍ ഭരണ-പ്രതിപക്ഷ തർക്കത്തിന് ഇടയാക്കി. 'രാഹുൽ ഗാന്ധി സംസാരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അവസാന 5 മിനിറ്റിനുള്ളിൽ എന്താണ് സംഭവിച്ചത്'- എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ചോദ്യം.
ഇതുപോലെ രണ്ട് വിഭാഗങ്ങല്‍ ഏറ്റുമുട്ടുന്നത് ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഗൗരവ് ഗൊഗോയ് പറഞ്ഞു. ബിരേന്‍ സിങ് സർക്കാറിന് ലഹരിമാഫിയകളുമായി ബന്ധമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി മണിപ്പൂരില്‍ ബിജെപി തീവ്രവിഭാഗങ്ങളുടെ പിന്തുണ തേടിയെന്നത് അടക്കമുള്ള ആരോപണങ്ങളും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിലൂടെ ഉന്നയിച്ചു.

മണിപ്പൂർ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെ. മണിപ്പൂരിന് നീതി വേണം. പാർലമെന്റ് മണിപ്പൂരിന്റെ വേദനയ്ക്കൊപ്പം നില്‍ക്കണം. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായതാണെന്നും മണിപ്പുരിന്റെ നീതിക്ക് വേണ്ടിയാണ് പ്രമേയം. പ്രധാനമന്ത്രി മൗനം വെടിയുന്നതിനായി ഞങ്ങൾക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നുവെന്നും ഗൊഗോയി പറഞ്ഞു.
തന്റെ ഇരട്ട എഞ്ചിൻ സർക്കാരും മണിപ്പുരിലെ തന്റെ സർക്കാരും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രിക്ക് അംഗീകരിക്കേണ്ടിവരും. സംസ്ഥാനത്ത് 150 പേർ മരിച്ച, 5000-ത്തോളം വീടുകൾ കത്തി നശിച്ചു. ആറായിരത്തോളം ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ട സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന നടപടികളാണ് സ്വീകരിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കുന്നതാണ് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്. എന്തുകൊണ്ടാണ് മോദി ഇപ്പോഴും മണിപ്പൂർ സന്ദർശിക്കാത്തത്? രാഹുൽ ഗാന്ധി പോയി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോയി, മറ്റ് നിരവധിയാളുകള്‍ ഇതിനോടകം മണിപ്പൂർ സന്ദർശിച്ചു. എന്തുകൊണ്ടാണ് മോദി മാത്രം മണിപ്പൂരിലേക്ക് പോവാതിരിക്കുന്നത്' ഗൗരവ് ഗൊഗോയ് ചോദിച്ചു.
'ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം ഏകദേശം 80 ദിവസമെടുത്തത് എന്തുകൊണ്ടാണ്, അതും 20 സെക്കൻഡ് മാത്രം? എന്നിട്ടും ഇന്നേ വരെ ഒരു അനുശോചന വാക്ക് പോലും പറഞ്ഞിട്ടില്ല, സമാധാനത്തിനും സൗഹാർദത്തിനും വേണ്ടി ഒരു ആഹ്വാനവും നടത്തിയിട്ടില്ല... "ഞങ്ങൾ സംസാരിക്കും" എന്ന് അദ്ദേഹത്തിന്റെ മന്ത്രിമാർ പറയുന്നു. നിങ്ങൾക്ക് സംസാരിക്കാം, ആരും നിങ്ങളെ തടയുന്നില്ല. പക്ഷേ, പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ വാക്കുകളുടെ പ്രഭാവം ഒരു മന്ത്രിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല' അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം പറയുന്നു.
എന്തുകൊണ്ടാണ് മോദി മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കാത്തതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മൂന്നാമത്തെ ചോദ്യം. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഗുജറാത്ത്, ഉത്തരാഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിൽ അദ്ദേഹം ഒന്നിലധികം തവണ മുഖ്യമന്ത്രിമാരെ മാറ്റി. എന്തുകൊണ്ട് ഇപ്പോൾ ത്രിപുരയിലെ മുഖ്യമന്ത്രിയെ മാറ്റുന്നില്ലെന്നും പ്രതിപക്ഷം ചോദിക്കുന്നു.
അവിശ്വാസപ്രമേയത്തിൽ ഇന്നും നാളെയുമായി 12 മണിക്കൂറോളമാണ് ചർച്ച നടക്കുക. ആറ് മണിക്കൂർ 41 മിനിറ്റ് ബിജെപിക്കും 16 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്കും ലഭിക്കും. കൃത്യമായ ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസ പ്രമേയം പാസാവില്ലെങ്കിലും ചർച്ചയ്ക്ക് ദിവസം പ്രധാനമന്ത്രി പാർലമെന്റില്‍ മറുപടി പറയേണ്ടി വരും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications