കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തുറിച്ചു നോക്കി 2003; വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചങ്കില്‍ത്തന്നെ 'കുത്താന്‍' കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ദില്ലി: 2014 ല്‍ അധികാരത്തില്‍ എത്തി 4 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യമായി ഇന്ന് അവിശ്വാസപ്രമേയത്തെ നേരിടാന്‍ ഒരുങ്ങുകയാണ്. തങ്ങളുടെ ഉറച്ച അംഗബലത്തില്‍ അവിശ്വാസപ്രമേയത്തെ അനായാസം മറികടക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി കേന്ദ്രങ്ങള്‍.

ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതിലൂടെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കം. വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി സര്‍ക്കാറിനെ തളര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സിന്റേത്.

ഒന്നര പതിറ്റാണ്ടിന് ശേഷം

ഒന്നര പതിറ്റാണ്ടിന് ശേഷം

ഒന്നര പതിറ്റാണ്ടിന് ശേഷം ലോക്‌സഭയ ഇന്ന് വീണ്ടും ഒരു അവിശ്വാസപ്രമേയത്തിന് സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലുടനീളം സഭ മുടങ്ങുന്നതിനും ബഹളത്തിനും ഇടയക്കായി അവിശ്വാസപ്രമേയ നോട്ടീസിന് ബിജെപി അവതരണാനുമതി കൊടുത്തത് തന്നെ കൃത്യമായ കണക്ക് കൂട്ടലില്‍ തന്നെയായിരുന്നു.

എല്ലാം ഭദ്രം

എല്ലാം ഭദ്രം

ഭരണപക്ഷത്ത് കാര്യങ്ങള്‍ എല്ലാം ഭദ്രമാണ്. 271 അംഗങ്ങള്‍ ഉള്ള ബിജെപിക്ക് തന്നെ അവിശ്വാസ പ്രമേയത്തെ നിഷ്പ്രയാസം മറികടക്കാന്‍ കഴിയും. അവരുടെ രണ്ട് നോമിനേറ്റഡ് അംഗങ്ങളുടെ കൂടി പിന്തുണ ലഭിക്കുമ്പോള്‍ അംഗബലം 273 ല്‍ എത്തും. ശിവസേന അടക്കുമുള്ള സഖ്യക്ഷികടേയും പിന്തുണ കൂട്ടുമ്പോള്‍ അംഗബലം 313 ല്‍ എത്തും.

ശിവസേന

ശിവസേന

എന്നാല്‍ ശിവസേന ഇതുവരെ നിലപാട് വ്യക്തമാക്കാത്ത് ബിജെപി കേന്ദ്രങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. അടുത്തിടേയായി ബിജെപി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ശിവസേനയില്‍ കോണ്‍ഗ്രസ് അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പ്രതീക്ഷ വെക്കുന്നുണ്ട്.

ഉദ്ദവ് താക്കറ

ഉദ്ദവ് താക്കറ

18 അംഗങ്ങളുള്ള ശിവസേനയുടെ പിന്തുണ ഉറപ്പിക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ ഉദ്ദവ് താക്കറയെ ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ശിവസേന അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി ഇതുവരെ വിഷയത്തില്‍ നിലപാട് എടുത്തിട്ടില്ലെന്നാണ് നേതാക്കാള്‍ ഇന്ന് രാവിലെ വ്യക്തമാക്കിയത്.

നിലപാട്

നിലപാട്

അവിശ്വാസപ്രമേയത്തില്‍ എന്ത് നിലപാട് എടുക്കണം എന്നതിനേക്കുറിച്ച് ഇന്ന് 10.30 ന് പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കുന്നൊണ് പറഞ്ഞത്. അവിശ്വാസപ്രമേയത്തെ മറികടക്കാന്‍ ശിവസേനയുടെ 18 അംഗങ്ങളുടെ പിന്തുണ ആവശ്യമില്ലെങ്കിലും അവര്‍ പ്രതിപക്ഷത്തിന് ഒപ്പം നിന്നാല്‍ ബിജെപിക്ക് അത് വലിയ ക്ഷീണമാവും.

എഐഎഡിഎംകെ

എഐഎഡിഎംകെ

മുന്നണിയിലെ 314 അംഗങ്ങളുടെ പിന്തുണക്ക് പുറമെ 37 അംഗങ്ങളുള്ള എഐഎഡിഎംകെയുടെ പിന്തുണയും സര്‍ക്കാറിന് ലഭിക്കും. 34 അംഗങ്ങള്‍ ഉള്ള തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് ഒപ്പമാണ് നില്‍ക്കുന്നത്.

വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും

വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും

മോദിയെ വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യനിരയെ അടിയുറപ്പിച്ച് നിര്‍ത്തി ഭരണപക്ഷത്തെ വെല്ലുവിളിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളേയെല്ലാം ഒരു കുടക്കീഴില്‍ എത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ്.

2003

2003

അവിശ്വാസപ്രമേയം മറികടക്കാന്‍ കഴിയുമെങ്കില്‍ 2003 ബിജെപിയെ തുറിച്ചു നോക്കുന്നുണ്ട്. അന്ന് അധികാരത്തിലുണ്ടായിരുന്ന വാജ്‌പേയി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ആയിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ച് ജോര്‍ജ് ഫെര്‍ണാണ്ടസിനെ മന്ത്രി സഭയിലേക്ക് തിരിച്ചു കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചായിരുന്നു അവിശ്വാസപ്രമേയം.

വാജ്‌പേയി സര്‍ക്കാര്‍

വാജ്‌പേയി സര്‍ക്കാര്‍

അന്ന് 312 അംഗങ്ങളുടെ പിന്തുണയോടെ വാജ്‌പേയി സര്‍ക്കാര്‍ അവിശ്വാസപ്രമേയത്തെ മറികടന്നു. അനൂകൂലിച്ച് വോട്ട് ചെയ്തത് 186 പേര്‍ മാത്രമായിരുന്നു. അവിശ്വാസ പ്രമേയം പാസ്സായില്ലെങ്കിലും ഭിന്നിച്ചു നിന്ന പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും യുപിഎ കൂടുതല്‍ ശക്തമാക്കാനും കോണ്‍ഗ്രസ്സിന് കഴിഞ്ഞു.

അധികാരം പിടിക്കുക

അധികാരം പിടിക്കുക

ഇതിന്റെ ഫലം കോണ്‍ഗ്രസ്സിന് കിട്ടിയത് 2004 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. ബിജെപിയെ താഴെ ഇറക്കി അധികാരത്തില്‍ എത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. ആ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തി 2019 ലെ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക എന്ന മോഹമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.

English summary
No confidence motion: What will opposition parties gain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X